LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"KP Sreekumar Kadambadathu Veedu, Konottu PO, Kunnamangalam, Kozhikode - 673571"
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 61
Updated on 2025-07-23 15:05:03
അദാലത്തില്‍ സെക്രട്ടറിക്ക് വേണ്ടി ഹെഡ്ക്ലാര്‍ക്ക് ശ്രീ.മഹ്മൂദ്, സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീമതി.ശ്രീലേഖ എന്നവരും ഹാജരായി. ഫയല്‍, റിപ്പോര്‍ട്ട് പരിശോധിച്ചു. സൈറ്റ് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സഹിതം അടുത്ത അദാലത്തില്‍ ഹാജരാവുന്നതിന് നിര്‍ദ്ദേശം നല്കി.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 60
Updated on 2025-09-01 15:37:13
12/8/2025 തീയതിയിൽ നടന്ന അദാലത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ശ്രീമതി ജിഷ കെ - ക്ലർക്ക് ഹാജരാവുകയും സെക്രട്ടറിയുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. 3546007/2025 തിയ്യതി 04/08/2025 നമ്പറായി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് ശ്രീ കെ പി ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിൽ POSSESSION സർട്ടിഫിക്കറ്റിൽ UNSURVEY എന്നും ആധാരത്തിൽ നഞ്ച എന്നും രേഖപ്പെടുത്തിയിട്ടുള്ളതും കെട്ടിടം 120 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണം ഉള്ളതുമാണ്. നഞ്ച ഭൂമിയിൽ 120 സ്ക്വയർ മീറ്റർ വരെ മാത്രമേ നിർമ്മാണ അനുമതി നൽകാൻ സാധിക്കുകയുള്ളൂ എന്നും കൂടാതെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ടിയാൻ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിച്ച 349/21 പരാതിയിലും കെട്ടിടം 120 സ്ക്വയർ മീറ്ററിൽ കൂടുതലുള്ളതിനാൽ ഭൂമിയുടെ തരം മാറ്റിയതിനുശേഷം അപേക്ഷ സമർപ്പിക്കുന്നതിനാണ് ബഹു തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ നിർദ്ദേശിച്ചിട്ടുള്ളത്. ആയതിനാൽ അപേക്ഷ പരിഗണിക്കാൻ നിർവാഹമില്ല എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീ കെ പി ശ്രീകുമാർ വീടിൻ്റെ റെഗുലറൈസേഷൻ അപേക്ഷ 22/10/2019 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി. തുടർന്ന് അന്നത്തെ ഓവർസിയറായിരുന്ന ശ്രീ. സുഭാഷ് വീട് സന്ദർശിക്കുകയും ചില ന്യൂനതകൾ ചൂണ്ടിക്കാണിക്കുകയുമുണ്ടായെന്നും ആയത് 08/11/2019 ന് തന്നെ നോട്ടീസിൽ പറഞ്ഞ അപാകത പരിഹരിച്ച് നൽകിയെന്നും ടിയാൻ വ്യക്തമാക്കുകയുണ്ടായി. കോവിഡ് കാലത്തുൾപ്പെടെ അപേക്ഷകനേയും LBS നേയും പഞ്ചായത്തിലേക്ക് നടത്തിക്കുകയും ഒന്നര വർഷത്തിനു ശേഷം 2021 ഏപ്രിൽ മാസത്തിൽ ഓവർസിയർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ ശുപാർശ പ്രകാരം വീടിരിക്കുന്ന സ്ഥലം നഞ്ചയാണെന്നും ആയതിനാൽ 120 സ്ക്വയർ മീറ്ററിൽ അധികം നിർമ്മാണം നടത്തുവാൻ പാടില്ലാത്തതിനാൽ പെർമ്മിറ്റ് പുതുക്കിനൽകാൻ കഴിയില്ലെന്ന് അറിയിച്ചതായും പരാതിയിൽ പറയുന്നു. ഇക്കാര്യം ഉപജില്ലാ അദാലത്ത് സ്ഥിരംസമിതി പരിശോധിക്കുകയുണ്ടായി. അപേക്ഷ സമർപ്പിച്ച സമയത്ത് തന്നെ വീട് നിർമ്മിച്ചിരിക്കുന്ന സ്ഥലം നഞ്ചയാണെന്ന് അറിയിക്കാതിരുന്നത് അപാകതയായി കാണുന്നു. UNSURVEY സ്ഥലമായതിനാൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ പലപ്പോഴും തരം രേഖപ്പെടുത്താതെയാണ് വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നും സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതിൽ വ്യക്തമാക്കുകയുണ്ടായി. എന്നിരുന്നാലും അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങൾ ആധാരത്തിൽ നിന്ന് തന്നെ വ്യക്തമാകുന്നതാണ്. ഇത്തരം കാലതാമസം വരുത്തുന്നത് ആംഗീകരിക്കാൻ കഴിയാത്തതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ എല്ലാ ന്യൂനതകളും അപേക്ഷകരെ ഒറ്റത്തവണയായി അറിയിക്കേണ്ടതാണ്. മേലിൽ കാലതാമസം വരുത്താതെ തന്നെ അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുന്നു. ഭൂമിയുടെ തരം മാറ്റിയതിനുശേഷം റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് ശ്രീ കെ പി ശ്രീകുമാർ എന്നവർക്ക് നിർദ്ദേശം നൽകുന്നതിന് സെക്രട്ടറിയെ അറിയിക്കുന്നതിന് ഉപജില്ലാ അദാലത്ത് സ്ഥിരംസമിതി തീരുമാനിച്ചു.
Attachment - Sub District Final Advice: