LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S Krishnankutty Nair Kizhakkedam, Ponganadu, Kilimanoor, TVM - 6956001"
Brief Description on Grievance:
Civil Registrations
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by SHAJAHAN.A, Internal Vigilance Officer
At Meeting No. 60
Updated on 2025-07-28 16:07:09
പരാതി വിശദമായി പരിശോധിക്കുന്നതിനും തീരുമാനം എടുക്കുന്നതിനുമായി അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
Final Advice made by TVPM1 Sub District
Updated by SHAJAHAN.A, Internal Vigilance Officer
At Meeting No. 62
Updated on 2025-07-28 17:10:46
കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് മുന്നിലൂടെ പോകുന്ന പോങ്ങനാട് - പഴയ ചന്ത റോഡ് കൈയ്യേറി മതില് നിര്‍മ്മിച്ചുവെന്നുള്ള പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി 18/07/2025-ല്‍ ഉപജില്ല അദാലത്ത് സമിതി അംഗങ്ങളായ IVO ഷാജഹാന്.എ(കണ്‍വീനര്‍), അസ്സി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശ.വി(അംഗം) എന്നിവരും കിളിമാനൂര്‍ പഞ്ചായത്തിലെ അസ്സി.എന്‍ജിനീയര്‍, ജൂനിയര്‍ സൂപ്രണ്ട് എന്നിവരും സ്ഥലം നേരില്‍ സന്ദര്‍ശിച്ച് പരിശോധിക്കുകയുണ്ടായി. പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ലഭിക്കുകയുണ്ടായില്ല. പിന്നീട് പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്റെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ആയതിന്റെ അടിസ്ഥാനത്തില്‍ 25/07/2025-ന് വീണ്ടും IVO ഷാജഹാന്.എ(കണ്‍വീനര്‍), കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്.അനില്‍കുമാര്‍ എന്നിവരോടൊപ്പം പരാതിക്കാരനായ ശ്രീ.കൃഷ്ണന്‍ക്കുട്ടി നായരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുക ഉണ്ടായി. കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ പോങ്ങനാടിന് സമീപം ആയുര്‍വേദ ആശുപത്രിക്ക് മുന്നിലൂടെ കടന്നു പോകുന്ന ടാര്‍ ചെയ്ത റോഡിന്റെ ഭാഗം കൈയ്യേറി മതില് കെട്ടുന്നതായി ശ്രദ്ധയില്‍പ്പെടുകയും ആയത് പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല എന്നതാണ് പരാതി. പരാതിക്കാരന്റെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന അതിര് മണ്‍ത്തിട്ട ആയിരുന്നുവെന്നും, താഴേക്ക് ചരിവുള്ള ഈ വസ്തുവില്‍ മതില് കെട്ടിയത് റോഡരികിലുണ്ടായിരുന്ന മണ് അതിരിന് പുറത്ത് വച്ചാണെന്നും, 4 മീറ്ററില്‍ കൂടതലുണ്ടായിരുന്ന റോഡില്‍ നിന്നും ഏകദേശം ഒരടിയോളം സ്ഥലം കൈയ്യേറിയാണ് മതില് കെട്ടിയിട്ടുള്ളതെന്നും പരാതിക്കാരന് അറിയിക്കുകയുണ്ടായി. ഈ വിഷയം ഗ്രാമ പഞ്ചായത്ത്സെക്രട്ടറിയോട് അന്വേഷിച്ചതില്‍ റോഡ് കൈയ്യേറി മതില് കെട്ടുന്നതായി ഫോണില്‍ ലഭിച്ച പരാതി 13/01/2025-ല്‍ ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോയി പരിശോധിച്ച് അന്വേഷിച്ച്ചുവെന്നും , പോങ്ങനാട് ആലപ്പാട് മേലതില്‍ ശ്രീ.തുളസീധരന്‍ പിള്ള, ശ്രീ.