LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAFAR LAND, SANTHIGIRI (PO),POTHENCODU
Brief Description on Grievance:
building permit
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 60
Updated on 2025-08-07 16:35:12
വിശദമായ പരിശോധന നടത്തി തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു.
Escalated made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 62
Updated on 2025-09-10 13:11:11
തിരുവനന്തപുരം ജില്ലയില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നേതാജിപുരം, സഫര്ലാന്റില് ശ്രീമതി.സുനിത കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്ന് കാണിച്ച് ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ സമര്‍പ്പിച്ച പരാതി ഉപജില്ല അദാലത്ത് സമിതി-2-ന് കൈമാറിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ഈ പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി ഉപജില്ല അദാലത്ത് സമിതി കണ്‍വീനര്‍ ഷാജഹാന്.എ (ഇൻ്റേണല്‍ വിജിലന്‍സ് ഓഫീസര്‍), അംഗം – സഞ്ജു.പി. നായർ (അസി.എക്സി.എന്‍ജിനീയര്‍, വാമനപുരം ബ്ലോക്ക് ) എന്നിവർ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് അസി.എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരോടൊപ്പം 11/8/2024-ൽ സ്ഥലം നേരില്‍ സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ഉണ്ടായി. പരാതി കക്ഷിയുടെ ഭർത്താവും ഹാജരായിരുന്നു. സ്ഥല പരിശോധനയെ തുടർന്ന് 14/08/2025-ല്‍ അദാലത്ത് സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ അദാലത്ത് സമിതി അംഗങ്ങളായ ഷാജഹാന്.എ,ഇൻ്റേണല്‍ വിജിലന്‍സ് ഓഫീസർ, (കൺവീനർ) , സഞ്ജു പി നായർ ,അസി.എക്സി.എന്‍ജിനീയര്‍ (അംഗം), സുനില്‍ , അസ്സി.ടൌണ്‍ പ്ലാനര്‍ , (അംഗം), എന്നിവരും പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി, അസ്സി.എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരും പരാതി കക്ഷിയെ പ്രതിനിധീകരിച്ച് ടിയാളുടെ ഭര്‍ത്താവ് അഷ്റഫും പങ്കെടുത്തു. സ്ഥലപരിശോധന നടത്തിയതിന്റെയും, ഫയലുകളും രേഖകളും പരിശോധിച്ചതിന്റെയും, പരാതി കക്ഷിയെ നേരില്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. മാണിക്കല്‍' ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീമതി.സുനിത, സഫീല മനസില്‍, പാടുകാണിവിള, നേതാജിപുരം.പി.ഓ എന്നയാള്‍ക്ക് കോലിയക്കോട് വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വേ നം.517/23-1-ല്‍ ഉള്‍പ്പെട്ട 06.00 Are വസ്തുവില്‍ 292.04m2 വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിന് 19/12/2012-ല്‍ A5-612/2012-ആം നമ്പരായി പെര്‍മിറ്റ് നല്‍കിയിരുന്നു. 28/11/2015-ല്‍ ഈ പെര്‍മിറ്റ് മൂന്ന് വര്‍ഷത്തേക്ക് പുതുക്കി നല്‍കിയിരുന്നു. തുടര്‍ന്ന് 06/02/2017-ല്‍ ശ്രീമതി.സുനിത കെട്ടിട നമ്പരായി കംപ്ലീഷന്‍ പ്ലാന്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചു. കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം പൂര്‍ത്തിയായ കെട്ടിടം 1359.90m2 ആണ്. 