LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചോതേടത്ത് പള്ളിയാലിൽ ഹൌസ്, വലിയകുന്ന് പി.ഒ.
Brief Description on Grievance:
പെർമിറ്റ് ലഭിച്ച കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് നംമ്പറിംഗ് അപേക്ഷ സമർപ്പിച്ചിട്ടും നംമ്പർ അനുവദിച്ചില്ല എന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 61
Updated on 2025-08-11 14:06:48
8-8-25ലെ അദാലത്ത് തീരുമാനം - മിനുട് സ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പരാതി 2 ഹാരിഫ ഹാരിഫ ചോതേടത്ത് പള്ളിയാലിൽ എന്നവർ ബഹു. വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയാണിത്. ഇരുമ്പിളിയം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള കെട്ടിടത്തിന്റെ മുകൾവശത്തായി താമസ യോഗ്യമായ കെട്ടിടം പണിയുന്നതിന് വേണ്ടി 26-12-203ൽ അപേക്ഷ നൽകുകയും വർക്ക് പെർമിറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പണി തുടങ്ങുകയും പണിപൂർത്തിയാക്കിയ അടിസ്ഥാനത്തിൽ നമ്പറിനായി 20-1-2025ന് അപേക്ഷ കൊടുക്കുകയും ചെയ്യുകയുണ്ടായി എന്നും എന്നാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ചില സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് നമ്പർ തരാതെ ആറുമാസത്തിൽ കൂടുതലായി ബുദ്ധിമുട്ടിക്കുന്നു. 60% ത്തിൽ കൂടുതലായി അംഗവൈകല്യമുള്ള മകനും മരുമകളുമാണ് തനിക്കുള്ളത് എന്നും അവരുടെ ഉപജീവനമാർഗത്തിലേക്കാണ് ഈ കെട്ടിടം പണിയുന്നത്. കൈവശമുള്ളതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് കെട്ടിടം പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ വരുമ്പോൾ വാഹനം എർപ്പാട് ചെയ്യാതെ വരാൻ പറ്റില്ല എന്ന് പറഞ്ഞതിനാൽ വാഹനം ഏർപ്പാട് ചെയ്താണ് സ്ഥലം സന്ദർശിച്ചത്. മറ്റു പാരിതോഷികങ്ങൾ ആവശ്യപ്പെടുകയും അത് കൊടുക്കാൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്, സമീപ സ്ഥലവാസികളുടെ സമ്മതപത്രം പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ അത് ലഭ്യമല്ലെന്നാണ് പറയുന്നത് എന്നും മറ്റുമാണ് പരാതിയിൽ പറയുന്നത്. മുഹമ്മദ് ഫൈസൽ, ഹാരിഫ എന്നീ അപേക്ഷകർക്ക് വേണ്ടി പരാതി സമർപ്പിച്ചിരിക്കുന്നത് മുഹമ്മദ് റൌഫ് എന്നയാളാണ്. അദാലത്തിൽ ഓണലൈനായി പങ്കെടുത്ത ശ്രീ. മുഹമ്മദ് റൌഫ് എന്നയാൽ തന്റെ മാതാവിന്റെയും മാതൃസഹോദരന്റെയും പേരിലാണ് കെട്ടിടമെന്നും ഭിന്ന ശേഷിക്കാരനായ തനിക്കും ഭാര്യക്കും ഭാവിയിൽ അവകാശപ്പെട്ട സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് നമ്പർ കിട്ടാത്തതിനാലാണ് പരാതി സമർപ്പിച്ചതെന്നും അറിയിച്ചു. കെട്ടിടം പരിശോധിക്കുന്നതിന് വാഹനം വിളിച്ച് ഉദ്യോഗസ്ഥനെ സൈറ്റിൽ കൊണ്ടുവന്നെങ്കിലും പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നോട് പാരിതോഷികം ആവശ്യപ്പെട്ടു എന്ന് പരാതിയിൽ പറയാനിടയായത് തന്റെ തെറ്റിദ്ധാരണ മൂലമാണെന്നും ആരും തന്നോട് പാരിതോഷികം ചോദിച്ചിട്ടില്ലെന്നും പരാതിക്കാരൻ അദാലത്തിൽ അറിയിച്ചു. നിർമ്മാണത്തിലെ അപാകതകൾ കാണിച്ച് തനിക്ക് നോട്ടീസ് ലഭിച്ചിരുന്നു എന്നും തന്റെ പ്ലാൻ വരച്ച എഞ്ചിനീയർ തന്നെ തെറ്റിദ്ധരിപ്പിച്ചതിനാൽ നിർമ്മാണത്തിൽ ചില അപാകതകൾ വന്നിട്ടുണ്ടെന്നും എഞ്ചിനീയർ വിദേശത്ത് പോയതിനാൽ മറ്റൊരാളുടെ പ്ലാൻ പ്രകാരമാണ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീ. റൌഫ് അറിയിച്ചു. 16-6-25ലെ നോട്ടീസിൽ പറയുന്ന ഏതാനും അപാകതകൾ പരിഹരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവകൂടി പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്നതാണെന്നും ശ്രീ. റൌഫ് അറിയിച്ചു. അസി. സെക്രട്ടറിയും ഓവർസീയറും അദാലത്തിൽ ഓൺലൈനായി പങ്കെടുത്തു. പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അപേക്ഷകന്റെയും എൽ ബി എസ് ന്റെയും ഭാഗത്ത് നിന്നുള്ള വീഴ്ച കാരണമാണ് അപേക്ഷ തീർപ്പാക്കാൻ കാലതാമസമെടുത്തതെന്നും വാണിജ്യ ഗണത്തിൽപെട്ടതും നിലിൽ നമ്പറുള്ളതുമായ കെട്ടിടത്തിന് മുകളിൽ താമസ ആവശ്യത്തിന് പെർമിറ്റ് എടുത്തതിന് ശേഷം ചട്ടലംഘനത്തോടെ നിർമ്മാണം നടത്തിയതിനാലാണ് നമ്പർ അനുവദിക്കാൻ കഴിയാത്തതെന്നും അവർ അറിയിച്ചു. കെ സ്മാർട്ടിൽ ഫയൽ പരിശോധിച്ചതിൽ താഴെ പറയുന്ന അപാകതകൾ ഓവർസീയർ റിപ്പോർട്ട് ചെയ്തതായി കാണുന്നു. 1 കൊമേർഷ്യൽ CUM RESIDENTIAL UNIT ആയതിനാൽ OPEN STAIR KPBR RULE -35 പാലിക്കുന്നില്ല .സ്റ്റെയറിന്റെ വീതി 120 CM , TREAD -30 CM , RISE -15 CM എന്നിവ ലഭ്യമാക്കേണ്ടതാണ് . 2 .KPBR RULE -42 പ്രകാരമുള്ള DISABLED ടോയ്ലറ്റ് , റാംപ് എന്നിവ പ്ലോട്ടിൽ ലഭ്യമല്ല 3.. പ്ലോട്ടിന്റെ രണ്ടു വശങ്ങളിൽ KPBR പ്രകാരമുള്ള യാർഡ് അളവുകൾ ലഭ്യമല്ല .SUNSHADE പ്രോജെക്ഷൻസ് KPBR പാലിക്കുന്നില്ല . ടി വശങ്ങളിൽ CONSENT ലഭ്യമാക്കി കാണുന്നില്ല 4.FRONT YARD ൽ KPBR RULE 23 പാലിക്കാതെ ഷീറ്റ് നിർമ്മാണങ്ങളും മറ്റു നിർമ്മിതികളും കാണുന്നു 5.SITE / SERVICE പ്ലാനിൽ രേഖപ്പെടുത്തിയ പ്ലോട്ടിന്റെ അതിരളവുകൾ ആധാരത്തിൽ നിന്നും വ്യത്യാസപ്പെട്ടു കാണുന്നു. കൂടാതെ അംഗീകൃത പ്ലാനിൽ നിന്നും വ്യത്യാസം വരുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്(119 SQM പ്ലോട്ട് ഏരിയ യിലാണ് PERMIT അനുവദിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് 159.50 SQM പ്ലോട്ടിലാണ്) എന്നും കാണുന്നു. അപാകതകൾ പരിഹരിക്കുന്നത് 16-6-25ന് കക്ഷിക്ക് നോട്ടീസും നൽകിയിട്ടുണ്ട്. നോട്ടീസിൽ ചൂണ്ടി കാണിച്ച അപാകതകൾ പരിഹരിച്ച് അപേക്ഷ ഉടൻ സമർപ്പിക്കുന്നതാണെന്ന് പരാതിക്കാരൻ അറിയിച്ചു. അപാകതകൾ പരിഹരിച്ച് പുനസമർപ്പിക്കുന്ന അപേക്ഷയും പ്ലാനും പരിശോധിച്ച് എത്രയും വേഗം, പരമാവധി 30 ദിവസത്തിനുള്ളിൽ ഓക്യുപെൻസി സർട്ടിഫിക്കേറ്റിനും കെട്ടിട നമ്പറിനും ഉള്ള ശ്രീ. മുഹമ്മദ് ഫൈസൽ, ആരിഫ, ചോതോടത്തു പള്ളിയാലിൽ എന്നവരുടെ അപേക്ഷ സെക്രട്ടറി തീർപ്പാക്കേണ്ടതാണ്. അപേക്ഷകർ സേവനത്തിനായി ഓഫീസിൽ വരേണ്ട സാഹചര്യം പരമാവധി ഓഴിവാക്കാൻ ജീവനക്കാർ ശ്രദ്ധിക്കേണ്ടതാണ്. മേൽ തീരുമാനങ്ങൾ നടപ്പാക്കി വിവരം സെക്രട്ടറി അദാലത്ത് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതും നടപടി പുരോഗതി വിവരം അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.