LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sudha P.K Muthangattu House Manjanakad, Narakal 682 505
Brief Description on Grievance:
Panchayat NOC as required by Tahsildar
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 59
Updated on 2025-07-01 15:06:52
ശ്രീമതി.സുധ.പി.കെ യുടെ പരാതിക്ക് അടിസ്ഥാനമായ വിഷയം പഞ്ചായത്തിന്റെ NOC തഹസിൽദാറുടെ മുമ്പാകെ ഹാജരാക്കാൻ ആവശ്യമുണ്ട് എന്നാണ്. കൊച്ചി ഭൂരേഖ തഹസിൽദാർ, ഞാറയ്ക്കൽ മഞ്ഞനക്കാട് മുത്തങ്ങാട്ട് വീട്ടിൽ ശ്രീ.ചന്ദ്രൻ.എം.വി യ്ക്ക് നൽകിയ S6-891/21, 893/21, തീയതി 15.11.2023 നമ്പർ കത്തിൽ റീസർവെ അപാകതയുടെ ഭാഗമായി ഞാറയ്ക്കൽ വില്ലേജ് റീസർവേ 602/1-ൽ പ്പെട്ട 5.78 ആർ, ടി സർവ്വെ നമ്പറിൽ തോട് പുറമ്പോക്കായി മാറിയിട്ടുണ്ടെന്നും ആയത് മാറ്റം വരുത്തുന്നതിന് പഞ്ചായത്തിൽ നിന്നും NOC ആവശ്യമായിട്ടുള്ളതും, ടി NOC അടിയന്തിരമായി വാങ്ങി കൊച്ചി തഹസിൽദാർ (ഭൂരേഖ) ഓഫീസിൽ നൽകണമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഭൂമി സംബന്ധമായ വിഷയങ്ങളിൽ അധികാരപ്പെട്ടിട്ടുളളത് റവന്യൂ അധികാരികളായതിനാൽ ടി വിഷയത്തിൽ റിപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി 26.02.2024, 07.06.2024 എന്നീ തീയതികളിലായി ഞാറയ്ക്കൽ വില്ലേജിലേക്ക് രണ്ട് കത്തുകൾ നൽകിയെങ്കിലും നാളിതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് വിധേയമായി നടപടി സ്വീകരിക്കുന്നതാണ് എന്ന് സെക്രട്ടറി തഹസിൽദാർ (ഭൂരേഖ) ക്ക് 20.06.2024 തീയതിയിൽ SC1-6550/2023 നമ്പർ കത്ത് നൽകിയിട്ടുണ്ട്. എങ്കിലും നാളിതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. റവന്യൂ പുറമ്പോക്ക് ഭൂമി പതിച്ചു നൽകുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം ആവശ്യമുള്ളത് എന്നാൽ ഇത് തോട് ആയി റീസർവ്വെ പ്രകാരം തെറ്റായി ചേർത്തതിനാൽ മുൻ സർവ്വെ റെക്കോഡുകൾ പരിശോധിച്ച് റവന്യൂ അധികാരികൾക്ക് തെറ്റ് തിരുത്താവുന്നതാണ്. തോട്, തോട് പുറമ്പോക്ക്, പുഴ പുറമ്പോക്ക് എന്നിവ പഞ്ചായത്ത് കസ്റ്റോഡിയൻ മാത്രമാണ്. ടി പുറമ്പോക്കുകൾ നഷ്ടപ്പെടാതെയും നശിച്ചു പോകാതെയും പരിരക്ഷിക്കുക എന്നത് മാത്രമാണ് പഞ്ചായത്തുകളുടെ ചുമതല. അപേക്ഷയിൻമേൽ വ്യക്തമായ നിർദ്ദേശം നൽകുന്നതിനായി അപേക്ഷ എസ്കലേറ്റ് ചെയ്യുന്നു.