2012-ല്‍ പെര്‍മിറ്റ് എടുക്കുമ്പോള്‍ പ്ലാനിനോടൊപ്പം സമര്‍പ്പിച്ചിരുന്ന കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത്, ഭൂമിയുടെ ആധാരം എന്നിവ പ്രകാരം ഉടമസ്ഥന്റെ ഭൂമിയുടെ അളവ് 6 ആര് ആയിരുന്നു. ഭൂമിയുടെ ഈ അളവ് കണക്കിലെടുത്ത് പെര്‍മിറ്റ് നല്കുമ്പോള് ഹാജരാക്കിയ പ്ലാന്‍ പ്രകാരം നിയമാനുസൃത സെറ്റ്ബാക്ക് ലഭ്യമായിരുന്നു. കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള 517/23-1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട സ്ഥലത്ത് പുറമ്പോക്ക് സ്ഥലം ഉള്‍പ്പെട്ടിട്ടുള്ളതായി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നെടുമങ്ങാട് തഹസീല്‍ദാരുടെ G2/12522/17 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ മുന്‍വശത്തിനും PWD ഓടക്കും ഇടയിലുള്ള 2.70 സെന്റെ ഭൂമി പുറമ്പോക്കാണെന്നും റീ സര്‍വ്വേ നടത്തി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ സ്ഥലമുടമയുടെ പേരില്‍ 5.02 ആര് ഭൂമിയെ ഉള്ളൂ എന്നും സെക്രട്ടറിയെ അറിയിച്ചതായി കാണുന്നു. രേഖകള്‍ പരിശോധിച്ചതില്‍ കോലിയക്കോട് വില്ലേജില്‍ നിന്നും 15/10/2014-ലെ കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, കന്യാകുളങ്ങര സബ് രജിസ്ട്രാര്‍ ഓഫീസിലെ 24/08/2006-ലെ 2312/06 നമ്പര്‍ ആധാരം എന്നിവ പരിശോധിച്ചതില്‍ ടി ഭൂമിയുടെ അളവ് 6 ആര്(14.82സെന്റ്) ആണ്. പിന്നീട് അതിര്‍ത്തി റീ-ഫിക്സ് ചെയ്തപ്പോള്‍ സ്ഥലത്തിന്റെ അളവ് 5.02 ആര് ആയതായും, ആയത് പിന്നീട് നെടുമങ്ങാട് ഭൂരേഖ തഹസീല്‍ദാരുടെ 04/05/2022-ലെ G6-2256/2022 നടപടിക്രമ പ്രകാരം സബ്ഡിവിഷന് ക്രമീകരിച്ചപ്പോള്‍ 5.17 ആര് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അളവ് 5.17 ആര് ആണ്. കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് പെര്‍മിറ്റ് നല്കുമ്പോള് റവന്യു രേഖ പ്രകാരം ലഭ്യമായിരുന്ന 6 ആര് സ്ഥലത്തിന്റെ അതിരില്‍ നിന്നും ഒരു വശത്ത് 6.47 മീറ്ററും, മറുവശത്ത് 6.67 മീറ്ററും ഉള്ളിലേക്ക് മാറ്റിയാണ്. പെര്‍മിറ്റ് ലഭിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത് വരെയും ഈ സ്ഥലം അളക്കുകയോ പുറമ്പോക്ക് ഭൂമി ഉണ്ടെന്ന് കണ്ടെത്തുകയോ ചെയ്തിരുന്നില്ലെന്നും 2006-ല്‍ താന്‍ ഭൂമി വാങ്ങിയത് മുതല്‍ 2018 വരെയും ആധാരത്തില്‍ പറഞ്ഞിരിക്കുന്ന അളവ് ഭൂമിക്ക് വില്ലേജില്‍ കരം ഒടുക്കിയിരുന്നുവെന്നും അവിടെ പുറമ്പോക്ക് ഭൂമി ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, പഞ്ചായത്തില്‍ നിന്നും അംഗീകരിച്ച് നല്കിയ പ്ലാനിലെ സെറ്റ്ബാക്കില്‍ വ്യത്യാസം വരാതെയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് എന്നും തന്റെതല്ലാത്ത തെറ്റിന് തന്നെ ശിക്ഷിക്കുന്ന നടപടിയാണ്,കോടികള്‍ മുടക്കി കെട്ടിട നിര്‍മ്മാണം നിയമാനുസൃതം പൂര്‍ത്തിയാക്കിയിട്ടും നമ്പര്‍ തരാതിരിക്കുന്നതിലൂടെ അധികാരികള്‍ കൈകൊണ്ടിട്ടുള്ളതെന്നും, ഈ നിലപാട് തിരുത്തി നമ്പര്‍ നല്‍കണമെന്നും മറ്റെല്ലാ അപാകതകളും പരിഹരിക്കാന്‍ കഴിയുന്നതാണെന്നും ആയവ പരിഹരിച്ച് നൽകാമെന്നും പരാതി കക്ഷി അദാലത്തില്‍ അറിയിക്കുകയുണ്ടായി. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം , ഭൂമിയുടെ അളവില്‍ ഉണ്ടായ കുറവ് കൂടി പരിഗണിച്ച് പരിശോധിച്ചപ്പോള്‍ കാണുന്ന നിര്‍മ്മാണ ലംഘനങ്ങള്‍ താഴെ ചേര്‍ക്കുന്നു. (1)കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് അതിര് കല്ല് സ്ഥാപിച്ചിട്ടുള്ളതായി കാണുന്നില്ല. പ്ലാനില്‍ PWD റോഡിനും, കെട്ടിടത്തിനും ഇടയിലുള്ള പുറമ്പോക്ക് ഭൂമി ചേര്‍ത്താണ് കെട്ടിടത്തിന്റെ ഫ്രെണ്ട് യാര്‍ഡിലെ അളവ് കാണിച്ചിട്ടുള്ളത്. പുറമ്പോക്ക് ഭൂമി കുറച്ചാല്‍, ലഭ്യമായ സ്കെച്ച് പ്രകാരം ഫ്രെണ്ട് യാര്‍ഡ് ഒരു വശത്ത് 1.12 മീറ്ററും മറുവശത്ത് 1.83 മീറ്ററും ഉള്ളതായാണ് കാണുന്നത്.