LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOVATHINGAL UNNI NIVAS, KERALASSERY.PO , KERALASSERY, PALAKKAD
Brief Description on Grievance:
കേരളശ്ശേരി പഞ്ചായത്തില്‍ എന്റെ പേരില്‍ ഉള്ള റീ സര്‍വേ നമ്പര്‍ 76/2 നമ്പര്‍ സ്ഥലത്ത് Permit No. : A3-04/2020-21 , Dated: 13-07-2020 നമ്പര്‍ പെര്‍മിറ്റ് എടുത്ത്കെട്ടിട നിര്‍മാണം ആരംഭിക്കുകയും എന്നാല്‍ നിലവില്‍ ഉള്ള കടമുറികളുടെ മുകളില്‍ 3 UNIT ഉള്ള താമസ ആവശ്യത്തിനുള്ള അപ്പാര്‍ട്ട്മെന്റ് പണിയുകയും പണി പൂര്‍ത്തിയാക്കുന്ന വേളയില്‍ പെര്‍മിറ്റ് എടുത്ത പ്ലാനിനു വിരുദ്ധമായി നിലവില്‍ GROUND FLOOR CANTILEVER BEAM ന്റെ അതേ സെറ്റ്ബാക്ക് വിട്ടു FIRST FLOOR CANTILEVER BEAM കെട്ടിടം കോണ്ട്രാക്ടര് പണിയുകയും ചെയ്യുന്ന പിഴവ് സംഭവിച്ചു . നിലവില്‍ പഴയ കെട്ടിടത്തിനു ഉള്ള അതേ സെറ്റ് ബാക്ക് ഫസ്റ്റ് ഫ്ലോറിനും ബാധകമാകും എന്ന തെറ്റിദ്ധാരണയില്‍ കോണ്‍ട്രാക്ടറുടെ പിഴവ് കാരണം വന്നുപോയ അബദ്ധം “ കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത് “ ചര്‍ച്ച ചെയ്യുകയും കേരളശ്ശേരി പഞ്ചായത്തിലെ സെക്രട്ടറി , അസിസ്റ്റന്റ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ എന്നിവരോട് കെട്ടിടം പരിശോദിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു .തുടര്‍ന്നു പഞ്ചായത്തില്‍ നിന്നും കെട്ടിടം പരിശോധിക്കുകയും പുതുതായി പണി കഴിച്ച ഭാഗത്തെ CANTILEVER BEAM നിയമപരമായി റോഡില്‍ നിന്നും കെട്ടിടത്തിലേക്ക് വേണ്ട സെറ്റ് ബാക്ക് ലഭിക്കുന്ന തരത്തില്‍ പൊളിച്ച് കളഞ്ഞാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും അറിയിക്കുകയുണ്ടായി . നിര്‍ദേശങ്ങളെ തുടര്‍ന്ന് പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ച് നിര്‍മിച്ച CANTILEVER BEAM പൊളിച്ച് മാറ്റുകയും , എല്ലാ വിധ രേഖകളും സഹിതം പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ BPCN-00116538-2025 നമ്പര്‍ അപേക്ഷയായി ആയി 12-05-2025 തിയതി പഞ്ചായത്തില്‍ കെട്ടിടത്തിന്റെ COMPLETION PLAN സമര്‍പ്പിക്കുകയും ചെയ്തു . എന്നാല്‍ പഞ്ചായത്തില്‍ പുതുതായി വന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ നിലവില്‍ കെട്ടിട നമ്പര്‍ ഉള്ള കടമുറികള്‍ക്ക് പോലും പുതിയ നിയമപ്രകാരം ഉള്ള ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്നാ തരത്തില്‍ പെരുമാറുകയും ,കെട്ടിടത്തില്‍ പാര്‍ക്കിംഗ് സ്ഥലം ആയി കാണിച്ചിരിക്കുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യണം , പഴയ കെട്ടിട നമ്പര്‍ നിലവില്ഉള്ള കെട്ടിടത്തിലെ CANTILEVER BEAM പൊളിക്കണം , തുടങ്ങി ഒരുപാട് ആവശ്യങ്ങള്‍ ഉന്നയിക്കുകയും , അപേക്ഷ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട് . പഴയ നമ്പര്‍ ഉള്ള കെട്ടിടം കൂടി പുതിയ നിയമങ്ങള്‍ പാലിക്കണം എന്ന തരത്തില്‍ കുറിപ്പുകള്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തിരിച്ചയച്ചത് .അദാലത്ത് നിര്‍ദേശം അനുസരിച്ച് കെട്ടിട ഭാഗങ്ങള്‍ പൊളിച്ച് കളഞ്ഞതിന് ശേഷവും ഇത്തരത്തില്‍ നിയമകുരുക്കുകള് പറഞ്ഞ് ഫയല്‍ മടക്കിയതിനാല് ആണ് അദാലത്ത് വഴി തന്നെ വിഷയം ബഹുമാനപ്പെട്ട LSGD PERMANENT ADALAT ന്റെ ശ്രദ്ധയില്പ്പെടുത്തിക്കൊള്ളുന്നത് . അദാലത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച പ്രകാരം എന്റെ കെട്ടിടത്തില്‍ പുതുതായി നിര്‍മിച്ച CANTILEVER BEAM ഭാഗങ്ങള്‍ പൊളിച്ച് നീക്കം ചെയ്യുകയും ലേബര്‍ സെസ്സ് അടക്കം ഉള്ള ഫീസുകള്‍ അടക്കുകയും വഴി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ബഹു .മന്ത്രിമാര്‍ നേതൃത്വം നല്കിയ അദാലത്തില്‍ എടുത്ത വ്യവസ്ഥകള്‍ പ്രകാരം കെട്ടിട നമ്പര്‍ അനുവദിച്ച് നല്‍കണം എന്ന് അപേക്ഷിച്ച് കൊള്ളുന്നു .
Receipt Number Received from Local Body: