LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വടക്കയില്‍ വീട്, കുമ്മങ്കോട്, നാദാപുരം
Brief Description on Grievance:
ഉപജില്ലാ അദാലത്ത് തീരുമാനം നടപ്പാക്കാത്തതിനെതിര നാദാപുരം ഗ്രാമ പഞ്ചായത്തിനെതിരെ നല്കിയ പരാതി.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 72
Updated on 2025-08-04 20:12:21
പറമ്പത്ത് മുക്ക് വടക്കയില്‍ റോഡ് പ്രവർത്തി പൂർത്തീകരിക്കാത്തത് സംബന്ധിച്ച് പരാതിക്കാരനായ ശ്രീ അസ്ലം വടക്കയില്‍ ഉപജില്ല സമിതി(3)ൽ പരാതിപ്പെടുകയും ഉപജില്ലാ സമിതിയുടെ 40-ാംമത്തെ യോഗത്തിൽ ആയത് പരിഗണിക്കുകയും ചെയ്തിരുന്നു. ഉപജില്ലാ സമിതിയുടെ തീരുമാനപ്രകാരം നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിന്റെ ഗ്രാമസഭാ മിനുട്സ് പരിശോധിച്ചതിൽ ഗ്രാമസഭാ മുൻഗണന നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലായെന്ന് ബോധ്യപ്പെട്ടതും എങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാനിൽ മേല്‍ പ്രവർത്തി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചതിനാൽ അക്കാര്യം പരാതിക്കാരനെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. തൊഴിലുറപ്പ്പദ്ധതിയുടെ ആക്ഷൻ പ്ലാനിൽ പ്രസ്തുത പ്രവർത്തി ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം അപേക്ഷകനെ അറിയിച്ച സാഹചര്യത്തിൽ ഉപജില്ലാ സമിതിയുടെ പോര്‍ട്ടലില്‍ ഇംപ്ലിമെന്റേഷൻ വെരിഫൈ ചെയ്യുകയും ചെയ്തു. എന്നാൽ മേൽ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ പ്രകാരവും പ്രവര്‍ത്തി പൂർത്തിയായില്ല എന്ന് കാണിച്ചാണ് പരാതിക്കാരൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.മേല്‍ പരാതി 02.08.2025 ന് ചേര്‍ന്ന സമിതി വീണ്ടും പരിഗണിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ശ്രീ ഗിരീശൻ സി എന്നവർ ഹാജരായി തികച്ചും സാങ്കേതികപരമായ കാരണങ്ങളാലാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ പോയതെന്ന് സെക്രട്ടറി വിശദീകരിച്ചു 2023 24 ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി മേല്‍ പ്രവര് ത്തിക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യാൻ റയീസ് എന്നയാള്‍ക്ക് കരാര്‍ നൽകിയിരുന്നുങ്കിലും പ്രദേശവാസികൾ തമ്മിലുള്ള സംഘർഷംമൂലം പ്രസ്തുത പ്രവർത്തിക്കു സാധനങ്ങൾ വിതരണം ചെയ്യുന്നത് കരാറുകാരന് നിർത്തിവെച്ചുവെന്നും പ്രവര്‍ത്തിയുടെ മസ്റ്ററോള് ക്യാൻസൽ ചെയ്തുവെന്നും കരാറുക്കാരനെതിരെ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും സെക്രട്ടറി വിശദീകരിച്ചു. തുടർന്ന് ക്വട്ടേഷൻ പ്രകാരം സാധനസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചെങ്കിലും എസ്റ്റിമേറ്റ് നിരക്കിന്റെ 40% കൂടുതൽ നിരക്കിൽ മാത്രം വിതരണം ചെയ്യാൻ മാത്രമേ കരാറുകാരൻ തയ്യാറായുള്ളുവെന്നും ആയത് തൊഴിലുറപ്പ് പദ്ധതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാല്തുടര് നടപടികല്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല എന്നും, പുതിയ ഗ്രാമസഭ മുൻഗണന തീരുമാനപ്രകാരം മാത്രമേ പ്രവർത്തി ഇനിനടപ്പിലാക്കാന് കഴിയുള്ളൂവെന്നുംമാണ് സെക്രട്ടറി വിശദീകരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ വികസന പ്രവർത്തികളുടെ മുൻഗണനാക്രമം തീരുമാനിക്കപ്പെടുന്നത് ബന്ധപ്പെട്ട ഗ്രാമസഭകളില്‍ ആയതിനാല്‍ മേല്‍ പ്രവര്‍ത്തിക്ക് ഉചിതമായ മുൻഗണനാക്രമം ലഭിക്കുന്നതിന് ഗ്രാമസഭയിൽ വിഷയം ഉന്നയിക്കാവുന്നതാണെന്ന് പരാതിക്കാരനെ അറിയിക്കാവുന്നതാണെന്ന ശുപാർശയോടുകൂടി ഉപജില്ലാ സമിതി തീരുമാനം തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 73
Updated on 2025-10-05 11:13:48
അദാലത്ത് തീരുമാനം ജോ ഡയറക്ടർ കോഴിക്കോടിനെ അറിയിക്കാൻ തീരുമാനിച്ചു