ഭുവനചന്ദ്രന് പിള്ള, ശ്രീമതി.ജഗദമ്മ എന്നിവരുടെ വസ്തുവില്‍ ടി റോഡിനോട് ചേര്‍ന്ന് വരുന്ന ഭാഗത്ത് മതില് നിര്‍മ്മിക്കുന്നതായി കണ്ടെന്നും, ആയതിന് അവര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും നിയമാനുസൃതം പെര്‍മിറ്റ് എടുത്തിരുന്നുവെന്നും റോഡിന്റെ വീതി അളന്നതില്‍ മതില് നിര്‍മ്മാണത്തിനായി കെട്ടിയ അടിത്തറയില്‍ നിന്നും എതിര്‍വശത്തേക്ക് വ്യത്യസ്ത ഭാഗങ്ങളിലായി 3.85 മീറ്റര്‍ 3.95 മീറ്റര്‍ 4 മീറ്റര്‍ എന്നിങ്ങനെ വീതിയുള്ളതായി കണ്ടെന്നും, പഞ്ചായത്തിലെ ആസ്തി രെജിസ്റ്ററില്‍ ഈ റോഡിന്റെ വീതി 3 മീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതിനാല്‍ റോഡ് കൈയ്യേറിയിട്ടുണ്ടെന്ന് പറയാനാവില്ല എന്നും അറിയിക്കുകയുണ്ടായി. പരാതിക്കാരന് ബഹു.മന്ത്രിയുടെ പോര്‍ട്ടലില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതില് നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥലം വീണ്ടും പരിശോധിച്ചപ്പോഴും, ആദ്യ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ തന്നെയാണ് കണ്ടെത്തിയതെന്നും, ആയത് മന്ത്രിയുടെ പോര്‍ട്ടല്‍ വഴി മറുപടി നല്‍കുകയും, പരാതിക്കാരന് മറുപടി നല്‍കുകയും ചെയ്തുവെന്നും സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച പരിശോധനയില്‍ ഈ റോഡ് ആസ്തി റെജിസ്റ്റര്‍ പ്രകാരം 1 കി.മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള റോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് കാണുന്നു. ഈ സ്ഥലത്ത് നേരില്‍ പരിശോധന നടത്തിയതില്‍ ഈ റോഡിലേക്ക് പോങ്ങനാട് ജന്ക്ഷനില് നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് 4.50 മീറ്റര്‍ വീതിയുണ്ട്. തുടക്കം മുതല്‍ ഏകദേശം പകുതിയോളം ഭാഗവും രണ്ട് വശത്തും മതില് കെട്ടിയിട്ടുള്ള ഈ റോഡിന്റെ വീതി പല ഭാഗത്തും പല അളവിലാണ് കാണപ്പെടുന്നത്. 3.50 മീറ്റര്‍ വീതിയുള്ള ഭാഗവും 5.50 മീറ്റര്‍ വീതിയുള്ള ഭാഗവും ഈ റോഡിലുണ്ട്. കൈയ്യേറ്റം ഉണ്ടെന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഭാഗം പരിശോധിച്ചതില്‍ 3.95 മീ. 3.85 മീ. 4 മീ. എന്നിങ്ങനെ അളവുകള്‍ കാണുന്നു. ആസ്തി രജിസ്റ്റര്‍ പ്രകാരം 3 മീറ്റര്‍ വീതിയുള്ള ഈ റോഡില്‍ പരാതിയില്‍ പരാമര്‍ശിക്കുന്ന ഭാഗത്ത് 3.85 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ വീതി കാണപ്പെടുന്നുണ്ട്. ഇവിടെ മതില് നിര്‍മ്മിച്ചിരിക്കുന്നത് ഗ്രാമ പഞ്ചായത്തില്‍ നിന്നും നിയമാനുസൃതം പെര്‍മിറ്റ് നല്‍കിയതിന് ശേഷമാണെന്നും കാണുന്നു. ഈ പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്ലാനില്‍ റോഡിന്റെ വീതി 3.50 മീറ്ററായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ റോഡ് കൈയ്യേറിയാണ് മതില് നിര്‍മ്മിച്ചിരിക്കുന്നത് എന്ന പരാതിക്കാരന്റെ വാദം ശരിയാണ് എന്ന് ഉപജില്ല അദാലത്ത് സമിതി കാണുന്നില്ല. ആയതിനാല്‍ പരാതി തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു. വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.