LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വെള്ളോലി ചെമ്പ്രമുണ്ട ഹൌസ്, കീഴാറ്റൂർ.
Brief Description on Grievance:
കീഴാറ്റൂർ പഞ്ചായത്തിലെ 3-ാം വാർഡിൽ (ഇ പ്പോഴത്തെ 17-ാം വാർഡ്) നെന്മിനി വില്ലേജിൽ റി സ 30/9 135.11 M 2 വിസ്തീർണ്ണത്തിൽ വീട് പണിയുകയും ആയതിന് KP III 238 C നമ്പറായി കെട്ടിട നമ്പർ അനുവദിക്കുകയും ആയതിന് 450/- രൂപ കെട്ടിട നികുതി അടവാക്കുകയും ഉണ്ടായി എന്നും. മേൽ വീടിന് 750/- രൂപ റവന്യൂ ടാക്സും അടവാക്കിയിരുന്നു എന്നും. ടിയാള്‍ക്ക് വൈദ്യുതി കണക്ഷനും റേഷൻ കാർഡ് എടുക്കുന്നതിനും വേണ്ടി സാക്ഷ്യപത്രവും പഞ്ചായത്തിൽ നിന്നും അനുവദിച്ചിരുന്നു എന്നും. പിന്നീട് കെട്ടിട നികുതി അടവാക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്തിൽ നിന്നും ഡിമാൻ്റ് നോട്ടീസുകളോ, മറ്റ് നിർദ്ദേശങ്ങളോ ഒന്നും തന്നെ നാളിതുവരെ ലഭിച്ചിരുന്നില്ല എന്നും. ടിായളുടെ അറിവുകേടുകൊണ്ട് സ്വയമേവാ കെട്ടിട നികുതി അട വാക്കിയിരുന്നില്ല എന്നും മേൽ കാര്യം മാപ്പാക്കി തന്റെ വീടിൻ്റെ ഇതുവരെയുള്ള കുടിശികയായ കെട്ടിട നികുതിയും ആയതിൻ്റെ പലിശയും അടവാക്കാൻ വേണ്ടി കീഴാറ്റൂർ പഞ്ചായത്ത് സെക്രട്ടറി മുമ്പാക 02.06.2025 ന് അപേക്ഷ നൽകിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത് എവന്നും ടിയാളോട് K Smart വഴി പുതിയ അപേക്ഷ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത് എന്നും. പുതിയ അപേക്ഷ സമർപ്പിച്ച് പുതിയ നമ്പർ ലഭ്യമാക്കണമെങ്കിൽ വളരെയധികം സാമ്പത്തിക ബാധ്യത വരാൻ ഇടയാവുമെന്ന തിനാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന തനിക്ക് അതിനുള്ള സാമ്പ ത്തിക ശേക്ഷി ഇല്ല എന്നും ആയതിനാൽ തന്റെ അറിവില്ലായ്മ കൊണ്ട് വീട് നികുതി അടവാ ക്കാഞ്ഞത് മാപ്പാക്കി 2013 മുതലുള്ള വീട് നികുതിയും പിഴപ്പലിശയും സ്വീകരിച്ച് വീട് നികുതി സ്വീകരിക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 59
Updated on 2025-07-15 10:29:21
20/8/2025 ല്‍ ചേര്‍ന്ന അദാലത്തില്‍ ശ്രീ അനില്‍കുമാര്‍ പരാതിക്കാരന്, സ്ഥിരം സമിതി അംഗങ്ങളായ ശ്രീ അനില്‍കുമാര്‍ AEE , ശ്രീമതി സജ്ന DTP , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി , IVO എന്നിവര്‍ പങ്കെടുത്തു. ശ്രീ അനിൽകുമാർ വി സി വെള്ളൂരിന്റെ പരാതി അദലത്ത് സമിതി പരിഗണിച്ചു 2013-14 വര്‍ഷത്തില്‍ പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ നെന്മിനി വില്ലേജിൽ റി സ 30 / 9 ൽ ശ്രീ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 135. 