LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O Anoop G Cheeyambam PO Wayanad
Brief Description on Grievance:
ഈ പരാതി BPWND21081000013 നമ്പറായി ഇതേ അദാലത്തിൽ പരിഗണിച്ച് 18.11.2024 ൽ സ്ഥലം നേരിൽ പരിശോധിച്ച് താഴെ ചേർക്കും വിധം തീർപ്പാക്കിയിട്ടുള്ളതാണ്. 15.11.2024 ലെ അദാലത്തിൽ തീരുമാനിച്ച പ്രകാരം സെക്രട്ടറി, പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനിയർ, പരാതിക്കാരിക്ക് വേണ്ടി ഭർത്താവ്, പ്ലാൻ തയ്യാറാക്കി സുപർവിഷൻ നടത്തിയ ബിൽഡിങ് സൂപർവൈസർ എന്നിവരുടെ സാന്നിധ്യത്തിൽ അദാലത്ത് സമിതി 18.11.2024 വൈകുന്നേരം 3.30 ന് സ്ഥല പരിശോധന നടത്തി. ബഹു മന്ത്രി നടത്തിയ അദാലത്തിൽ BPWND21081000005 നമ്പറായി പരിഗണിച്ച് തീർപ്പാക്കിയതിൽ നിന്ന് വ്യത്യസ്ഥമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കെട്ടിടം ചട്ടത്തിന് വിധേയമാക്കി മാറ്റി ക്രമീകരിക്കുകയോ, റോഡിനോട് ചേര്‍ന്ന് വരുന്ന അതിര്‍ത്ഥി സംബന്ധിച്ച്, പരാതിക്കാരിയുടെ ഭര്ത്താ വ് വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുകയും, കെട്ടിടത്തില്‍ നിന്നും 3.00 മീറ്റര്‍ ലഭിക്കുന്ന രീതിയിലാണ് ബൗണ്ടറി വരുന്നതെന്ന് വാദിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഈ വാദം തെളിയിക്കുന്ന ആധികാരിക രേഖകൾ ഹാജരാക്കി ബോധ്യപ്പെടുത്തുകയോ ചെയ്യാൻ പരാതിക്കാരോട് നിര്ദേ്ശിച്ചും തീർപ്പാക്കി. വീണ്ടും ബഹു പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ മന്ത്രി ശ്രീ ഒ ആർ കേളു അവർകൾ 03.01.2025 ന് സൂ ബത്തേരി വച്ച് നടത്തിയ കരുതലും കൈതാങ്ങും പരിപാടിയിൽ കെട്ടിട പണിക്ക് ശേഷം റോഡ് പണി നടന്നു എന്ന് കണക്കാക്കി പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. അയതിൽ പൂതാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബഹു ജെ ഡി യോട് 401007/GGDC08/GPO/2025/905/(1) തിയതി 17/02/2025 പ്രകാരം സ്പഷ്ടീകരണം ചോദിച്ചിട്ടുള്ളതും. കെ പി ബി ആർ ചട്ടം 62 പ്രകാരം പരിഗണിക്കാമോ എന്ന് പരിശോധിക്കാൻ LSGD/JD/WYD/725/2025-C2 തിയതി 04-03-2025 കത്ത് പ്രകാരം നിദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിനിടെ പരാതിക്കാരി 04.06.2025 ൽ വീണ്ടും ബഹു തദ്ദേശ വകുപ്പ് മന്ത്രി അവർകൾ മുമ്പാകെ പരാതി സമർപ്പിക്കുകയും ആയത് അദാലത്തിൽ പരിഗണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 62
Updated on 2025-07-14 07:03:34
09.07.2025 3 മണിക്ക് ചേർന്ന ഓൺലൈൻ അദാലത്ത് യോഗത്തിൽ ഡെപ്യൂട്ടി ടൌൺ പ്ലാനർ, കൺവീനർ സെക്രട്ടറിക്ക് വേണ്ടി ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനിയർ, പരാതിക്കാരിക്ക് വേണ്ടി ഭർത്താവ് എന്നിവർ പങ്കെടുത്തു. മുൻ അദാലത്തിൽ തീരുമാനിച്ച് നിർദ്ദേശിച്ച പ്രകാരം പരാതിക്കാരി റോഡിൻെറ വീതി സംബന്ധിച്ച ആധികാരിക രേഖ ഹാജരാക്കാമെന്ന് ഉറപ്പ് തന്നത് ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ല. ആയത് ലഭിക്കാൻ സാധ്യത ഇല്ല എന്ന് പരാതിക്കാരിക്ക് വേണ്ടി ഓൺലൈനിൽ ഹാജരായ ഭർത്താവ് അറിയിച്ചു. ബഹു. മന്ത്രിമാർ നിർദ്ദേശ പ്രകാരം റൂൾ 62 വിശദീകരിച്ച് നൽകിയതിൽ (പൂതാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ബഹു ജോയിൻറ് ഡയറക്ടറുടെ LSGD/JD/WYD/725/2025-C2 തിയതി 04-03-2025 കത്ത്) നിബന്ധനകൾ ബാധകമാകുകയില്ല എന്നതിനാൽ അതിനും സാധ്യത ഇല്ല എന്നും അനുബന്ധം 2 ൽ അപേക്ഷിക്കാൻ പരാതിക്കാരിക്ക് സാധിക്കില്ല എന്നും അറിയിച്ച. മറ്റ് പരിഹാര നിർദ്ദേശങ്ങൾ പരാതിക്കാരി ആരാഞ്ഞു. ആയത് ചെയ്യാൻ സന്നദ്ധമാണെന്നുമറിയിച്ചു. ലൈസൻസിയുടെ സേവനം ഉപയോഗപ്പെടുത്തി, കെട്ടിടത്തിൻെറ ബലത്തിന് ക്ഷതമുണ്ടാകാത്ത വിധം കെട്ടിട നിമ്മാണചട്ടങ്ങൾക്ക് വിധേയമായി, ക്രമീകരിക്കാവുന്ന രീതിയിൽ, പ്ലാൻ തയ്യാറാക്കി, കെട്ടിടം ക്രമീകരിച്ച് റഗുലറൈസ് ചെയ്യാൻ നിർദ്ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 63
Updated on 2025-08-02 17:07:15
പൂതാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 23.07.2025 ലെ 40100720240409151022992 കത്ത് പ്രകാരം വിവരം അറിയിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.