LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLULLAPARAMBATH,PUTHUR,PUTHUR PO,KANNUR,KERALA,670692
Brief Description on Grievance:
Place issue
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by Manjusha P V K, Internal Vigilance Officer
At Meeting No. 60
Updated on 2025-07-07 13:17:58
05.07.2025 തീയ്യതിയിൽ ഉച്ചക്ക് 2.00 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടരുടെ (അനക്സ്) കാര്യാലയത്തിൽ ചേര്ന്ന0 ഉപജില്ലാ അദാലത്ത് സമിതി 3 ന്റെ യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും. 1. മഞ്ജുഷ പി വി കെ , ഇന്റേണൽ വിജിലന്സ്് ആഫീസർ , കണ്ണൂർ (ഒപ്പ്) 2. സൻമ ജിഷ്ണുദാസ് , ഡെപ്യൂട്ടി ടൌൺ പ്ലാനർ , കണ്ണൂർ (ഒപ്പ്) 3. ബാബു കെ പി (പരാതിക്കാരൻ) (ഒപ്പ്) 4. ശ്രീകുട്ടൻ സി കെ (പരാതിക്കാരൻ) (ഒപ്പ്) 5. ശശി , ഹെൽത്ത് സൂപ്പർവൈസർ , പാനൂർ മുൻസിപ്പാലിറ്റി (ഓൺലൈൻ) 6. രഞ്ജൻ , സൂപ്രണ്ട് , പാനൂർ മുൻസിപ്പാലിറ്റി ( (ഓൺലൈൻ) DOCKET NO. 1) TLKNR31285000046 , 2) TLKNR31285000047 (പാനൂർ നഗരസഭ) തീരുമാനം : 28/2025 പാനൂർ നഗരസഭ പരിധിയിൽ ശ്രീ.ബാബു കെ പി എന്നിവരുടേയും , ശ്രീ. ശ്രീകുട്ടൻ സി കെ എന്നിവരുടേയും പെട്ടിക്കടകൾ നഗരസഭ അധികാരികൾ നീക്കം ചെയ്തതിനെതിരെ വഴിയോര കച്ചവടക്കാരായ മേൽ പറഞ്ഞവർ പ്രസ്തുത സ്ഥലത്ത് തന്നെ നീക്കം ചെയ്ത പെട്ടിക്കടകൾ നിലനിർത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരാതിക്കാരുടെ നീക്കം ചെയ്ത പെട്ടിക്കട നഗരസഭയുടെ അധീനതയിലാണെന്നും ആയതിനാൽ GO(P) 10/2019 LSGD ഉത്തരവ് പ്രകാരം അനുയോജ്യമായ സ്ഥലം അനുവദിച്ചുകൊടുക്കാൻ പരാതിക്കാർ ആവശ്യപ്പെടുകയും എന്നാൽ മാറ്റിയ പെട്ടിക്കടകൾ നിലനിന്നിരുന്ന സ്ഥലം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്ന് നഗരസഭ വാദിക്കുകയും ചെയ്തു. പെട്ടിക്കട നിന്നിരുന്ന സ്ഥലം ആരുടേതെന്ന് വ്യക്തമാകാത്തതിനാൽ പരാതിക്കാരുടേയും, നഗരസഭാ അധികാരികളുടേയും സാനിധ്യത്തിൽ റവന്യൂ അധകാരി കളെകൊണ്ട് സ്ഥലം ആരുടേതാണെന്ന് വ്യക്തമായതിന്ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണ്. GO(P) 10/2019 LSGD തീയ്യതി 13/02/2019 നമ്പർ ഉത്തരവ് പ്രകാരം അപേക്ഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ മുൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശിച്ച് തീരുമാനിച്ചു. യോഗം വൈകുന്നേരം 3.30 ന് അവസാനിച്ചു. അടുത്ത യോഗം 15-07-2025 ന് ചേരുന്നതിന് തീരുമാനിച്ചു.