LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pullarkkatt House, Thaniyath lane, Edavanakkad PO, Ernakulam, 682502
Brief Description on Grievance:
Related to building permit
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 59
Updated on 2025-07-01 14:54:03
എടവനക്കാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന ശ്രീമതി.ശ്രീദേവി, പുല്ലാർക്കാട്ട് വീട്, താനിയത്ത് ലെയിൻ, എടവനക്കാട്, ശ്രീമതി.മണി, W/o.ചന്ദ്രൻ, നെടിയറ വീട്, എടവനക്കാട്, എറണാകുളം എന്നിവരുടെ താൻ താമസിക്കുന്ന കേടുവന്ന III/414 നമ്പർ വീട് പൊളിച്ച് കളഞ്ഞ് പുതിയ വീട് നിർമ്മിക്കുന്നതിന് വേണ്ടി CRZ അനുമതിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 2016-17 കാലയളവിൽ അപേക്ഷിച്ചെങ്കിലും CRZ അനുമതി ലഭിച്ചില്ല. എന്നാൽ കെട്ടിട നിർമ്മാണത്തിനായി വീണ്ടും NOC ലഭിക്കുന്നതിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷിക്കുകയും CRZ അനുമതിക്കായി അപേക്ഷ വീണ്ടും സമർപ്പിക്കുകയും ചെയ്തു. ടി അപേക്ഷ സമർപ്പിച്ചത് അനുസരിച്ച് CRZ ഓഫീസിൽ നിന്നും NOC നൽകിക്കൊണ്ട് ഒരു നോട്ടീസ് വന്നു. ടി നോട്ടീസ് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ കൊണ്ടുവന്ന് കാണിച്ചതനുസരിച്ച് 2019-20 കാലയളവിൽ 55.51 ച.മീറ്റർ വീട് നിർമ്മിക്കുന്നതിനുള്ള NOC ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ചു. താൻ 2022-23 കാലയളവിലെ ലൈഫ് പദ്ധതിയിൽ ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. A1-8/19-20 നമ്പർ NOC പ്രകാരം ഭവന നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിൽ നിന്നും തനിക്ക് ധനസഹായം ലഭിച്ചതനുസരിച്ച് വീട് പണി പൂർത്തീകരിച്ച് വീടിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചതനുസരിച്ച് ഓവർസിയർ വന്ന് സ്ഥലം പരിശോധന നടത്തുകയും NOC യും അനുബന്ധ രേഖകളും പരിശോധിച്ച് സ്ഥലം CRZ പരിധിയിൽ ആണെന്നും DCZMA യുടെ അനുമതി/നിരാക്ഷേപ സാക്ഷ്യപത്രം NOC ഫയലിൽ കാണുന്നില്ലായെന്നും ആയതിനാൽ CRZ അനുമതിക്കായി അപേക്ഷ സമർപ്പിച്ച് വീണ്ടും CRZ അനുമതി വാങ്ങണമെന്നുമാണ്. ഒരിക്കൽ NOC ലഭിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം എന്തിനാണ് വീണ്ടും CRZ അനുമതി വാങ്ങുന്നത് എന്നത് സംബന്ധിച്ചാണ് പരാതി. NOC പ്രകാരം നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ നൽകണമെന്നും വിധവയായ തനിക്കും മകൾക്കും താമസിക്കാൻ വേറെ ഒരിടവും ഇല്ലെന്നും കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഭർത്താവ് മരണപ്പെടുകയും ഭർത്താവിന്റെ മരണശേഷം ഭർതൃസഹോദരന്റെ വീട്ടിൽ താമസിക്കുന്ന തനിക്ക് താമസിക്കാൻ വീട്ടു നമ്പർ നൽകണമെന്നുമാണ് അപേക്ഷിച്ചിരിക്കുന്നത്. ശ്രീമതി.ശ്രീദേവിക്ക് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും III/414-ാം നമ്പർ കെട്ടിട നമ്പറിലുള്ള പഴയ വീട് പൊളിച്ചുകളഞ്ഞ് പുതിയ വീട് നിർമ്മിക്കുന്നതിനായി A1-8/19 നമ്പർ NOC നൽകിയിരുന്നു. CRZ മേഖലയിൽപ്പെടുന്ന പൊക്കാളിപ്പാടത്തിന് അടുത്താണ് ടിയാരിയുടെ സ്ഥലം സ്ഥിതി ചെയ്യുന്നത്. ടിയാരിക്ക് വീട് നിർമ്മിക്കുന്നതിനുള്ള NOC, എറണാകുളം DCZMA ഓഫീസിൽ നിന്നും ലഭിച്ചതനുസരിച്ച് ടി NOC പഞ്ചായത്ത് ഓഫീസിൽ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനുളള അനുമതി ലഭിച്ചത് എന്നാണ് ശ്രീമതി.ശ്രീദേവി പറയുന്നത്. എന്നാൽ ഈ NOC സാക്ഷ്യപത്രം പഞ്ചായത്തിന്റെ NOC ഫയലിലോ ടിയാരിയുടെ പക്കലോ ലഭ്യമല്ല. എന്നാൽ എടവനക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും ടി വീട് നിർമ്മിക്കാൻ നൽകിയ NOC യിൽ (A1-8/19, തീയതി 13.06.2019) ൽ തപാൽ റഫറൻസ് നമ്പർ A1-7558/18 എന്നും, വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും NOC ആവശ്യമുള്ള കേസുകളിൽ NOC ലഭിച്ചത് സംബന്ധിച്ച് വിശദാംശങ്ങൾ CZMA അടക്കമുള്ള ഡിപ്പാർട്ടുമെന്റുകളിൽ നിന്നും NIL (ആവശ്യമില്ല) എന്നാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എറണാകുളം ടൌൺപ്ലാനിംഗ് ഓഫീസിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇക്കാലയളവിൽ കെട്ടിട നിർമ്മാണ അനുമതി DCZMA യിൽ നിന്നും നൽകിയ പുതിയ കെട്ടിടങ്ങൾ പൊക്കാളിപാടത്തു നിന്നും 4 മീറ്റർ ദൂരപരിധി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ വീട് പൊക്കാളിപ്പാടത്തു നിന്നും 5.27 മീറ്റർ ദൂരപരിധി പാലിക്കുന്നുണ്ട്. കൂടാതെ പുതിയ വീടിനാണ് 4 മീറ്റർ ദൂരപരിധി പാലിക്കുന്നതെങ്കിൽ പരാതിക്കാരിയുടെ പഴയ വീട് പൊളിച്ചു കളഞ്ഞിട്ടാണ് പുതിയ വീട് നിർമ്മിക്കുന്നത്. 2017-19 കാലയളവിലെ DCZMA യുടെ CRZ പ്രകാരമുള്ള അനുമതി മാനദണ്ഡമാക്കിയാൽ ശ്രീമതി.ശ്രീദേവി, ശ്രീമതി.മണി എന്നിവരുടെ വീടിന് CRZ, NOC ലഭിക്കാൻ അർഹതയുള്ളതാണ്. അനുമതി/NOC സംബന്ധിച്ച് അക്കാലത്തെ രേഖകൾ നഷ്ടപ്പെട്ടതാണ് കെട്ടിട നമ്പർ ലഭിക്കാതിരിക്കുന്നതിനുള്ള കാരണം എന്നതിനാൽ ടിയാരിയുടെ പണി പൂർത്തീകരിച്ച വീടിന് CRZ അനുമതി നൽകാവുന്നതാണ് എന്ന് ശുപാർശ ചെയ്ത് തീരുമാനിച്ചു.