LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kulathumkal store ration kada junction peruvanthanam 685532
Brief Description on Grievance:
not received trade license more than 35 days delay in seniority overcome for few peoples license were given within 3 or 4 days. Even though after 35 days the application were not considered. Please give necessary instruction to the panchayat and make an immediate inquiry about the delay. Most of the license application were not considered in proper time
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 61
Updated on 2025-07-19 12:36:05
പെരുവന്താനം ഗ്രാമപഞ്ചായത്ത് - ശ്രീ. അബ്ദുള്‍ ലത്തീഫ് പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ പരാതിക്കാരന് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് 35 ദിവസത്തില്‍ കൂടുതലായിട്ടും ലൈസന്‍സ് അനുവദിച്ചിട്ടില്ലായെന്നും ടിയാന്റെ സീനിയോറിറ്റി മറികടന്ന് മറ്റ് ആളുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചുവെന്നും ലൈസന്‍സ് അപേക്ഷകള്‍ സമയബന്ധിതമായി പരിഗണിക്കുന്നില്ല എന്നും കാലതാമസം വന്നതില്‍ അന്വേഷണം നടത്തണം എന്നും ആയത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഫയല്‍ പരിശോധന പരാതിക്കാരന് 28/04/2025 തീയതിയില്‍ കുളത്തുങ്കല്‍ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കുന്നതിനായി കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും ടി അപേക്ഷ പരിഗണിച്ച് 07.07.2025 തീയതിയില്‍ BFIF01-GO60801-00012-2025 നമ്പരായി ലൈസന്‍സ് അനുവദിച്ചിട്ടുള്ളതുമാണ്. ലൈസന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പരാതിക്കാരന്റെ അപേക്ഷയ്ക്ക് ശേഷം ലഭിച്ചിട്ടുള്ള 36 അപേക്ഷകള്‍ക്ക് സമയബന്ധിതമായി ലൈസന്‍സ് അനുവദിച്ചിട്ടുള്ളതായി കാണുന്നു. ലൈസന്‍സ് ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും ഉള്‍പ്പെടെ പരാതിക്കാരന് നല്കിയ അപേക്ഷയ്ക്ക് സമയബന്ധിതമായി ലൈസന്‍സ് നല്‍കാത്തത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. പരാതിക്കാരന് സമര്‍പ്പിച്ച ലൈസന്‍സ് അപേക്ഷയില്‍ അപാകതകളൊന്നും ഇല്ലാത്ത സാഹചര്യത്തിലും ലൈസന്‍സ് അനുവദിക്കുന്നതിന് 2 മാസത്തിലധികം കാലതാമസം ഗ്രാമപഞ്ചായത്തില്‍ നിന്നും വന്നിട്ടുള്ളതാണ്. ILGMS സോഫ്റ്റ് വെയറിനു പകരം കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതിന്റെ സാങ്കേതിക തടസ്സങ്ങള്‍ വന്നതുകൊണ്ടാണ് പരാതിക്കാരന്റെ അപേക്ഷയിന്മേല് നടപടി സ്വീകരിക്കുവാന്‍ കാലതാമസം ഉണ്ടായത് എന്നാണ് 08.07.2025 ലെ JC2-1733610/2025 നമ്പര്‍ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളത്. തീരുമാനം പരാതിക്കാരന് 07.07.2025 തീയതിയില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതും ടി പരാതി പരിഹരിച്ചിട്ടുള്ളതുമാണ്. അപാകതകളൊന്നും ഇല്ലാതിരുന്ന ഫയലില്‍ മുന്‍ഗണന ലംഘിച്ചതും കാലതാമസം വരുത്തിയതും ഗുരുതരമായ വീഴ്ചയാണെന്ന് സമിതി വിലയിരുത്തി. ആയതിന്മേല് സെക്രട്ടറി സമര്‍പ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്നും മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്ന പക്ഷം അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതാണെന്ന വിവരവും സെക്രട്ടറിയെ അറിയിച്ചും ഗ്രാമപഞ്ചായത്തില്‍ നിന്നും നല്കുന്ന സേവനങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 62
Updated on 2025-07-25 11:19:48
Attachment - Sub District Final Advice Verification: