LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alathiyur,Thriprangode
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:45:37
ഉപജില്ലാ സമിതി 4 ൻറെ പരിധിയിൽപ്പെടുന്ന അപേക്ഷയല്ലാത്തതിനാൽ ആയത് ബന്ധപ്പെട്ട ഉപജില്ലാ സമിതിക്ക് കൈമാറുന്നതിന് ജില്ലാ സമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു
Escalated made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:11:30
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-03 15:09:08
ശ്രീ. കുറ്റിയിൽ നാരായണൻ എന്നവർ 31/07/2023 ല്‍ പൂർത്തീകരിച്ച വീടിൻറെ വീട്ടുനമ്പർ ലഭ്യമാകുന്നതിന് തൃപ്രങ്ങോട് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു എന്നും, എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇതുവരെ വീട്ടുനമ്പർ അനുവദിച്ചു നൽകിയിട്ടില്ല എന്നും, തൻറെ കൈവശം 5 സർവേ നമ്പറുകളിലായി 16 സെൻറ് ഭൂമിയുണ്ട് എന്നും, അതിലുള്ള കരഭൂമിയിൽ സർവ്വേ നമ്പറിൽ പെർമിറ്റിന് അപേക്ഷിച്ചു പെർമിറ്റ് അനുവദിച്ചു കിട്ടി എങ്കിലും ബാക്കി രണ്ട് സർവ്വേ നമ്പറിൽ “നഞ്ച” എന്ന് രേഖപ്പെടുത്തിയതിനാൽ പഞ്ചായത്ത്,വീട്ടുനമ്പർഅനുവദിച്ചു തരുന്നില്ല എന്നും, ഈ രണ്ട് സർവ്വേ നമ്പർ ഭൂമി, കൃഷിഭൂമിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നതല്ല എന്നും ആയതിനാൽ വീട്ട്നമ്പർ അനുവദിച്ചു നൽകുന്നതിനായി നടപടികൾ സ്വീകരിക്കുന്നതിനുമായാണ് ടിയാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പ്രസ്തുത അപേക്ഷ ജില്ലാ അദാലത്ത് പരിശോധിച്ചു. പ്രസ്തുത സ്ഥലം വെറ്റ് ലാൻഡ് ആണോ, ഡ്രൈ ലാൻഡ് ആണോ എന്ന് അറിയുവാൻ സാധിക്കുന്നില്ല എന്നും ഈ വിഷയത്തിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ആവശ്യമുണ്ട് എന്നും സ്കെച്ച് കൃത്യമായി ഹാജരാക്കുന്ന മുറക്ക് പെർമിറ്റ് അനുവദിക്കാവുന്നതാണ് എന്നും, പ്രസ്തുത വീട് 138 സ്ക്വയർ മീറ്റർ വിസ്തീർണ്ണം ഉള്ളതാണെന്നും വില്ലേജ് ഓഫീസിൽ നിന്നുള്ള സ്കെച്ച് ലഭിക്കുവാൻ ബുദ്ധിമുട്ട് ഉള്ളതായും സെക്രട്ടറി ജില്ലാ അദാലത്തിൽ അറിയിക്കുകയുണ്ടായി. മേൽ സാഹചര്യത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് അനിവാര്യമായ സാഹചര്യത്തിൽ പ്രസ്തുത അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.