11 എം സ്ക്വയർ വിസ്തീർണ്ണം ഉള്ള വീട് പണിയുകയും ആയതിന് കെ പി 3/ 238 c നമ്പർ അനുവദിച്ചു 450 രൂപ ടാക്സ് അടവാക്കിയിരുന്നു വൈദ്യുത കണക്ഷനും റേഷൻകാർഡിനും പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തിരുന്നു ആയതിന്റെ പകർപ്പ് പരാതിക്കാരൻ ഉള്ളടക്കം ചെയ്തിട്ടുണ്ട് പരാതിക്കാരൻ 2013- 14 മാത്രമാണ് ടാക്സ് അടവാക്കിയിട്ടുള്ളത്. തുടർന്ന് ഇന്നേവരെ ടാക്സ് അടവാക്കിയിട്ടില്ല 2/ 6/ 2025 ൽ ടാക്സ് അടവാക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് അപേക്ഷ നൽകിയപ്പോൾ സെക്രട്ടറി അപേക്ഷ നിരസിച്ചു എന്നും കെ സ്മാർട്ട് മുഖേന കെട്ടിട നമ്പറിന് പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി ശ്രീ അനിൽകുമാർ പറഞ്ഞു എന്നാൽ പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് ഭീമമായ തുക വരും എന്നതിനാൽ ആയത് ഒഴിവാക്കി കെട്ടിടനികുതി പലിശ സഹിതം അടവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ശ്രീ അനിൽകുമാർ ആവശ്യപ്പെട്ടു. ശ്രീ അനിൽകുമാറിന്റെ അപേക്ഷ പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ രേഖകൾ പരിശോധിച്ചതിൽ ടിയാളുടെ കെട്ടിട വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല എന്നും സഞ്ചയ സോഫ്റ്റ്വെയറിൽ ശ്രീ അനിൽകുമാറിന്റെ കെട്ടിടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല എന്നും സെക്രട്ടറി അറിയിച്ചു പരാതിക്കാരന്റെ കെട്ടിടം സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തതുകൊണ്ട് നികുതി വാങ്ങുന്നതിന് സാങ്കേതികമായി തടസ്സമുള്ളതിനാൽ അദ്ദേഹത്തോട് പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുകയാണ് ഉണ്ടായിരുന്ന സെക്രട്ടറി പറഞ്ഞു. 2022 ല്‍ തീപിടുത്തത്തെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട രേഖകൾ എല്ലാം തന്നെ കത്തി നശിച്ചതിനാൽ പരാതിക്കാരന്റെ കെട്ടിടത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു . രേഖകൾ ലഭ്യമല്ലാത്തതിനാൽ അതായത് പരിശോധിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും സാങ്കേതികമായ തടസ്സം ഉണ്ടെന്ന് സെക്രട്ടറി പറഞ്ഞു ആയതിനാലാണ് പരാതിക്കാരനോട് പുതിയ അപേക്ഷ സമർപ്പിച്ച് കെട്ടിടത്തിന് പുതിയ നമ്പർ ലഭിക്കുന്നതിന് പരാതിക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്. പരാതിക്കാരന്റെ കെട്ടിടം സംബന്ധിച്ച രേഖ സഞ്ചയയിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല. പ്രസ്തുത വീട് സഞ്ചയയിൽ കൊണ്ടുവരാൻ ഗ്രാമപഞ്ചായത്തിന് നിലവിൽ മാർഗ്ഗമില്ലെന്ന് സെക്രട്ടറി അറിയിച്ചു. ആയതുകൊണ്ട് പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു സെക്രട്ടറി അറിയിച്ചു. വിഷയം സമിതി ചർച്ച ചെയ്തു. പരാതിയോടൊപ്പം സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് പരാതിക്കാരന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നികുതി അടവാക്കിയ രശീതിയും നൽകിയതായി