LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthupurakkattu,Theyyalungal House
Brief Description on Grievance:
Building Permit Rog.
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 18:01:02
നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ റഫീഖ് s/o ബീരാൻ മൊയ്ദീൻ പുതു പുരക്കാട്ട് എന്നവർ പെർമിറ്റ് ഫീ കുറയ്ക്കുന്നതിനാണ് നവകേരള സദസ്സിൽ പരാതി നൽകിയത്. ഉപ ജില്ലാ സ്ഥിരം അദാലത് സമിതിയുടെ പരിധിയിൽ വരുന്നതല്ല പരാതി വിഷയം. സർക്കാർ തലത്തിൽ പരിഗണിക്കേണ്ട വിഷയമായതിനാൽ തുടർ നടപടിക്കായി ജില്ലാ അദാലത് സമിതിക്ക് കൈമാറുന്നു
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:29:24
നന്നമ്പ്ര പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ താമസിക്കുന്ന ശ്രീ. റഫീഖ് s/o ബീരാൻ മൊയ്ദീൻ എന്നവർ 198/3 എന്ന സർവ്വേ നമ്പർ ഭൂമിയിൽ നാല് വർഷം മുമ്പ് വീട് പണി തുടങ്ങി നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല എന്നും, പെര്‍മിറ്റ് ലഭിക്കാതെയായിരുന്നു പണി തുടങ്ങിയത് എന്നും, ചെറിയ തയ്യൽക്കട നടത്തുന്ന തനിക്ക് നിലവിലെ ഭീമമായ പെർമിറ്റ് ഫീസും, മറ്റും അടയ്ക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പഴയ ഫീസിൽ പെർമിറ്റും, വീട്ടുനമ്പറും, അനുവദിക്കണമെന്നും അപേക്ഷിച്ചാണ് നവ കേരള സദസ്സിൽ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ശ്രീ. റഫീഖ് എന്നവരുടെ പരാതി അപേക്ഷ പരിശോധിച്ചതിൽകെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിനായോ, നമ്പറിംഗിനായോ ടിയാൾ നാളിതുവരെയായി അപേക്ഷയൊന്നും സമർപ്പിച്ചിട്ടില്ല എന്നും, ടി വിഷയവുമായി ബന്ധപ്പെട്ട് അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ടതിൽ ടിയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നമ്പർ രേഖപ്പെടുത്തി 9B ഫോറം സമർപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.സർക്കാർ തലത്തിൽ പരിഗണിക്കേണ്ട വിഷയമായതിനാൽ തുടർ നടപടിക്കായി ടി വിഷയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാൻ തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-07 11:46:06
Please see the attachment
Attachment - State Final Advice: