LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puliyanjalil House perumpadapp, perumpadappu PO 679580 Malappuram Dt
Brief Description on Grievance:
Application for regularisation of residencial building
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 60
Updated on 2025-07-19 14:59:12
11-7-25 ലെ അദാലത്ത് തീരുമാനം. അദാലത്തിൽ പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാരൻ നൌഷാദും ഓൺലൈനായി പങ്കെടുത്തു. ശീ. നൌഷാദ് പള്ളിയൻചാലിൽ വീട് എന്നവർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് 25-5-25ന് സമർപ്പിച്ച പരാതിയാണിത്. കെട്ടിട നമ്പറിനായി 17-2-25ൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ പ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി. കെട്ടിട നമ്പറിംഗിനുള്ള ക്രമ വൽക്കരണ അപേക്ഷ പരിശോധിച്ചത് പ്രകാരം വീട് നിൽക്കുന്ന പെരുമ്പടപ്പ് വില്ലേജ് സർവ്വെ നം. 28 /7-13 ഭൂമി വില്ലേജ് രേഖകൾ പ്രകരം നിലം വിഭാഗത്തിൽ പെടുന്നതാണെന്നും നിർമ്മിച്ച കെട്ടിടം 120 M2 കൂടുതൽ വിസ്തീർണ്ണം ഉള്ലതിലാനും ഭൂമിയുടെ തരം മാറ്റിയ ആർ ഡി ഒ യുടെ ഉത്തരവ് സമർപ്പിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകന് സെക്രട്ടറി 27-2-25ന് കത്ത് നൽകിയതായും കാണുന്നു. 2009-10 കാലത്ത് നിർമ്മിച്ച തന്റെ വീടിന് നമ്പർ ലഭിച്ചിരുന്നു എന്നും ആ നമ്പരാണ് തന്റെ റേഷൻ കാർഡിൽ ഉള്ളതെന്നും പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ആ കെട്ടിട നമ്പർ മറ്റൊലാളുടെ പേരിലാണ് ഉള്ളതെന്നും അറിയാൻ കഴിഞ്ഞു എന്നും പരാതിക്കാരൻ അറിയിച്ചു. തന്റെ വിടിന് തൊട്ടടുത്തുള്ള സഹോദരന് കെട്ടിട നമ്പർ ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കരന്റെ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരണം നടത്തി നികുതി ചുമതത്തി നമ്പർ അനുവദിക്കേണ്ടാതാണെന്ന് അദാലത്ത് സമിതി വിലയിരുത്തി. ഭൂമി നഞ്ച വിഭാഗത്തിൽ പെടുന്നതിനാലും 127 m2 വിസ്തീർണം ഉള്ളതിനാലും സെക്രട്ടറിയുടെ 27-2-25ലെ നോട്ടീസിൽ അപാകതയില്ലെന്ന് കാണുന്നു. എന്നാൽ മുമ്പ് നമ്പർ കിട്ടിയെന്ന് പരാതിക്കാരൻ പറയുന്നുണ്ടെങ്കിലും പെർമിറ്റ് ലഭിച്ച രേഖയൊ നികുതി അടച്ചതായൊ ഓക്യുപെൻസി സർട്ടിഫിക്കേറ്റ ലഭിച്ചതായൊ ഡിമാന്റ് നോട്ടീസ് നൽകിയതായൊ പഞ്ചായത്തിൽനിന്നുംനൽകി യാതൊരു രേഖയും പരാതിക്കാരന്റെ കൈവശത്തിലില്ല. എന്നും അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ആയതിനാൽ പരാതിക്കാരൻ പറയുന്ന കെട്ടിട നമ്പർ സംബന്ധിച്ച് പഞ്ചായത്തിൽനിന്നും ലഭ്യമായ ഏതെങ്കിലും രേഖകൾ ഹാജരാക്കുന്നതിന് പരാതിക്കാരന് സമയം അനുവദിക്കാൻ തീരുമാനിച്ചു. കീടാതെ സെക്രട്ടറി പഞ്ചായത്തിലെ പഴയ എഴുതി തയ്യാറാക്കിയ അസ്സസ്സ്മെന്റ് രജിസ്റ്റർ പരിശോധിച്ച് പരാതിക്കാരന്റെ വീട് അതി ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് പരിശോധിച്ചും കെട്ടിട നിർമ്മാണ പെർമിറ്റ് അപാക്ഷ രജിസ്റററിൽ ടിയാന്റെ പെർമിറ്ര് അപേക്ഷ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ഇടക്കാല നിർദ്ദേശം നൽകുന്നു. 22-7-25ലെ അദാലത്തിൽ പരാതി വീണ്ടും പരിഗണിക്കുന്നതാണ്.
Attachment - Sub District Interim Advice:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 62
Updated on 2025-07-30 12:53:22
26-7-25ലെ അദാലത്ത് തീരുമാനം. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പരാതി 3 നൌഷാദ് 11-7-25ലെ അദാലത്തിൽ, പരാതിക്കാരൻ പറയുന്ന കെട്ടിട നമ്പർ സംബന്ധിച്ച് പഞ്ചായത്തിൽനിന്നും ലഭ്യമായ ഏതെങ്കിലും രേഖകൾ ഹാജരാക്കുന്നതിന് പരാതിക്കാരന് സമയം അനുവദിക്കാനും കൂടാതെ സെക്രട്ടറി പഞ്ചായത്തിലെ പഴയ എഴുതി തയ്യാറാക്കിയ അസ്സസ്സ്മെന്റ് രജിസ്റ്റർ പരിശോധിച്ച് പരാതിക്കാരന്റെ വീട് അതിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് പരിശോധിച്ചും കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ രജിസ്റ്ററിൽ ടിയാന്റെ പെർമിറ്റ് അപേക്ഷ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ഇടക്കാല നിർദ്ദേശം നൽകിയിരുന്നു. 11-7-25ലെ അദാലത്തിൽ നിർദ്ദേശിച്ചത് പ്രകാരം പരാതിക്കാരന് രേഖകൾ ഹാജരാക്കുന്നതിന് കഴിഞ്ഞിട്ടില്ല. നിർദ്ദശം പ്രകാരം പഞ്ചായത്തിലെ അസ്സസ്സ്മന്റ്, പെർമിറ്റ് രജിസ്റ്ററുകൾ വീണ്ടും പരിശോധിച്ചെങ്കിലും പരാതിക്കാരന്റെ പേരിൽ വീട് നമ്പർ/പെർമിറ്റ് അനുവദിച്ചത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറിക്ക് വേണ്ടി ജൂനിയർ സൂപ്രണ്ട്ം അറിയിച്ചു. ആയതിനാൽ ടി വിവരങ്ങൾ കാണിച്ച് ശ്രീ. നൌഷാദിന് ഒരു കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി അദാലത്ത് സമിതി തീരുമാനിച്ചു. പരാതിക്കാരന്റെ ഭൂമി നികത്താനുള്ള അനുമതി ഉത്തരവിനായി ആർ ഡി ഓ ഓഫീസിൽ അപേക്ഷ നൽകുന്നതിന് ശ്രീ. നൌഷാദിന് നിർദ്ദേശം നൽകിയും തീരുമാനിച്ചു. ശ്രീ. നൌഷാദിന് ഈ തീരുമാനത്തിൽ തൃപ്തനല്ലെങ്കിൽ ജില്ലാ അദാലത്ത് സമിതിയിലേക്ക് പരാതി എസ്കലേറ്റ് ചെയ്യാവുന്നതാണ്.