LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THATTAMPARAMPIL VALICKAL KANJIRAPPALLY P O KANJIRAPPALLY
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 61
Updated on 2025-07-04 15:12:52
കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തില്‍ VII - ാം വാര്ഡില്സര്വ്വേ നമ്പർ 146/7-2 ല്‍ പ്പെട്ട 1.01 ആർ സ്ഥലത്ത് 76.6 മീറ്റർ വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിന് 17.12.2021 ല്‍ ശ്രീ. അജയബ് ഖാൻ തട്ടാപറമ്പിൽ എന്നയാള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നതാണ്. KPBR റൂള്‍ 26 പ്രകാരം സ്മോള്‍ പ്ലോട്ടിലെ കെട്ടിട നിര്‍മ്മാണത്തിന് താഴെ പറയും പ്രകാരം സെറ്റ് ബാക്ക് അനുവദിച്ചാല്‍ മതിയാകുന്നതാണ്. മുന്‍വശം- 1.80 M ഉള്‍വശം—1 M സൈഡ്-60 CM താഴെ പറയും പ്രകാരം സെറ്റ് ബാക്ക് നല്‍കിയാണ് പെര്‍മിറ്റ് അനുവദിച്ചിട്ടുളളത്. മുന്‍വശം- 3.83 M (കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട PWD Road സൈഡ്-2.10 M (പഞ്ചായത്ത് റോഡ്) പിന്‍വശം- 1 M സൈഡ്-1 M ഈ നിര്‍മ്മിതിയുടെ ഒരു വശത്തു കൂടി കോവില്‍ക്കടവ് -പാറക്കടവ് പഞ്ചായത്ത് റോഡ് കടന്നു പോകുന്നു. ആ സൈഡിൽ 2.10 മീറ്റർ ആണ് പെര്‍മിറ്റിൽ ദൂരപരിധി നല്‍കിയിട്ടുളളത്. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകള്‍ 3.1.2020 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 10-ാം നമ്പ൪ തീരുമാന പ്രകാരം എ7- 8400/19 തീയതി 07.01.2020 നമ്പരായി KPR Act 220(B) പ്രകാരം നോട്ടിഫൈ ചെയ്തിരുന്നു. അതില്‍ ടി കോവില്‍ക്കടവ്- പാറക്കടവ് പഞ്ചായത്ത് റോഡും ഉള്‍പ്പെട്ടിരുന്നു. ആസ്തി രജിസ്റ്റര്‍ പ്രകാരം ഈ റോഡിന് 400 മീറ്റർ നീളവും 4 മീറ്റര്‍ വീതിയുണ്ട്. എന്നാല്‍ ഈ റോഡ് നോട്ടിഫിക്കേഷനില്‍ ചെറിയ വഴികളും നടപ്പാതകളും ഉള്‍പ്പെട്ട് വന്നതായും ഇത് പൊതു ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 27.01.2021 ലെ കമ്മറ്റി 14(1) നമ്പരായി സബ്കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സബ് കമ്മറ്റി തീരുമാന പ്രകാരം 24.9.2022 ലെ 6(1) ലെ നമ്പര്‍ കമ്മറ്റി തീരുമാന പ്രകാരം പുതുക്കിയ നോട്ടിഫിക്കേഷന്‍ കമ്മറ്റി അംഗീകരിച്ചിട്ടുണ്ട്. ടി പെര്‍മിറ്റ് അനുവദിച്ചത് 17.12.2021 ല്‍ ആണ്. അതായത് 03.01.2020 ല്‍ കമ്മറ്റി അംഗീകരിച്ച നോട്ടിഫിക്കേഷന്‍ പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പരിഷ്ക്കരിക്കുന്നതിന് 27.1.2021 ലാണ് കമ്മറ്റി തീരുമാനിച്ചത്. പരിഷ്ക്കരിച്ച നോട്ടിഫിക്കേഷന്‍ അംഗീകരിച്ചത് 24.09.2022 ലാണ് ആയതിനാൽ പെര്‍മിറ്റ് അനുവദിച്ച 17.12.2021 ല്‍ നോട്ടിഫിക്കേഷന്‍ പ്രാബല്യത്തിൽ ഇല്ലാത്തതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് അനുവദിച്ചത്. ആയതിനാല്‍ സ്മോള്‍ പ്ലോട്ടിലെ കെട്ടിട നിര്‍മ്മാണത്തിന്റെ (KPBR റൂള്‍ 26,50) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാൽ ഈ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാവുന്നതാണ്.