LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
cheriyath house Kokkoor PO
Brief Description on Grievance:
പരാതിക്കാരന്റെ അപേക്ഷ ബഹു. ഹൈക്കോടതിയുടെ 16-8-23ലെ WP(C) No. 23016/23 ഉത്തരവിൽ നിർദ്ദേശിച്ചത് പ്രകാരം തീർപ്പാക്കുന്നതിന് ഉപജില്ലാ സമിതി-02 തീരുമാനിച്ചിരുന്നു. ആയതിന്റെ തുടർനടപടി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 62
Updated on 2025-07-30 12:49:42
26-7-25 അദാലത്ത് സമിതി ഇടക്കാല തീരുമാനം:- നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പരാതി 2 അബ്ദുൽ ഷരീഫ് നന്നംമുക്ക് പഞ്ചായത്തിലെ നന്നംമുക്ക് വില്ലേജ് സർവ്വെ നം.333/2B-2, 333/18ൽ പെട്ട തൃശ്ശൂൂർ-കോഴിക്കോട് സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് നിർമ്മിച്ച ബഹുനില കെട്ടിടത്തിന് ഓക്യപെൻസി സർട്ടിഫിക്കേറ്റുും കെട്ടിട നമ്പറും അനുവദിക്കാത്ത് സംബന്ധിച്ചാണ് പരാതി. പഞ്ചായത്തിൽനിന്നും നമ്പർ അനുവദിക്കാതെ മാസങ്ങളായി നീണ്ടികൊണ്ട്പോവുകയാണെന്നും വിവിധ സമയങ്ങളിൽ ആവശ്യപ്പെടുന്ന രേഖകൾ അതാത് സമയങ്ങളിൽ നൽകിയിട്ടും പുതിയ കാര്യങ്ങൾ പറഞ്ഞ് മടക്കുകയാണെന്നും നിരവധി തവണ പഞ്ചായത്തിൽ പോയിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് പിന്നീട് വരാൻ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും എല്ലാം ശരിയായപ്പോൾ പെർമിറ്റ് കാലാവധി കഴിഞ്ഞതിനാൽ ക്രമവൽക്കരിക്കണമെന്നും ആയതിന് 290000 രൂപ അടക്കണമെന്നും നോട്ട് എഴുതി വെച്ച് സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും സ്ഥംമാറിപോയെന്നും തന്നെ വിവരം രേഖാമുലം അറിയിച്ചുിട്ടില്ലെന്നും പരാതിക്കാരൻ അദാലത്തിൽ അറിയിച്ചു. ഇതേ കെട്ടിടത്തിന് നമ്പർ അനുവദിക്കാത്തത് സംബന്ധിച്ച് ശ്രീ. അബ്ദുൽ ശരിഫ് മുമ്പ് സ്ഥിര അദാലത്തിൽ സമർപ്പിച്ചിരുന്ന പരാതി 18-12-23 തീർപ്പാക്കി നന്നമുക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിക്കാരന്റെ കെട്ടിട നമ്പർ അപേക്ഷ തീർപ്പാക്കുന്നതിന് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അദാലത്ത് തീരുമാനത്തിന്റെ അന്തസത്ത ഉൾക്കൊുള്ളാതെയും അദാലത്ത് തീരുമാനം നടപ്പാക്കാതെയും പരാതിക്കാരന്റെ അപേക്ഷ തീർപ്പാക്കാതെയും പരാതിക്കാരന് രേഖാമൂലം