LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Ibrahim Aaruthengullathil, Thuvvakkunnu.PO, Kannur - 670693"
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 61
Updated on 2025-07-05 15:47:07
DOCKET NO. BPKNR41157000014 (തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്) തീരുമാനം : 97/2025 DTD 05-07-2025 തൃപ്പങ്ങോട്ടൂർ അംശം ദേശത്ത് റീ.സ.75/4എ (പുതിയ നമ്പർ 75/155) ൽ പെട്ട 2.46 ആർ വിസ്തീർണ്ണമുള്ള വസ്തുവിൽ 6 മുറികളും ഒരു സ്റ്റെയർകെയ്സ് റൂമും ഒരു ടോയ്ലറ്റ് റൂമും ഉൾപ്പെട്ട ഒരു കെട്ടിടം പണിയുകയും ആയത് ക്രമവൽക്കരിച്ച് കെട്ടിട പെർമിറ്റ് നൽകുവാൻ വേണ്ടി തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷയിൽ റോഡിൽ നിന്നും നിശ്ചിത ദൂര പരിധി കുറവാണെന്നുള്ള ഒറ്റക്കാരണത്താൽ അപേക്ഷ നിരാകരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പണി തുടങ്ങുമ്പോൾ റോഡിൽ നിന്നും നർദ്ദിഷ്ട ദൂര പരിധി 3 മീറ്റർ ഉണ്ടായിരുന്നു. പിന്നീട് പ്രസ്തുത റോഡിന്റെ വീതി കൂട്ടിയപ്പോൾ ആണ് കെട്ടിടത്തിലേക്കുള്ള ദൂരം 3 മീറ്ററിൽ കുറയാൻ ഇടവന്നിട്ടുള്ളത് എന്നും ആയത് മാപ്പാക്കി എനിക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് അനവദിക്കണമെന്ന പരാതി ,ശ്രീ.ഇബ്രാഹിം , ആറ് തെങ്ങുള്ളതിൽ പി.ഒ , തൂവക്കുന്ന് - 670693 എന്നവർ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചത് “സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുക” എന്ന നിർദ്ദേശത്തോടെ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. മേൽപരാതി അദാലത്ത് പോർട്ടിൽ 04-07-2025 ന് ലഭ്യമായതിനാൽ ഗ്രാമ പഞ്ചായത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് പരാതിയിൽ രേഖപ്പെടുത്തിയ ഫോൺ നമ്പറിൽ പരാതിക്കാരനെ ബന്ധപ്പെട്ടപ്പോൾ ഈ വിഷയം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാ അദാലത്തിൽ സമർപ്പിക്കുകയും ആയതിന് മറുപടി ലഭ്യമാക്കുകയും ചെയ്തിരുന്നു. പ്രസ്തുത മറുപടിയിൽ തൃപ്തിയില്ലാത്തതിനാലാണ് മേൽ പരാതി നൽകിയതെന്ന് അറിയിച്ചു. മേൽ പരാതിയുമായി ബന്ധപ്പെട്ട് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ ഫീൽഡ് പരിശോധന കൂടി നടത്തി തീരുമാനമെടുക്കുന്നതിന് വേണ്ടി ടി പരാതി അടുത്ത യോഗത്തിലേക്ക് മാറ്റി വെക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 62
Updated on 2025-07-17 11:49:23
