LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Neethi Nishad Kanjiramparambil, Eazhikkara.PO, North Paravoo "
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 59
Updated on 2025-07-01 15:05:12
നീതി നിഷാദ്, കാഞ്ഞിരപ്പറമ്പിൽ, ഏഴിക്കര നോർത്ത് പറവൂർ എന്നയാൾ നിർമ്മിച്ച വീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള ഗോവണി പുറത്ത് കൂടിയാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തു കൂടി നിർമ്മിച്ച ഗോവണി സ്വകാര്യ വഴിക്ക് സമീപം ആയതിനാൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട ലംഘനം ചൂണ്ടിക്കാട്ടി കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. പരാതിക്കാരന് ഏഴിക്കര ഗ്രാമപഞ്ചായത്ത് ഏഴിക്കര വില്ലേജ് 84/3.ബി 1-2-6 സർവെ നമ്പറിൽപ്പെട്ട സ്ഥലത്ത് 111.52 ച.മീറ്ററിൽ എ, റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിനായി കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിരുന്നു. ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് ഒക്യുപൻസി ലഭിക്കുന്നതിന് വേണ്ടി 29.05.2025 ൽ കെ-സ്മാർട്ട് മുഖേന അപേക്ഷ സമർപ്പിക്കുകയും 04.06.2025 ൽ ഗ്രാമപഞ്ചായത്തിലെ സാങ്കേതിക വിഭാഗം പരിശോധന നടത്തുകയും ചെയ്തു. പരിശോധന റിപ്പോർട്ടിൽ പെർമിറ്റ് പ്ലാനിൽ നിന്നും വ്യതിചലിച്ച് 114.68 ച.മീറ്റർ വലിപ്പത്തിൽ കെട്ടിടം നിർമ്മിക്കുകയും കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള പ്രവേശന മാർഗ്ഗം കിഴക്ക് ഭാഗത്ത് നിന്നും മാറ്റി തെക്ക് ഭാഗത്ത് 3.3 മീറ്റർ വീതിയുള്ള സ്വകാര്യ വഴിയിൽ നിന്നും കേവലം 15 സെ.മീറ്റർ ദൂരപരിധി മാത്രം പാലിച്ച് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2019, 23(2)-26(10) ലംഘിച്ചിട്ടുണ്ടെന്നും ഈ ചട്ടലംഘനം ചട്ടലംഘനമായിത്തന്നെ കെ-സ്മാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ ചട്ടലംഘനങ്ങൾ പരിഹരിച്ച് ന്യൂനതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് എറണാകുളം ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ 21.06.2025 തീയതിയിലെ LSGD/JD/EKM/4907/2025-G1 നമ്പർ കത്ത് പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിച്ച് ന്യൂനതകൾ പരിഹരിച്ച് വീണ്ടും ഒക്യുപേഷന് വേണ്ടി അപേക്ഷ സമർപ്പിക്കാൻ പരാതിക്കാരനായ നീതി നിഷാദിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.