LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALACKAL HOUSE PURAPUZHA P O THODUPUZHA 685583
Brief Description on Grievance:
എന്റെ ഭർത്താവ് ശ്രീ തങ്കച്ചൻ അഗസ്റ്റിന്റെ പേരിൽ പുറപ്പുഴ പഞ്ചായത്തിൽ 2022 ഇൽ പൂർത്തിയായ വീടിനു വീട്ടു നമ്പർ ലഭിക്കുന്നതിന് കഴിഞ്ഞ മൂന്നു വർഷമായി അപേക്ഷ സമർപ്പിക്കുന്നു .അപേക്ഷ കൊടുക്കുമ്പോൾ പഞ്ചായത്തിൽ നിന്നും അളവെടുപ്പു നടത്തും .പിന്നീട് യാതൊരു മറുപടിയും ഇല്ല .2025 ഫെബ്രുവരി 15 നു എന്റെ ഭർത്താവ് മരിച്ചു .വീണ്ടും അപേക്ഷ കൊടുത്തു .അവർ വന്നു വീണ്ടും അളവെടുപ്പു നടത്തി .ഈ വീടിനു 30 വര്‍ഷം മുൻപ് PWD ഇട്ട സർവ്വേ കല്ലിൽ നിന്നും 3 മീറ്റർ ദൂരം ഇല്ലായെന്നും 2.85 മീറ്റർ മാത്രം ഉള്ളതിനാൽ ആണ് വീട്ടു നമ്പർ ലഭിക്കാത്തതു എന്ന് അറിയാൻ സാധിച്ചു .ഈ വീടിനു നമ്പർ ലഭിക്കാത്തതിനാൽ അതുമായി ബന്ധപ്പെട്ട മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് .ആയതിനാൽ വീട്ടു നമ്പർ ലഭിക്കുന്നതിന് വേണ്ട നടപടി ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 62
Updated on 2025-08-04 13:26:18
പുറപ്പുഴ ഗ്രാമപഞ്ചായത്ത് - ലീലാമ്മ തങ്കച്ചന്, പാലയ്ക്കല്‍ പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ 2022 ല്‍ പൂര്‍ത്തിയായ വീടിന് കെട്ടിട നമ്പര്‍ ലഭിക്കണമെന്നതാണ് പരാതിയിലെ ആവശ്യം. ഫയല്‍ പരിശോധന പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ സര്‍വ്വേ നം. 1-38/4 ല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 06/07/2020 ല്‍ തങ്കച്ചന് പാലയ്ക്കല്‍ എന്നയാള്‍ അപേക്ഷ സമര്‍പ്പിക്കുകയും, 03/08/2020 ല്‍ G3 – P/14/2410/20 നമ്പര്‍ ആയി പെര്‍മിറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. കെട്ടിടം നിര്‍മിച്ചിട്ടുള്ള പ്ലോട്ടിന്റെ തെക്ക് വശത്തുകൂടി പോകുന്ന പുറപ്പുഴ വഴിത്തല PWD റോഡിന്റെ വീതി കൂട്ടുന്നതിനായുള്ള പ്രൊപോസല്‍ പ്രകാരം ചെയിനേജ് 0/250 ല്‍ സ്ഥാപിച്ചിട്ടുള്ള stone ഉം തൊട്ടടുത്ത stone ഉം തമ്മിലുള്ള അലൈന്മെന്റില്നിന്നും മൂന്ന് മീറ്റര്‍ ദൂരം പാലിച്ചുകൊണ്ട് നിര്‍മ്മാണം നടത്തുന്നതിനാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. PWDറോഡ് സബ്ഡിവിഷൻ AE യുടെ 29/07/2020 ലെ NOC പ്രകാരമാണ് പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. 