DOCKET NO. BPKNR41157000014 (തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്) തീരുമാന നമ്പർ: 98/07-2025 തീയ്യതി: 15-07-25 തൃപ്പങ്ങോട്ടൂർ അംശം ദേശത്ത് റീ.സ.75/4എ (പുതിയ നമ്പർ 75/155) ൽ പെട്ട 2.46 ആർ വിസ്തീർണ്ണമുള്ള വസ്തുവിൽ 6 മുറികളും ഒരു സ്റ്റെയർകെയ്സ് റൂമും ഒരു ടോയ്ലറ്റ് റൂമും ഉൾപ്പെട്ട ഒരു കെട്ടിടം പണിയുകയും ആയത് ക്രമവൽക്കരിച്ച് കെട്ടിട പെർമിറ്റ് നൽകുവാൻ വേണ്ടി തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷയിൽ റോഡിൽ നിന്നും നിശ്ചിത ദൂര പരിധി കുറവാണെന്നുള്ള ഒറ്റക്കാരണത്താൽ അപേക്ഷ നിരാകരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പണി തുടങ്ങുമ്പോൾ റോഡിൽ നിന്നും നർദ്ദിഷ്ട ദൂര പരിധി 3 മീറ്റർ ഉണ്ടായിരുന്നു. പിന്നീട് പ്രസ്തുത റോഡിന്റെ വീതി കൂട്ടിയപ്പോൾ ആണ് കെട്ടിടത്തിലേക്കുള്ള ദൂരം 3 മീറ്ററിൽ കുറയാൻ ഇടവന്നിട്ടുള്ളത് എന്നും ആയത് മാപ്പാക്കി എനിക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് അനവദിക്കണമെന്ന പരാതി ,ശ്രീ.ഇബ്രാഹിം , ആറ് തെങ്ങുള്ളതിൽ പി.ഒ , തൂവക്കുന്ന് - 670693 എന്നവർ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചത് “സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുക” എന്ന നിർദ്ദേശത്തോടെ ലഭ്യമാക്കിയത് അദാലത്ത് സമിതിയുടെ 05-07-2025 ലെ യോഗത്തില്‍ പരിഗണിക്കുകയും മേൽ പരാതിയുമായി ബന്ധപ്പെട്ട് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ ഫീൽഡ് പരിശോധന കൂടി നടത്തി തീരുമാനമെടുക്കുന്നതിന് വേണ്ടി ടി പരാതി അടുത്ത യോഗത്തിലേക്ക് മാറ്റി വെക്കുന്നതിന് തീരുമാനിക്കുകയും ചെയ്തതിരുന്നു ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധി ,അപേക്ഷകന്റെ പ്രതിനിധി എന്നിവരെ നേരില്‍ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ സമിതിക്ക് ബോധ്യപ്പെട്ടു . ടി വിഷയം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാ അദാലത്തിൽ ഡോകറ്റ് നമ്പര്‍ BPKNR41157000013 പ്രകാരം ലഭ്യമാകുകയും ആയതിന് ,അപേക്ഷകൻ ഗ്രാമപഞ്ചായത്തില്‍ സമർപ്പിച്ച ക്രമവല്ക്കഭരണ അപേക്ഷയിൽ, 11/06/24 ലെ 401073/BAUV06/GPO/2024/2734/(1) നമ്പർ പ്രകാരം 1.സമർപ്പിച്ച സൈറ്റ് പ്ലാനിലെ കിഴക്കുവശത്തെ അളവുകളും നിലവിലുള്ള അളവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. 2.നികുതി രസീതിന്റേയും കൈവശാവകാശ സർട്ടിഫിക്കറ്റിന്റേയും കാലാവധി ആയതിനാൽ പുതിയത് സമർപ്പിക്കേണ്ടതാണ്( ചട്ടം (3)(2) സി 3.സമർപ്പിച്ച പ്ലാനുകളിലെയും മറ്റ് അപേക്ഷകളിലെയും ഉടമയുടെ പേര് വ്യത്യാസപ്പെട്ടിരിക്കുന്നു 4.കെ പി ബി ആർ 42 പ്രകാരം റാമ്പ് നിർമ്മാണം നടത്തിയിട്ടില്ല 5.കെ പി ബി ആര് 34 പ്രകാരം ശുചീകരണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല 6.ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സൗകര്യമില്ല 7.മുൻവശത്തെ അതിരുകൾ വ്യക്തമല്ല. താലൂക്ക് സർവ്വേ സ്കെച്ച് ഹാജരാക്കേണ്ടതാണ് 8.ആധാരത്തിന്റെ കോപ്പി ഹാജരാക്കിയിട്ടില്ല 9. 2024 കേരള പഞ്ചായത്ത് കെട്ടിട ( അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണ) ചട്ടങ്ങളിലെ ചട്ടം 6 (4) (l) പ്രകാരം അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി വകുപ്പ് ബാധകമായിരിക്കും. പ്രസ്തുത കെട്ടിടം നിലനിൽക്കുന്ന ഭൂമിയുടെ മുൻഭാഗം 6 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡുമായി അതിർത്തി പങ്കിടുന്നതാണ് ആയതിനാൽ തന്നെ കെട്ടിടത്തിൽ നിന്നും ഈ അതിരിലേക്ക് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി വകുപ്പുപ്രകാരം മൂന്നു മീറ്റർ അകലം ആവശ്യമാണ്. എന്നാൽ നിലവിൽ സമർപ്പിച്ച പ്ലാൻ പ്രകാരം ഇവിടെ 2.12 മീറ്റർ മാത്രമാണ് ലഭ്യമായ അകലം . എന്നിവ കാണിച്ച് നോട്ടീസ് നൽകിയതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു . കൂടാതെ നിർമ്മാണത്തിന് മുൻവശമുള്ള റോഡ് PWD റോഡാണെന്നും നിർമ്മാണ വിസ്തീർണ്ണം 100 ച.മീ അധികരിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തില്‍. മേൽ സൂചിപ്പിച്ച പ്രകാരം അപാകതകൾ പരിഹരിച്ച് കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം)ചട്ടങ്ങൾ 2024 പാലിച്ചുകൊണ്ടുള്ള അപേക്ഷകൾ മാത്രമേ മേൽ ചട്ട പ്രകാരം ക്രമവൽക്കരിക്കാൻ നിർവ്വാഹമുള്ളൂ എന്ന് അപേക്ഷകനെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ടി തീരുമാനം 11/09/2024 ലെ നർ.401073/GGDC08/GPO/2024/4668/(1) പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിക്കുകയും ചെയ്തിരുന്നു . മേൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമവല്‍ക്ക രണ അപേക്ഷകൾ ഒന്നും തന്നെ നാളിതുവരെ സമര്പ്പി ച്ചിട്ടില്ല എന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു. ക്രമവല്ക്കതരണ അപേക്ഷ സമര്പ്പി ക്കുന്നതിലുള്ള അവ്യക്തത കൊണ്ടാണ് ആയത് സമര്പ്പി ക്കാത്തത് എന്ന് അപേക്ഷകന്റെ പ്രതിനിധി അറിയിച്ചു . അവ്യക്തത സംബന്ധിച്ച് ചര്‍ച്ച് നടത്തുകയും കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം)ചട്ടങ്ങൾ 2024 പ്രകാരം ക്രമവല്‍ക്കരണ അപേക്ഷ എങ്ങനെയൊക്കെ സമര്പ്പി ക്കാം എന്ന് അപേക്ഷകന്റെ പ്രതിനിധിയെ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം)ചട്ടങ്ങൾ 2024 പാലിച്ചുകൊണ്ട് കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങളും ക്രമീകരണങ്ങളും നടത്തും എന്ന് പ്ലാനുകളിൽ കാണിച്ചു കൊണ്ടും സെക്രട്ടറി ആവശ്യപെട്ട മറ്റ് രേഖകൾ ഹാജരാക്കിക്കൊണ്ടും ക്രമവല്ക്കെരണ അപേക്ഷ സമര്പ്പി ച്ചാൽ മാത്രമേ മേൽ ചട്ട പ്രകാരം ടി കെട്ടിടം ക്രമവൽക്കരിക്കാൻ നിർവ്വാഹമുള്ളൂ എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ടി വിവരം അപേക്ഷകന്റെ പ്രതിനിധിയെ നേരില്‍ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് .ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 63
Updated on 2025-07-28 16:22:13
implemented( സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു )