LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kallur Veedu Punnayoorkulam P.O
Brief Description on Grievance:
ക്രഷർ .യൂണിറ്റ് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Escalated made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 60
Updated on 2025-07-23 14:05:49
ടി പരാതി ഉപജില്ലാ സമിതിയിൽ പരിഹരിക്കാൻ കഴിയാത്തതിനാൽ ആയത് ജില്ലാ സമിതിയിലേക്ക് ശുപാര്ശ ചെയ്യുന്നതിന് തിരുമാനിച്ചു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-09-12 12:12:09
നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ മുളിപറമ്പ്, തെക്കേക്കര റോഡിൽ മുളിപറമ്പ് സെന്ററിൽ നിന്ന് 100 മീറ്റർ മാറി ക്രഷറർ യൂണിറ്റിന്റെ നിർമ്മാണം ആരംഭിച്ചിട്ടുള്ളതാണെന്നും റവന്യൂ വകുപ്പ്, മൈനിംഗ് & ജിയോളജി വകുപ്പ്, പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതി ഇല്ലാതെയും, വനഭൂമിയോട് ചേർന്ന് എല്ലാ ചട്ടങ്ങളും ലംഘിച്ചും, പാരിസ്ഥിതികാനുമതി ലഭിക്കാതെയുമാണ് വൻകിട ക്രഷർ യൂണിറ്റ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിട്ടുള്ളതെന്നും ടി ക്രഷർ നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീ. കെ. ശ്രീജിത്ത് S/o ശ്രീനിവാസൻ, കല്ലൂർ വീട്, പുന്നയൂർക്കുളം പി.ഒ എന്നവരുടെ പരാതി ജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അസ്സസ്മെന്റ് രേഖകൾ പ്രകാരം, ഓഫീസ് ആവശ്യത്തിനുള്ള കെട്ടിടമായി രേഖപ്പെടുത്തിയിട്ടുള്ളതും മുഹമ്മദ് ഷഫീക്ക്, ഷഹീൻ കെ.എച്ച് എന്നിവരുടെ ഉടമസ്ഥതയിലുള്ളതുമായ 11/186 എ കെട്ടിടം 29 വർഷം കാലപ്പഴക്കമുള്ളതാണെന്നും, 1997 വർഷത്തെ അസ്സസ്മെന്റ് പ്രകാരം ടി കെട്ടിടത്തിന്റെ നമ്പർ 6/113 എ ആണെന്നും, അസ്സസ്മെന്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ അനധികൃത കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും ലൈസൻസ് നൽകുന്നതിനാവശ്യമായ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതുകൊണ്ടാണ് 27/08/2024 ലെ പഞ്ചായത്ത് കമ്മിറ്റിയുടെ 12 (1) തീരുമാനപ്രകാരം 02/09/2024 മുതൽ 31/03/2029 വരെ കാലാവധിയിൽ സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചിട്ടുള്ളതെന്നും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 28 ച.മീ ഓഫീസ് കെട്ടിടത്തിനാണ് ഒക്യൂപൻസി അനുവദിച്ചിട്ടുള്ളതെന്നും 1000 ച.മീ ലധികം വിസ്തീർണ്ണ മുള്ള കെട്ടിടം നിലവിലുണ്ടെന്നും ക്രഷർ യൂണിറ്റ് ഉണ്ടെങ്കിലും ക്രഷർ പ്രവർത്തിക്കുന്നില്ലെന്നും സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം മാത്രം അടിസ്ഥാനമാക്കി ലൈസൻസ് അനുവദിച്ച പഞ്ചായത്തിന്റെ നടപടി ശരിയല്ലെന്ന് സമിതി വിലയിരുത്തി. ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുന്നതിനും ക്രഷർ യൂണിറ്റ് ആരംഭിക്കുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിച്ച് ആയത് ക്രമവൽക്കരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉടമസ്ഥന് നൽകുന്നതിനും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് സമിതി തീരുമാനിച്ചു.