LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലൂർ വീട് പുന്നയൂർകളം പി.ഒ പിൻ -679561
Brief Description on Grievance:
നെൽവയൽ തണ്ണീർത്തടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 60
Updated on 2025-08-19 14:59:35
തൃത്താല ഗ്രാമപഞ്ചായത്തിൽ പെരിമ്പിലാവ് – പട്ടാമ്പി സംസ്ഥാന പാതയോരത്ത് മാട്ടായ സെന്ററിനും, ഞങ്ങാട്ടിരിക്കും മധ്യേ ദോസ്തി സോമില്ലിനു (10/388/C കെട്ടിടം) സമീപം പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരെ ശ്രീ. കെ. ശ്രീജിത്ത്, കല്ലൂർ വീട്, പുന്നയൂർക്കുളം പി.ഒ എന്നവർ അദാലത്തിൽ BPPKD10810000026 ഡോക്കറ്റ് നമ്പർ പ്രകാരം സമർപ്പിച്ച പരാതി 18.07.2025 തീയ്യതി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കോണ്ഫരറന്സ്ർ ഹാളില്വെനച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. നിവേദനത്തിൽ പരാമർശിച്ചിട്ടുള്ളത് പാലക്കാട് ജില്ല പട്ടാമ്പി താലൂക്ക് തൃത്താല ഗ്രാമപഞ്ചായത്തിൽ തൃത്താല വില്ലേജ് റീ സർവ്വേ നമ്പർ 356/4 ൽ ഉൾപ്പെട്ട 0.1186 ഹെക്ടർ സ്ഥലത്ത് 303.52 ച.മീ. ബിൽറ്റപ് വിസ്തൃതിയിൽ പെട്രോൾ പമ്പ് (ഗ്രൂപ്പ് ഐ) നിർമ്മിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പാലക്കാട് ടൌണ്‍ പ്ലാനറുടെ 17.10.2024 ലെ LSGD/JD/PKD/2288/2024-PLG2 നമ്പർ ഉത്തരവ് പ്രകാരം ലേ ഔട്ട് അംഗീകാരം നൽകിയിട്ടുള്ളതായും തൃത്താല വില്ലേജ് ഓഫീസിലെ 12/07/2024 ലെ 87214868 നമ്പർ പൊസഷൻ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം പരിവർത്തനം ചെയ്ത കരഭൂമി (Converted Dry land) എന്ന് സൂചിപ്പിച്ചിട്ടുള്ളതായും , “ പെട്രോൾ പമ്പ് നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ചുള്ള പരാതിയിന്മേൽ അസിസ്റ്റന്റ് എൻജിനീയർ സ്ഥലപരിശോധന നടത്തി നൽകിയ റിപ്പോർട്ടിൽ നിർമ്മാണ പ്രവർത്തി സംബന്ധിച്ച് യാതൊരു നിയമലംഘനവും രേഖപ്പെടുത്തിയിട്ടില്ല” എന്ന് 17.07.2025 ലെ 3226243/2025 കത്ത് പ്രകാരം തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതും സമിതി വിലയിരുത്തി. മേൽ സാഹചര്യത്തിൽ ടൌണ്‍ പ്ലാനറുടെ ലേ ഔട്ട് അംഗീകാരത്തിനും, ലേ ഔട്ടിൽ പരാമർശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചുകൊണ്ടും തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുവദിച്ചിട്ടുള്ള കെട്ടിട നിർമ്മാണ അനുമതിയ്ക്കും വിധേയമായി മാത്രമേ നിർമ്മാണം നടത്താൻ പാടുള്ളൂ എന്ന നിർദ്ദേശം സ്ഥല ഉടമയ്ക്ക് നൽകുന്നതിന് തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് യോഗം തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 61
Updated on 2025-08-19 15:44:24
ടൌണ്‍ പ്ലാനറുടെ ലേ ഔട്ട് അംഗീകാരത്തിനും, ലേ ഔട്ടിൽ പരാമർശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചുകൊണ്ടും തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുവദിച്ചിട്ടുള്ള കെട്ടിട നിർമ്മാണ അനുമതിയ്ക്കും വിധേയമായി മാത്രമേ നിർമ്മാണം നടത്താൻ പാടുള്ളൂ എന്ന നിർദ്ദേശം സ്ഥല ഉടമയ്ക്ക് നൽകുന്നതിന് തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.