കാണുന്നു. ആയതിൽ നിന്നും പരാതിക്കാരന്റെ കെട്ടിടത്തിന് നമ്പർ അനുവദിച്ചു എന്ന് വ്യക്തമാണ്. നമ്പർ അനുവദിച്ച കെട്ടിടത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നത് ശരിയായ നടപടി അല്ല എന്ന് അദാലത്ത് അഭിപ്രായപ്പെട്ടു. വീട് നിർമ്മാണം കഴിഞ്ഞ് കെട്ടിട നമ്പറിന് അപേക്ഷിക്കുമ്പോൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് നിലവിലെ നിയമങ്ങൾക്ക് വിധേയമാണെന്ന് ബോധ്യപ്പെട്ടാൽ കെട്ടിടത്തിന് ടാക്സ് നിശ്ചയിച്ച് സഞ്ചയ സോഫ്റ്റ്വെയറിൽ ഡാറ്റാ എൻട്രി നടത്തി അംഗീകാരം വാങ്ങിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്. ഈ നടപടിക്രമം ഇവിടെ പാലിച്ചിരുന്നെങ്കിൽ നിർബന്ധമായും പരാതിക്കാരന്റെ വീട് സംബന്ധിച്ച് രേഖകൾ സോഫ്റ്റ്വെയർ ലഭ്യമാകുമായിരുന്നു. ഇത് അന്നത്തെ സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ക്ലർക്കിന്റെ ജാഗ്രത കുറവ് മൂലം ആണെന്ന് അദാലത്ത് വിലയിരുത്തി.കൂടാതെ ദീർഘകാലം കെട്ടിട നികുതി അടവ് ആക്കാതെ നീട്ടി കൊണ്ടുപോയത് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ചയായി അദാലത്ത് വിലയിരുത്തി. അദാലത്ത് താഴെ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകാൻ തീരുമാനിച്ചു 1. സഞ്ചയ സോഫ്റ്റ്വെയറിൽ പരാതിക്കാരന്റെ വീട് സംബന്ധിച്ച ഡാറ്റ അംഗീകരിക്കപ്പെടാതെ കിടപ്പുണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ ആയത് സ്മാർട്ടിലേക്ക് കൊണ്ടുവന്നു അംഗീകാരം നൽകുക 2. തൻറെ കൈവശമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഗ്രാമപഞ്ചായത്തിൽ ഹാജരാക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു 3. പരാതിക്കാരൻ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഗ്രാമപഞ്ചായത്തിലെ ലഭ്യമായ രേഖകൾ(ബിൽഡിംഗ് പെർമിറ്റ്, പെർമിറ്റ് രജിസ്റ്റർ മുതലായവ) വച്ച് പരിശോധിക്കുക 4.പ്രാദേശികമായി അന്വേഷിച്ചു അപേക്ഷകന്റെ കെട്ടിടത്തിന് പിന്നീട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഉണ്ടെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുക 5. മേല്പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചു മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും രേഖകൾ ലഭ്യമല്ല എന്നും ബോധ്യപ്പെട്ടാൽ പരാതിക്കാരന്റെ കെട്ടിടം സംബന്ധിച്ച ഡാറ്റാ എൻട്രി സോഫ്റ്റ്വെയറിൽ നടത്തുന്നതിന് ഇൻഫോർമേഷൻ കേരള മിഷനിൽ നിന്ന് പ്രത്യേക അനുമതിക്ക് അപേക്ഷിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. അനുമതി കിട്ടിയ ശേഷം കെട്ടിടത്തിന്റെ വിശദാംശങ്ങൾ പഞ്ചായത്തിൻറെ രേഖയിലേക്ക് കൊണ്ടുവരിക. മേൽ നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതിക്കാരനും നൽകി അദാലത്ത് തീരുമാനിച്ചു