(അതിര് കല്ല് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇത് ഏകദേശ അളവാണ്) നിലവില്‍ ഇത് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 220(b )യുടെ ലംഘനമായി മാത്രമേ പരിഗണിക്കാനാവൂ. (2)കെട്ടിടത്തിന്റെ വടക്ക് വശത്ത് 1.5 മീറ്റര്‍ സെറ്റ് ബാക്ക് ആവശ്യമായിടത്ത് 1.4 മീറ്റര്‍ മാത്രമാണുള്ളത്. (3)നിലവില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യത്തില്‍ കുറവുണ്ട്. 12 കാര്‍ പാര്‍ക്കിംഗ് ആവശ്യമാണ് എന്നാല്‍ 10 എണ്ണമാണ് ലഭ്യമാകുന്നത്. (4)പ്ലാന്‍ പ്രകാരമുള്ള സാനിറ്ററി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അപേക്ഷകക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുമ്പോൾ ഹാജരാക്കിയ രേഖകള്‍ പ്രകാരം അന്നുണ്ടായിരുന്ന ഭൂമിയില്‍, കെട്ടിടം നിർമ്മിക്കുന്നതിന് ഹാജരാക്കിയ പ്ലാന്‍ പ്രകാരം അനുവദനീയമായ കെട്ടിട നിര്‍മ്മാണത്തിനാണ് പെര്‍മിറ്റ് നല്‍കിയത്. പെര്‍മിറ്റ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത് എന്ന് കാണുന്നു. എന്നാല്‍ 292.04m2 ഉള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് വാങ്ങിയതിന് ശേഷം അതില്‍ നിന്നും വ്യതിചലിച്ച് 1359.90m2 കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യമുണ്ടായിരുന്ന ഭൂമി അളവ് പരിഗണിച്ചാല്‍ ടി കെട്ടിട നിര്‍മ്മാണം റെഗുലറൈസ് ചെയ്ത് നല്കാന് കഴിയാത്ത സെറ്റ് ബാക്ക് ലംഘനം ഇല്ല എന്ന് കാണാവുന്നതാണ്. എന്നാല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നേടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം കണ്ടെത്തിയ ഭൂമിയിലെ അളവ് കുറവ് പരിഗണിച്ചാല്‍ നിലവില്‍ സെറ്റ്ബാക്ക് ലംഘനം ഉള്ളതിനാല്‍ ആയത് ക്രമീകരിച്ച് ഒക്യുപന്‍സി അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് വാങ്ങുബോഴും നിര്‍മ്മാണം പൂര്‍ത്തിയാക്കി റെഗുലറൈസേഷന് അപേക്ഷ സമര്‍പ്പിക്കുമ്പോഴും, രേഖകള്‍ പ്രകാരം, അപേക്ഷകന് 6 ആര് ഭൂമിയുണ്ട്. എന്നാല്‍ പിന്നീടാണ് ഈ ഭൂമി ക്രമീകരിച്ച് ആദ്യം 5.02 ആറും പിന്നീട് 5.17 ആറും ആക്കി രേഖകളില്‍ മാറ്റം വരുത്തുന്നത്. ആയതിനാല്‍ രേഖകള്‍ സമര്‍പ്പിച്ച് പെര്‍മിറ്റ് വാങ്ങിയ അപേക്ഷകന്റെ ഭാഗത്തോ, പെര്‍മിറ്റ് അനുവദിച്ച ഗ്രാമപഞ്ചായത്തിനോ തെറ്റ് സംഭവിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ, പെര്‍മിറ്റ് അനുവദിച്ച സമയത്തോ, കെട്ടിടം നിര്‍മ്മിച്ച സമയത്തോ കണ്ട് പിടിക്കാതിരുന്നതും, പിന്നീട് കണ്ടെത്തിയതുമായ ഭൂമി സംബന്ധമായ പിശകിന് കെട്ടിട ഉടമസ്ഥനെ ശിക്ഷിക്കുന്നത് ഉചിതമാണെന്ന് കാണുന്നില്ല. ആയതിനാല്‍ കെട്ടിട നിര്‍മ്മാണം പൂർത്തിയായ ശേഷം ഭൂമിയിലെ അളവിൽ റവന്യൂ വകുപ്പ് ക്രമീകരണം വരുത്തിയതിലൂടെ പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻ 220(b) യുടെ ലംഘനം മനപ്പൂർവ്വമായി സംഭവിച്ചതല്ല എന്നത് പരിഗണിച്ച് , ടി സെക്ഷൻ്റെ പരിധിയിൽ നിന്നും ഈ കെട്ടിടത്തെ ഒഴിവാക്കി നല്കുന്ന കാര്യം മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് തീരുമാനിക്കാവുന്നതാണ് എന്ന് കാണുന്നു. ഈ കെട്ടിടത്തിന് ഓക്യുപന്‍സി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് കാണുന്നു. ആയതിനാല്‍ ഈ വിഷയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ജില്ലാതല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് ഉപജില്ല അദാലത്ത് സമിതി തീരുമാനിച്ചു. ഈ വിഷയത്തില്‍ 23/04/2025 തീയതിയിലെ LSGD/PD/7299/2025-TCPA1 കത്ത് പ്രകാരം ചീഫ് ടൌണ്‍ പ്ലാനര്‍ സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതായും കാണുന്നു.