LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochukalayil
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 62
Updated on 2025-12-19 12:17:25
IVO - III LSGD ഇടുക്കി ( ഉപസമിതി –III) ശുപാർശ വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തില്‍ 1957 മുതൽ 2014 വരെ 57 വർഷം നമ്പരോടു കൂടി സംസ്ഥാനത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ആദ്യമായി നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ നമ്പര്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ചാണ് പരാതി സംഗതി. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 റൂൾ 72 (1) പ്രകാരം 2000 മാർച്ച് 30ന് മുമ്പ് ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് അപേക്ഷകർ നടത്തിയിട്ടുള്ള മാറ്റം വരുത്തൽ അനുവദിക്കാവുന്നതാണ്. വർഷങ്ങളായി തങ്ങളുടെ കൈവശത്തിൽ ഇരുന്ന സ്ഥലം റോഡ് വികസനത്തിന് കൈമാറുകയും കെട്ടിടം പൊളിച്ച് PWD ആവശ്യപ്പെട്ട അളവിൽ പൊളിച്ച് നീക്കിയ നൽകിയിട്ടുള്ളതാണ്. നിലവിൽ ഈ കെട്ടിടങ്ങളുടെ നമ്പർ നഷ്ടപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിന് വസ്തു നികുതി ഇനത്തിലും ലൈസൻസ് ഫീസിനത്തിലും ലഭ്യമായി കൊണ്ടിരുന്ന വൻ തുക 2015 വർഷം മുതൽ ലഭിക്കുന്നില്ല. ഭാവിയിൽ ടി ഉടമസ്ഥർക്ക് പട്ടയം ലഭിക്കുമ്പോൾ ഇവർക്ക് മാത്രം പഞ്ചായത്ത് രാജ്, കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളും ബാധകമാവുകയും ടൌണിൽ ഇതിനോടൊപ്പം ഉണ്ടായിരുന്ന 10 കെട്ടിടങ്ങൾ ഒഴിച്ച് മറ്റു കെട്ടിടങ്ങൾക്ക് നിലവിലുള്ള കെട്ടിടങ്ങൾ എന്ന പരിഗണന ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ PWD ഏറ്റെടുത്ത് S/R 2014-15 Improvements to Vellathooval Town Portion in Vellathooval Ponmudi Road എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിക്ക് വേണ്ടി കൈവശത്തിൽ ഇരിക്കുന്ന സ്ഥലം വിട്ടു നൽകിയ 10 പേരുടെ കെട്ടിടങ്ങൾക്ക് പൊതു ആവശ്യത്തിന് സൌജന്യമായി കൈവശ ഭൂമിയും കെട്ടിടവും വിട്ട് നൽകിയതായതിനാൽ ടി ആളുകളുടെ കൈവശത്തിൽ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് നിലവിൽ ഉണ്ടായിരുന്ന നമ്പറുകൾ പുനസ്ഥാപിച്ച് നൽകുന്നതിന് ശുപാർശ ചെയ്തിരുന്നു. ടി ശുപാർശ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്തിൽ അംഗീകരിച്ചു. ആയതിൻ പ്രകാരം മേൽ പ്രസ്താവിച്ച സ്ഥലം വിട്ടു നൽകിയ 10 പേരുടെ കെട്ടിടങ്ങൾക്ക് നമ്പർ പുനർസ്ഥാപിച്ച് നൽകിയിട്ടുള്ളതാണ്. ശ്രീ സജീവൻ കെ. കൊച്ചുകാലായിൽ വെള്ളത്തൂവല്‍ -ന്റെ അപേക്ഷയും സമാന സ്വഭാവമുള്ളതാണ്. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 28.01.2025 ലെ 20(1)-ാം നമ്പർ തീരുമാന പ്രകാരം ടിയാന് നമ്പർ നൽകുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ടി സാഹചര്യത്തിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് തീരുമാനവും വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൻറെ സൂചന തീരുമാനത്തിൻറെയും അടിസ്ഥാനത്തിൽ ശ്രീ സജീവൻ കെ. കൊച്ചുകാലായിൽ എന്ന യാളുടെ കെട്ടിടത്തിന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ 451-ാം നമ്പർ പുനർസ്ഥാപിച്ച് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ ചെയ്ത് ഫയൽ തീർപ്പാക്കുന്നു.