LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചിതപ്പിലെ പൊയിൽ പരിയാരം
Brief Description on Grievance:
സർ പൊതു പരാതി കളിൽ പരിയാരം പഞ്ചായത്ത് യാതൊരു നടപടി യും എടുക്കുന്നില്ല. പഞ്ചായത്ത് റോഡരികിൽ ഉള്ള ഓടകൾ അടഞ്ഞത് വൃത്തി ആകുവാൻ നൽകിയ പരാതി pgrg000306603/25ന് ഇതുവരെ നടപടി യോ മറുപടി യോ ഇല്ല.. ഇങ്ങനെ നിരവധി പരാതി കൾ ഈ പഞ്ചായത്ത് നോക്കുന്ന പോലും ഇല്ല ആയതിനാൽ ആ ണ് ഇത് അദാലത് ലേക്ക് നൽകുന്നത്.. ഷഫീക് അലി 9744841402
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 57
Updated on 2025-07-15 07:01:19
പരിശോധന നടത്തി തീരുമാനം കൈക്കൊള്ളുന്നതിന് അടുത്ത അദാലത്ത് യോഗത്തിലേക്ക് മാറ്റി.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 61
Updated on 2025-08-03 06:37:18
ഉപജില്ലാഅദാലത്ത് സമിതിയുടെ 21-07-2025 ലെ യോഗതീരുമാനം. Docket No-CRKNR 21115000032 പരിയാരം ഗ്രാമപഞ്ചായത്തിലെ കോരൻപീടിക ഹെൽത്ത് സെന്ററിലേക്ക് പോകുന്ന ഓവുചാലും ,പൊയിൽ കുറ്റേരി കടവിലുള്ള ഓവുചാലും മണ്ണിട്ട് മൂടിയിട്ടുള്ള അവസ്ഥയിലാണുള്ളത്. കൂടാതെ പൊയിൽ കൊട്ടിയൂർ അമ്പലം റോഡിൽ 220 കെ വി ലൈനിന്റെ പ്രവൃത്തി എടുത്തതിനാൽ മഴപെയ്തതോടുകൂടി വലിയ ഗർത്തം ആയതിനാൽ വാഹന ഗതാഗതം പ്രയാസത്തിലാണ് എന്നതാണ് പരാതി. പരാതി സംബന്ധിച്ച് പരാതിക്കാരനിൽനിന്നും ഓൺലൈനായി വിവരം ശേഖരിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിനുവേണ്ടി അസി.സെക്രട്ടറി അദാലത്തിൽ ഹാജരായി. കോരൻപീടിക ഹെൽത്ത് സെന്ററർ പഞ്ചായത്ത് റോഡിൽ നിലവിലുള്ള ഡ്രെയിനേജ് ചില സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ കല്ലിട്ട് വഴിയാക്കിയതിനാൽ വെള്ളം പോകുന്നതിന് തടസ്സമുള്ളതായും പൊയിൽ കുറ്റേരി കടവ് റോഡ് PWD യുടെ അധീനതയിലാണെന്നും അസി.സെക്രട്ടറി അറിയിച്ചു. പൊയിൽ കൊട്ടിയൂർ അമ്പലം റോഡിൽ KSEB 220 KV ലൈൻ സ്ഥാപിക്കുന്നതന്റെ ഭാഗമായി കുഴിയെടുത്തത് താല്ക്കാലികമായി പുന:സ്ഥാപിച്ചിരുന്നുവെങ്കിലും കാലവർഷം കനത്തതോടെ പ്രസ്തുത ഭാഗം താഴ്ന്നുപോയതായും ആയതിനാൽ വാഹന ഗതാഗതത്തിന് പ്രയാസം നേരിടാൻ സാധ്യതയുള്ളതായും ബോധ്യപ്പെട്ടു. മേൽ വിഷയം സംബന്ധിച്ച് താഴെ പറയുന്ന നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കുന്നതി്ന് തീരുമാനിച്ചു. തീരുമാനം 1) കോരൻപീടിക ഹെൽത്ത് സെന്റർ റോഡിൽ ഡ്രൈനേജിൽ നിലവിലുള്ള കല്ലുകളും മറ്റും നീക്കം ചെയ്യുന്നതിന് അടിയന്തിരനടപടി സ്വീകരിച്ച് മഴവെള്ളം ഒഴുകി പോകുന്നതിന് സൌകര്യം ഒരുക്കേണ്ടതാണ്. സ്വകാര്യവ്യക്തികൾ ഉണ്ടാക്കിയ തടസ്സമാണെങ്കിൽ പ്രസ്തുത വ്യക്തികൾക്ക് നോട്ടീസ് നല്കി നടപടി സ്വീകരിക്കേണ്ടതാണ്. 2) പൊയിൽ കുറ്റേരി കടവ് റോഡ് PWD യുടെ അധീനതയിലായതിനാൽ വിഷയം PWD അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. 3) പൊയിൽ കൊട്ടിയൂർ അമ്പലം റോഡിൽ നിലവിലുള്ള കുഴി അടക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി അപകടാവസ്ഥ ഒഴിവാക്കുന്ന തരത്തിൽ അടിയന്തിര അറ്റകുറ്റ പണി നടത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.