LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollamthodi house, Chinakkal, Valiyora post
Brief Description on Grievance:
Sir, തിരൂരങ്ങാടി താലൂക്ക് അദാലത്തിൽ വെച്ച് സമർപ്പിച്ച പരാതിയിൽ നമ്പർ: 703 വിയക്തമായ മറുപടി ലഭിക്കുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല, ആയതിലേക്ക് നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാനും ജനന സർട്ടിഫിക്കറ്റിൽ വന്ന തിരുത്ത് പരിഹരിക്കാനും ഇതിനാൽ അഭേക്ഷിക്കുന്നു. താലൂക്ക് തല അദാലത്തിൽ സമർപ്പിച്ച രേഖകൾ പരാതിയുടെ പകർപ്പും മറ്റു രേഖകളും അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 69
Updated on 2025-07-04 14:27:19
അദാലത്തിൽ തിരൂരങ്ങാടി നഗരസഭയിൽ നിന്നും ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സുരേഷ് എ.പി യും പരാതിക്കാരൻ ശ്രീ. ഷെരീഫ്. കെ.ടി.യും (സൈനബയുടെ ഭർത്താവ്) പങ്കെടുത്തു. പരാതിക്കടിസ്ഥാനമായ ജനന രേഖ 2419/1990 നമ്പർ പ്രകാരം മാന്വൽ രജിസ്റ്ററിൽ പിതാവിൻറെ പേര് അബ്ദുൾ മജീദും മാതാവിൻറെ പേര് ആയിഷാബിയെന്നും കുട്ടിയുടെ പേര് സൈനബയെന്നും, കുട്ടിയുടെ ജനന തിയ്യതി 08.11.1990 എന്നും മേൽ വിലാസം മനോല, പി.ഒ. വെന്നിയൂർ എന്നും, ജനന സ്ഥലം TP 9/450 - മനോല ഹൌസ് എന്നും രേഖപ്പെടുത്തിക്കൊണ്ട് 17.11.1990 ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും ആയത് പ്രകാരമുള്ള സാക്ഷ്യപത്രമാണ് (മാന്വൽ) പരാതിക്കാരൻറെ കൈവശമുള്ളതെന്നും എന്നാൽ (രേഖകൾ ഡിജിറ്റലൈസ് ചെയതത്) സേവന സോഫ്റ്റ് വെയർ പരിശോധിച്ചതിൽ ടി രജിസ്ട്രേഷനിലുള്ള വിശദാംശങ്ങൾ 06.09.2016 ന് തിരുത്തിയതായി കാണുന്നുണ്ടെന്നും ആയത് പ്രകാരം പിതാവിൻറെ പേര് ചാരു ആനങ്ങാടൻ എന്നും, മാതാവിൻറെ പേര് കാർത്ത്യായനി എന്നും കുട്ടിയുടെ പേര് സുധീഷ് എന്നും മേൽവിലാസം പള്ളിയാളി കോളനി റോഡ്, കൊണ്ടോട്ടി എന്നും ജനന സ്ഥലം കൊണ്ടാണത്ത് ഹോസ്പിറ്റൽ എന്നുമാണെന്നും തിരുത്തലിന് അടിസ്ഥാനമായ ഫയൽ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മാന്വൽ രജിസ്റ്ററിലെ വിശദാംശങ്ങളും സേവന സോഫ്റ്റ് വെയറിലെ വിശദാംശങ്ങളും തമ്മിൽ പൊരുത്തപ്പെടാത്ത കുറച്ചെണ്ണം കൂടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ശ്രീ. അബ്ദുൾ മജീദ് കരുതലും കൈത്താങ്ങും അദാലത്തിൽ സമർപ്പിച്ച പരാതിയിന്മേൽ തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ട് കെ-സ്മാർട്ടിൽ അപേക്ഷ നൽകുന്നതിനുള്ള അറിയിപ്പ് പോർട്ടലിൽ അപ്ലോഡ് ചെയ്തിരുന്നെന്നും നാളിതുവരെ അപേക്ഷ ലഭ്യമായിട്ടില്ലെന്നും ആയതിനാൽ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. അപേക്ഷ ലഭ്യമാകുന്ന മുറക്ക് രേഖകളുടെ തിരുത്തലിനായി വിശദാംശങ്ങൾ സഹിതം ചീഫ് രജിസ്ട്രാർക്ക് അയക്കേണ്ടുതുണ്ടെന്നും അറിയിച്ചു. നഗരസഭയിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഒറിജിനൽ ജനന സാക്ഷ്യപത്രം കൈവശമുണ്ടെന്നും എന്നാൽ ഓൺലൈനിൽ ഈ രജിസ്ട്രേഷൻ നമ്പർ പ്രകാരമുള്ള വിശദാംശങ്ങളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നും ആയത് കറക്ട് ചെയ്തു തരണമെന്നും, ആയതിനുള്ള അപേക്ഷ എത്രയും വേഗം നൽകുന്നതാണെന്നും അറിയിച്ചു. വിഷയം ചർച്ച ചെയ്ത ഉപസമിതി രേഖകളിൽ തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭ്യമാകുന്ന മുറക്ക് നഗരസഭാ രേഖകൾ വിശദമായി പരിശോധിച്ച് ആയതിൻറെ റിപ്പോർട്ട് സഹിതം ഉചിതമാർഗ്ഗേന ചീഫ് രജിസ്ട്രാറുടെ അനുമതിക്ക് അയക്കുന്നതിനും ഇപ്രകാരം തിരുത്തൽ വരുത്തിയ മറ്റ് രജിസ്ട്രേഷനുകളുടെ വിശദാംശങ്ങൾ കൂടി ചീഫ് രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.