വിവരങ്ങൾ നൽകാതെയും ഇപ്പോഴും ഫയൽ പെന്റിംഗ് വെക്കുന്നത് സെക്രട്ടറിമാരുടെയും സെക്ഷൻ ക്ലാർക്കുമാരുടെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപമായി അദാലത്ത് സമിതി വിലയിരുത്തി. അപേക്ഷ തീർപ്പാക്കാത്തതും അപേക്ഷകനെ അപാകതകൾ യഥാസമയം രേഖാമുലം അറിയിക്കാത്തതും വീണ്ടും അദാലത്തിൽ പരാതി സമർപ്പിക്കുന്നതിന് ഇടയാക്കിയതായി കാണുന്നു. അദാലത്ത് സിറ്റിംഗിൽ പരാതിക്കാരനും പുതുതായി ചുമതലയേറ്റെടുത്ത സെക്രട്ടറി ശ്രീ. ഗോപകുമാർ, പഞ്ചായത്ത് അസി. എഞ്ചിനീയർ ശ്രീ. പ്രതീഷ് കുമാർ എന്നിവർ ഓൺലൈനായി പങ്കെടുത്തു. രേഖകൾ പരിശോധിച്ചതിൽ പരാതിയിൽ പറയുന്ന കെട്ടിടത്തിന് രണ്ട് പെർമിറ്റുുകൾ നൽകിയതായി കണുന്നു. 1) പെർമിറ്റ് നം. 852/14 തിയ്യതി 26-2-14 പ്രകാരം 675.31 സ്ക്വയർ മീറ്റർ ( BF 54.14 m2, GF 575.17m2, FF 46m2) വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന്. ഈ പെർമിറ്റ് 20-3-23വരെ പുതുക്കി നൽകിയതായും കാണുന്നു. 2) ഇതേ കെട്ടിടത്തിൽ തന്നെ 1598.97 m2 വിസ്തൃതിയിൽ ഒന്ന്, രണ്ട്, മൂന്ന് നിലകൾ കൂടി നിർമ്മിക്കുന്നതിന് 9-12-2015ന് എ4-67/6413/15 നമ്പർ പ്രകാരം മറ്റൊരു പെർമിറ്റുും നന്നംമുക്ക് പഞ്ചായത്തിൽനിന്നും നൽകി കാണുന്നു. ഈ പെർമിറ്റ് 7-12-24 വരെ പുതുക്കി നൽകിയതായും കാണുന്നു. ശ്രീ. അബ്ദുൽ ശരീഫ് ഗ്രൌണ്ട് ഫ്ലോറിൽ ഭാഗികമായി നിർമ്മാണം പൂർത്തീകരിച്ച (72.51 m2) ഭാഗത്തിന് 19-4-22ന് പഞ്ചായത്തിൽനിന്നും ഓക്യൂപെൻസി സർട്ടിഫിക്കേറ്റ് നൽകുകയും 6/511(1) എന്ന കെട്ടിട നമ്പർ അനുവദിക്കുകയും ആ നമ്പർ റൂമിൽ സ്ഥാപനം നടത്തുന്നതിന് ലൈസൻസും അനുവദിച്ചിച്ച് കാണുന്നു. 20-3-23 ന് കാലവധി കഴിയുന്ന പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്പോൾ ശ്രീജിത് എന്നയാൾ ബഹു. ഹൈകോടതിയിൽ WP (c) No. 14930/23 കേസ് ഉള്ളതിനാൽ അത് തീരുന്ന മുറക്കെ പുതുക്കൽ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കാണിച്ച് അപേക്ഷകന് 4-7-23ന് സെക്രട്ടറി കത്ത് നൽകി കാണുന്നു. ടി കേസ് തീർപ്പായതിന് ശേഷം 27-10-23ന് അപേക്ഷകൻ വീണ്ടും സെക്രട്ടറിക്ക് ടി പെർമിറ്റ് പുതക്കൽ അപേക്ഷ നൽകികാണുന്നു. ടി അപേക്ഷയും 27-11-24ന് പരാതിക്കാരൻ നൽകിയ കെട്ടിട നമ്പറിനുള്ള അപേക്ഷയും നാളിത് വരെ തീർപ്പാക്കിയതായി കാണുന്നില്ല. പഞ്ചായത്തിലെ ബന്ധപ്പെട്ട ഫയൽ (നം. 9213/24) കെ സ്മാർട്ടിൽ പരിശോധിച്ചു. 2906.7 m2 നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും ആയതിൽ 72.51 m2 ന് ഓക്യൂപെൻസി നൽകിയിട്ടുണ്ടെന്നും ബാക്കി വരുന്ന 2834.19 m2 ൽ 1598.94 m2ന് ആണ് സാധുവായ പെർമിറ്റ് ഉള്ളതെന്നും ആയതിനാൽ വ്യത്യാസമുള്ള 1235.25 m2ന് ക്രമവൽക്കരണ ഫീസ് ഇനത്തിൽ 2,95,215 രൂപ ഈടാക്കി ഓക്യപെൻസി സർട്ടിഫിക്കേറ്റ് അനുവദിക്കാവുന്നതാണെന്നും സെക്ഷൻ ക്ലാർക്ക് രേഖപ്പെടുത്തി കാണുന്നു. തുടർന്ന് ഡിമാന്റ് അംഗീകരാത്തിന് സമർപ്പിച്ചതായും കാണുന്നു. എന്നാൽ പഞ്ചായത്ത് അസി. എഞ്ചിനീയറുടെ റിപ്പോർട്ട് പ്രകാരം ശ്രീ. അബ്ദുൽ ഷെറീഫ് നിർമ്മാണം പൂർത്തീകരിച്ച ഗ്രൂപ്പ് എഫ്, ഗ്രൂപ്പ് എ കാറ്റഗറികളിൽ ഉൾപ്പെടുന്ന കെട്ടിടം K P B R 2019 ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും കെട്ടിടത്തിന് എല്ലാ നിലകളിലും കൂടി 2906.7 m2 ഉണ്ടെന്നും പെർമിറ്റ് അനുവദിച്ച ഡ്രോയിംഗ് പ്രകാരം മേൽ പ്രസ്താവിച്ച ആകെ വിസ്തീർണ്ണം 2906.7 m2 ആണെങ്കിലും പെർമിറ്റ് ഫീസ് ഈടാക്കിയപ്പോൾ അത്രയും ഏരിയക്ക് തുക ഈടാക്കിയിട്ടുണ്ടൊ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ വ്യത്യാസമുളള വിസ്തീർണ്ണത്തിന് 26-2-2014ന് അനുവദിച്ച 852 നമ്പർ പെർമിറ്റ് കാലയളവിലെ ഫീസ് കക്ഷിയിൽനിന്നും ഈടാക്കാവുന്നതാണെന്നും ഏരിയ സ്റ്റേറ്റ്മെന്റ് സഹിതം അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്ത് കാണുന്നു. അസി. എഞ്ചിനീയറുടെ ഏരിയ സ്റ്റേറ്റ്മെന്റ് പ്രകാരം പൂർത്തീകരിച്ച ഏരിയ 2906.7 m2ഉം പെമിറ്റഡ് ഏരിയ 2274.25 m2ഉം അധികമായി പൂർത്തീകരിച്ച ഏരിയ (2906.7-2274.25) 632.42m2 ആണ്. സെക്ഷൻ ക്ലാർക്കിന്റെയും അസി. എഞ്ചിനീയറുടെയും റിപ്പോർട്ടുകളിൽ വ്യത്യാസവും വൈരുധ്യവും ഉള്ളതായി അദാലത്ത് സമിതി വിലയിരുത്തി. പുതുതായി ചുമത ഏറ്റെടുത്തിനാൽ ഫയൽ സംബന്ധിച്ച് തനിക്ക് കൂടുതൽ അറിയില്ലെന്ന് സെക്രട്ടറി അറിയിച്ചു. പെർമിറ്റ് ഫീസ് /ക്രമവൽക്കരണ ഫീസ് പഴയ നിരക്കിൽ ഈടാക്കിയാൽ മതിയെന്നും ക്രമവൽക്കരണം ആവശ്യമായ ഏരിയ 632.42 m2 ആണെന്നും അസി. എഞ്ചിനീയർ അറിയിച്ചു. മേൽ വസ്തുതകളിൽനിന്നും ശ്രീ. അബ്ദുുൽ ശരീഫിന്റെ കെട്ടിട നമ്പറിനുള്ള