03/12/2022 ൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. അപേക്ഷയോടൊപ്പമുള്ള കംപ്ലീഷൻ പ്ലാൻ പരിശോധിച്ചതിൽ PWD വിഭാഗം ബൌണ്ടറി സ്റ്റോൺ ഇട്ട അലൈൻമെന്റിൽ നിന്നും 3 മീറ്റർ സെറ്റ് ബാക്ക് ലഭിക്കുന്നില്ലായെന്നും കൂടാതെ മറ്റു വശങ്ങളിലെ സെറ്റ് ബാക്ക് അളവുകളിലും വ്യത്യാസം കാണുന്നതായി ഗ്രാമപഞ്ചായത്ത് എ.ഇ. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി വിവരം 20/03/2025 ൽ സെക്രട്ടറി രേഖാമൂലം ഉടമസ്ഥനെ അറിയിച്ചിട്ടുണ്ട്. സ്ഥലപരിശോധന സ്ഥലപരിശോധനയിൽ പുറപ്പുഴ വഴിത്തല PWD റോഡിനോട് ചേര്‍ന്നാണ് ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. PWD നിരത്തു വിഭാഗം പുറപ്പുഴ വഴിത്തല റോഡ് വികസനത്തിനായി ഉദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള ബൌണ്ടറി സ്റ്റോണുകൾ ടി വസ്തുവിലും തൊട്ടടുത്ത വസ്തുവിലും കാണുന്നുണ്ട്. PWD റോഡിനും ബൌണ്ടറി സ്റ്റോണിനും ഇടയിലായി പരാതിക്കാരിയുടെ കരം അടയ്ക്കുന്ന സ്ഥലവും, ടി സ്ഥലത്ത് നിലവിലും കരം അടയ്ക്കുന്ന പഴയ കെട്ടിടത്തിന്റെ കുറച്ച് ഭാഗങ്ങളും നിലനില്‍ക്കുന്നതായി കാണുന്നു. ടി ബൌണ്ടറി സ്റ്റോണുകളെ തമ്മിൽ യോജിപ്പിക്കുന്ന റോഡ് അലൈൻമെന്റിൽ നിന്നും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുന്‍വശത്ത് 5.8 മീറ്റർ നീളം വരുന്ന ഭാഗത്ത് 2.8 മീറ്റർ സെറ്റ് ബാക്ക് ആണ് നിലവിലുള്ളത്. കെട്ടിടത്തിന്റെ മുന്‍വശത്ത് ആകെ 17.46 മീറ്റർ നീളമുള്ളതില്‍ 5.8 മീറ്റർ ഭാഗത്ത് മാത്രമാണ് ഇത്തരത്തിൽ 20 സെന്റി മീറ്റർ കുറവ് കാണുന്നത്. കെട്ടിടത്തിന്റെ മുന്‍വശത്തെ മറ്റ് ഭാഗങ്ങളിലെല്ലാം 3 മീറ്റര്‍ സെറ്റ് ബാക്ക് ലഭ്യമാണ്. മാത്രമല്ല PED 6(1) നോട്ടിഫിക്കേഷൻ പ്രകാരം കല്ലിട്ടിട്ടുണ്ടെങ്കിലും 4(1) നോട്ടിഫിക്കേഷൻ പ്രകാരം ലാൻഡ് അക്വിസിഷൻ നടപടികൾ പൂർത്തീകരിച്ചിട്ടില്ലായെന്നാണ് ഉടമസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞത്. കൂടാതെ കെട്ടിടത്തിന്റെ വടക്കു കിഴക്കു മൂലയിൽ Shade projection അനുവദനീയമായ 50 സെന്റിമീറ്റർ എന്നതിനു പകരമായി 90 സെന്റി മീറ്റർ വരുന്നതായി കാണുന്നു. ഈ ഭാഗത്ത് തൊട്ടടുത്ത പറമ്പുടമസ്ഥനായ ജോർജ് എം. വി. യുടെ സമ്മതപത്രം വാങ്ങുകയോ അല്ലാത്തപക്ഷം Shade ന്റെ projection ക്രമപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. തീരുമാനം PWD റോഡ് സബ്ഡിവിഷന്റെ NOC യുടെ അടിസ്ഥാനത്തിലാണ് പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. ആയതുപ്രകാരം 3 മീറ്റര്‍ ദൂരപരിധിപാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതും എന്നാല്‍ PED 6(1) നോട്ടിഫിക്കേഷൻ പ്രകാരം കല്ലിട്ടിട്ടുണ്ടെങ്കിലും 4(1) നോട്ടിഫിക്കേഷൻ പ്രകാരം ലാൻഡ് അക്വിസിഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ലാത്തതാണ്. പരാതിക്കാസ്പദമായ കെട്ടിടത്തിന്റെ മുന്‍വശത്ത് ആകെ 17.46 മീറ്റർ നീളമുള്ളതില്‍ 5.8 മീറ്റർ ഭാഗത്ത് മാത്രമാണ് 20 സെന്റി മീറ്റർ കുറവ് കാണുന്നത്. കൂടാതെ പരാതിക്കാരിയുടെ പഴയ വാസഗൃഹം PWD റോഡ് വൈഡനിംഗിനായി ബൌണ്ടറി സ്റ്റോണ്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് നിലവിലുള്ളതും ആയതിന് നിലവിലും ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഒടുക്കുന്നതുമാണ്. മേല്‍ സാഹചര്യത്തില്‍ PED 6(1), 4(1) എന്നീ നോട്ടിഫിക്കേഷനുകള്‍ PWD വിഭാഗത്തില്‍ നിന്നും വാങ്ങി 10.08.2025 തീയതിയ്ക്ക് മുന്‍പായി അദാലത്ത് സമിതി മുന്‍പാകെ ഹാജരാക്കുന്നതിന് സെക്രട്ടറിയോടും പരാതിക്കാരിയോടും നിര്‍ദ്ദേശിച്ചും ആയത് ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത അദാലത്ത് സമിതി യോഗത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനും കൂടാതെ വടക്കുകിഴക്കേ മൂലയില്‍ വന്നിട്ടുള്ള അനധികൃത ഷെയ്ഡ് പ്രൊജക്ഷന് ക്രമപ്പെടുത്തുകയോ അല്ലാത്തപക്ഷം തൊട്ടടുത്ത പറമ്പുടമസ്ഥനായ ശ്രീ. ജോർജ് എം. വി. യുടെ സമ്മതപത്രം വാങ്ങുകയോ ചെയ്യുന്നതിന് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചും ടി വിവരം പരാതിക്കാരിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 63
Updated on 2025-08-21 10:39:37
പുറപ്പുഴ ഗ്രാമപഞ്ചായത്ത് - ലീലാമ്മ തോമസ്, പാലയ്ക്കല്‍ പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ 2022 ല്‍ പൂര്‍ത്തിയായ വീടിന് കെട്ടിട നമ്പര്‍ ലഭിക്കണമെന്ന പരാതിയില്‍ PWD വിഭാഗത്തില്‍ നിന്നും PED 6(1), 4(1) എന്നീ നോട്ടിഫിക്കേഷനുകള്‍ 10.08.2025 തീയതിയ്ക്ക് മുന്‍പായി അദാലത്ത് സമിതി മുന്‍പാകെ ഹാജരാക്കുന്നതിന് സെക്രട്ടറിയോടും പരാതിക്കാരിയോടും നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ആയത് നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. ആയതിനാല്‍ PED 6(1), 4(1) നോട്ടിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ PWD വിഭാഗത്തില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് ആയതുപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും പരാതിക്കാരിയോടും നിര്‍ദ്ദേശിച്ചും ടി വിവരം പരാതിക്കാരിയെ അറിയിക്കുന്നതിനും ആയത് ഈ ഓഫീസില്‍ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 64
Updated on 2025-09-10 14:41:30
Attachment - Sub District Final Advice Verification: