LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLUKALAM HOUSE VAZHAPALLY P O CHANGANASERY
Brief Description on Grievance:
FROM കെ ജെ തോമസ്, കല്ലുകളം, വാഴപ്പള്ളി,ചങ്ങനാശ്ശേരി, കോട്ടയം ജില്ല. (9495971777 മൊബൈൽ ) TO,ശ്രീ. എം ബി രാജേഷ്, ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ഗവൺമെന്റ് സെക്രട്ടറിയേറ്റ് മന്ദിരം, തിരുവനന്തപുരം. സർ വിഷയം: സ്വകാര്യ വ്യക്തി കുടിവെള്ളം മലിനമാക്കുന്നത് അവസാനിപ്പിക്കണം എന്നത് സംബന്ധിച്ച് ബഹു. മന്ത്രിയുടെ അദാലത്തിൽ സമർപ്പിക്കുന്ന അപേക്ഷ. സൂചന: ചങ്ങനാശ്ശേരി നഗരസഭ 23/5/23 ലെ H4 8595-നമ്പർ അപേക്ഷ ഞാൻ ചങ്ങനാശ്ശേരി പാലാത്ര ബൈപ്പാസിന് സമീപമാണ് കഴിഞ്ഞ 12 വർഷക്കാലമായി താമസിച്ചു വരുന്നത്. എന്റെ കുടുംബ വീതത്തിൽ പെട്ട സ്ഥലം ആയിരുന്നു ഇത്. ശുദ്ധമായ ജലം എക്കാലവും ലഭിക്കും എന്നുള്ളതായിരുന്നു ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകത. എന്നാൽ ഈ അടുത്തകാലത്ത് ബൈപ്പാസ് റോഡ് സൈഡിൽ എന്റെ വീടിന്റെ മതിലിനോട് ചേർന്ന് ഒന്നര സെന്റ് സ്ഥലം വാങ്ങി ഷാജി ചെരുവുപറമ്പിൽ, മോർക്കുളങ്ങര, ചങ്ങനാശേരി എന്ന വ്യക്തി ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. ഹോട്ടൽ നിർമ്മിക്കുന്നതിന് നഗരസഭയുടെ നിർമ്മാണ അനുമതിയോ കൂടാതെ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുവാദമോ, നഗരസഭയുടെ D&O ലൈസൻസോ ലഭിച്ചിരുന്നില്ല എന്നകാര്യം പ്രത്യേകമായി സൂചിപ്പിക്കട്ടെ. പ്രസ്തുത ഹോട്ടലിലെ മലിനജലം കുഴികുത്തി ടി പരിസരത്തു തന്നെ താഴ്ത്തുകയായിരിന്നു. ഇതേ തുടർന്ന് എന്റെ കിണറ്റിലെ വെള്ളം കറുത്ത നിറമായി. കൂടാതെ ദുർഗന്ധം വമിച്ച് അശുദ്ധമായി. തുടർന്ന് നഗരസഭ ഹെൽത്ത് വിഭാഗത്തിലും പൊല്യൂഷൻ കൺട്രോൾ ബോർഡിലും അപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് സ്ഥലം പരിശോധിക്കുകയും ഹോട്ടൽ അടച്ചു പൂട്ടുവാൻ ഉത്തരവ് നൽകുകയും ചെയ്തിരുന്നു.എന്റെ കിണർ വെള്ളം ഉപയോഗശൂന്യമാവുകയും ചെയ്തു. എന്നാൽ സമീപനാളിൽ വീണ്ടും അവിടെ ഒരു ഐസ്ക്രീം പാർലർ ആരംഭിച്ചിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേർ അവിടെയാണ് താമസിക്കുന്നത്. അവരുടെ ശുചിമുറി മാലിന്യവും ഐസ്ക്രീം പാർലറിൽ നിന്നുള്ള മലിനജലവും പ്രസ്തുത സ്ഥലത്തു തന്നെയാണ് കുഴി കുത്തി താഴ്ത്തുന്നത്. ഇത് എന്റെ കിണർ ജലം എന്നേക്കുമായി മലിനപ്പെട്ട അവസ്ഥയിലാക്കുന്നതിന് കാരണമാകുന്നു. ഈ കിണർ വെള്ളം കുടിച്ചത് നിമിത്തം ഞാൻ രോഗാവസ്ഥയിലും ആയിരിക്കുകയാണ്. കുടിവെള്ളം ഉപയോഗശൂന്യമായതിനെ തുടർന്ന് എന്റെ മകനും കുടുംബവും വീട് മാറി താമസിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരിക്കുന്നു. മുതിർന്ന പൗരനായ ഞാനും ഭാര്യയും വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലുമായി. പരിസരത്തുള്ള മറ്റ് വീടുകളിലെ കിണറ്റിൽ ഒന്നും ഈ ശല്യം ഇല്ല. അതിനാൽ അടിയന്തര നടപടി സ്വീകരിച്ചു കൊണ്ട്, അനധികൃത നിർമ്മാണ പ്രവർത്തനം നടത്തി ഐസ്ക്രീം പാർലർ നടത്തുന്ന വ്യക്തിയുടെ അനധികൃത പ്രവർത്തനം അവസാനിപ്പിക്കുവാനും എന്റെ കുടിവെള്ളം മുട്ടിക്കാതിരിക്കുവാനുമുള്ള ഉത്തരവ് ഉണ്ടാകുവാൻ വിനീത പൂർവ്വം അപേക്ഷിക്കുന്നു എന്ന് (ഒപ്പ് ) കെ ജെ തോമസ് കല്ലുകുളം
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 61
Updated on 2025-08-27 15:33:34
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥല പരിശോധന നടത്തിയതിൽ പരാതിക്കാരനായ ശ്രീ കെ ജെ തോമസ്, കല്ലുകളം എന്നയാളുടെ വീടിനു സമീപമായി പ്രവർത്തിച്ചു വന്നിരുന്ന ഹോട്ടൽ ഐസ്ക്രീം പാർലർ എന്നിവയുടെ പ്രവർത്തനം നിർത്തിയിട്ടുള്ളതും ടി കെട്ടിടത്തിൽ നിലവിൽ സ്ഥാപനം ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല എന്നു കാണുന്നു . ഈ പ്രദേശം മുഴുവൻ ചതുപ്പു നിലമായതിനാൽ കിണർ വെള്ളത്തിൽ മലിനജലം കലരാനുള്ള സാധ്യത ഉണ്ട്. ആയതിനാൽ KMBR പ്രകാരമുള്ള ദൂരപരിധി പാലിച്ചാണോ ടി കെട്ടിടത്തിൻറെ ശുചിമുറി, മാലിന്യക്കുഴി എന്നിവ നിർമ്മിച്ചിട്ടുള്ളത് എന്ന് നഗരസഭാ ആരോഗ്യവിഭാഗം പരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കേണ്ടതുമാണ്. ഈ കെട്ടിടത്തിൽ പുതിയ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുമ്പോൾ മേൽപ്പടി കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. അദാലത് തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കേണ്ടതും ആയത്തിന്റെ വിവരം പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്.