അപേക്ഷ തീർപ്പാക്കുന്നതിൽ മുൻ സെക്രട്ടറിമാരും സെക്ഷൻ ക്ലാർക്കും ഗുരുതരവും ബോധപൂർവ്വവുമായ കാലതാമസം വരുത്തിയിട്ടുണ്ടെന്നും അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അദാലത്ത് സമിതി വിലയിരുത്തി. ആയതിനാൽ സെക്രട്ടറിയും അസി. എഞ്ചിനീയറും ഫയൽ വിശദമായി പരിശോധിച്ച് വ്യക്തവും നിയമാനുസൃതവുമായ തീരുമാനമെടുത്ത് ശ്രീ. അബ്ദുൽ ശരീഫിന്റെ ഓക്യുപെൻസി സർട്ടിഫിക്കേറ്റിനും കെട്ടിട നമ്പറിനും വേണ്ടിയുള്ള 27-11-24ലെ അപേക്ഷ(File No. 400926/BABC06/General/2024/9213) 15 ദിവസത്തിനകം തീർപ്പാക്കുന്നതിന് ഇടക്കാല നിർദ്ദേശം നൽകി തീരുമാനിച്ചു. ഈ പരാതി അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതാണ്. 18-12-23ലെ അദാലത്ത് തീരുമാനം നം. 7 ഇതിന്റെ റഫറൻസ് ആയി പരിഗണിക്കേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 61
Updated on 2025-10-07 19:48:56
10-9-25ലെ അദാലത്ത് സിറ്റിംഗ് തീരുമാനം... 4.BPMPM20991000021 – അബ്ദുള്‍ ഷെരീഫ്- നന്നംമുക്ക്ഗ്രാമപഞ്ചായത്ത് ശ്രീ. അബ്ദുൽ ശരാഫിന് OCCUPANCY CERTIFICATE അനുവദിച്ചതായിസെക്ഷന് ക്ലാര്‍ക്ക് അറിയിച്ചു.കെട്ടിട നമ്പര്‍ നല്കുന്നതിനു വേണ്ടി TAX അസ്സെസ് ചെയ്തു നടപടി സ്വീകരിച്ചു വരികയാണ്. എന്നാല്‍ ബന്ധപ്പെട്ട വാര്‍ഡിന്റെ ചുമതലയുള്ള ക്ലാര്‍ക്ക് 09/09/2025 മുതല്‍ അവധിയില്‍ ആയതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നും സെക്ഷന്‍ ക്ലാര്‍ക്ക് അറിയിച്ചു. പരാതിക്കാരനായ ശ്രീ. അബ്ദുള്‍ ഷെരീഫ് യോഗത്തില്‍ ഹാജരാകുകയും രണ്ട് ആഴ്ച മുന്നേ ക്രമവല്‍ക്കരണ ഫീസ് അടച്ചിട്ടും നാളിതുവരെ കെട്ടിടനമ്പര്‍ അനുവദിച്ച് നല്‍കിയിട്ടില്ലെന്ന ആക്ഷേപം അദാലത്ത് സമിതി ഗൗരവമായി കാണുന്നു. രണ്ട് ആഴ്ച ഫയലില്‍ തുടര്‍നടപടി എടുക്കാതെ കൈവശം വച്ച വാര്‍ഡ് ചുമതലയുള്ള ക്ലാര്‍ക്ക് ശ്രി. സരിനോട് വിശദീകരണം തേടുന്നതിന് അദാലത്ത് സമിതിതീരുമാനിച്ചു. കൂടാതെ വാര്‍ഡ് ചുമതലയുള്ള ക്ലാര്‍ക്ക് അവധിയില്‍പോയ സാഹചര്യത്തില്‍ പകരം ചുമതല നിലവിലുള്ള ക്ലാര്‍ക്ക്ന് നല്കി അടിയന്തിരമായി അസ്സെസ്സ്മെന്റ്റ് പൂര്‍ത്തീകരിച്ച് നികുതി ചുമത്തി ഈടാക്കി കെട്ടിട നമ്പര്‍ അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്കി തീരുമാനിച്ചു.