LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MKBeevi, MK House, Near Mini Civil Station, Thalassery - House
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 60
Updated on 2025-06-28 16:59:56
DOCKET NO. BPKNR40221000087 തീരുമാനം നമ്പർ 96/06-25 Dtd 23.06.2025 (തലശ്ശേരി മുൻസിപ്പാലിറ്റി ) തലശ്ശേരി മുൻസിപ്പാലിറ്റി 49 ാം വാർഡിൽ 112 കെട്ടിട നമ്പറുള്ള വീട്ടിൽ 60 വർഷമായി താമസിച്ചു വരികയാണെന്നും പ്രസ്തുത വീട് കാലപ്പഴക്കത്താൽ ജീർണ്ണിച്ച അവസ്ഥയിൽ ആയതിന്റെ അറ്റകുറ്റപ്പണികൾ ചെയ്ത് താമസയോഗ്യമാക്കുന്നതിന് വേണ്ടി മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിക്കുകയും വീട് റിപ്പയർ ചെയ്യുന്നതിനുള്ള അനുമതി നേടുകയും ചെയ്തു. വീടിന്റ കോൺക്രീറ്റ് പൂർണ്ണമായും മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് പൊളിച്ച് മാറ്റുകയും ചില ചുമരുകൾ അപകടാവസ്ഥയിൽ ആയതിനാല് ആയത് നീക്കം ചെയ്ത് പുതിയത് നിർമ്മിക്കുകയും ചെയ്തു. ഈ പ്രവൃത്തിയെല്ലാം ചെയ്തത് നിലവിലുള്ള അതേ തറ വിസ്തീർണ്ണത്തിൽ തന്നെയാണ്. സബ്ബ് ജയിലിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ നിർമ്മാണം പാടില്ല എന്ന നിയമ പ്രകാരം മേൽ നിർമ്മാണം പുതിയ നിർമ്മാണമാണെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് മുൻസിപ്പാലിറ്റിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഈ നിർമ്മാണം മുൻസിപ്പാലിറ്റി താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിർമ്മാണം തുടരാൻ ജില്ലാ കലക്ടറുടെ NOC ആവിശ്യമാണ് എന്നാണ് ഇപ്പോൾ മുൻസിപ്പാലിറ്റി അറിയിച്ചിട്ടുള്ളത്. വാടക വീട്ടിൽ ആണ് പരാതിക്കാരി താമസിക്കുന്നതെന്നും മക്കൾ പെയിന്റിംഗും മീൻ മാർക്കറ്റിലും ആണ് ജോലി ചെയ്യുന്നത് എന്നും ആകെയുള്ള ആശ്രയമാണ് സ്വന്തമായ വീട് എന്നും ആ വീടിന്റെ പണി പൂർത്തീകരിച്ച് വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന പരാതി ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ അവർകൾക്ക് സമർപ്പിച്ചത് ഉചിതമായ തുടർനടപടി സ്വീകരിക്കുന്നതിന് വേണ്ടി ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സമർപ്പിച്ചത് സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുക എന്ന നിർദ്ദേശത്തോടെ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. ഈ പരാതിയുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ , സീനിയർ ക്ലാർക്ക് എന്നിവരേയും പരാതിക്കാരിയുടെ പ്രതിനിധിയേയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ഫീൽഡ് പരിശോധന നടത്തിയതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരിയുടെ പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും മേൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 2023 ൽ അപേക്ഷ മുൻസിപ്പാലിറ്റിയിൽ സമർപ്പിരുന്നു എന്നും എന്നാൽ അറ്റകുറ്റപ്പണി ആയതിനാൽ ആയതിന് അനുമതി ആവശ്യമില്ല എന്ന് അറിയിക്കുകയും ചെയ്തു. മുൻസിപ്പൽ അസി.എഞ്ചിനിയറെ കേട്ടതിൽ നിന്നും മേൽ അപേക്ഷ രേഖാമൂലം സമർപ്പിച്ചിട്ടില്ല എന്നും അപേക്ഷ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയാണ് എന്ന് അറിയിച്ചതിനാലും അപേക്ഷയോടൊപ്പം പ്ലാനുകളൊന്നും സമർപ്പിക്കാത്തതിനാൽ KMPR ചട്ടം 8 പ്രകാരം അനുമതി ആവശ്യമില്ലാത്ത അറ്റകുറ്റപ്പണികളാണെന്ന് അറിയിച്ചതിനാലാണ് അപേക്ഷകയോട് അറ്റകുറ്റപ്പണിക്ക് മുൻസിപ്പാലിറ്റിയുടെ അനുവാദം ആവിശ്യമില്ല എന്ന് അറിയിച്ചിട്ടുള്ളത് എന്നു അറിയിച്ചിട്ടുണ്ട്. ഫയൽ പരിശോധിച്ചതിൽ നിന്നും 27/12/2024 ലെ G-1201/2024/SSJTLY കത്ത് പ്രകാരം സൂപ്രണ്ട് , തലശ്ശേരി സ്പെഷ്യൽ സബ് ജയിൽ ബഹു. ജില്ലാ കളക്ടര്ക്ക് "ജയിലുകൾക്ക് സമീപം ജയിലിതര നിർമ്മാണ പ്രവർത്തികൾ ബന്ധപ്പെട്ട കലക്ടർ നേരിട്ട് പരിശോധന നടത്തി നിരാക്ഷേപ പത്രം സമർപ്പിക്കേണ്ടതാണ് എന്ന് ഉത്തരവ് ഉണ്ടെന്നും , ഉത്തരവ് പ്രകാരം ജയിലുകളുടെ സമീപമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥിരമായി സൂക്ഷ്മമായി നിരീക്ഷിക്കുവാനും അനധികൃതമായി ഒന്നും നടക്കുന്നില്ല എന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുവാൻ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു ആയത് പ്രകാരം നിരീക്ഷണം നടത്തിയപ്പോൾ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലെ മതിലിന് തൊട്ടടുത്തായി നിർമ്മാണ പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയത് സംബന്ധിച്ച് വിവരം അറിയിക്കുന്നതോടൊപ്പം ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും ബോധിപ്പിച്ചുകൊള്ളുന്നു" എന്ന പ്രകാരം അയച്ച കത്തിന്റെ പകർപ്പ് സെക്രട്ടറി തലശ്ശേരി നഗരസഭയ്ക്ക് ലഭ്യമാക്കിയത് പ്രകാരം തലശ്ശേരി നഗരസഭാ സെക്രട്ടറിയുടെ 17/01/2025 ലെ 588 - 25 നമ്പർ അറിയിപ്പ് പ്രകാരം തലശ്ശേരി സ്പെഷ്യൽ സബ് ജയിലിന്റെ മതിലിന് തൊട്ടടുത്തായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി വാർഡ് ഓവർസിയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും പ്രസ്തുത നിർമ്മാണങ്ങൾക്ക് നഗരസഭയിൽ നിന്നും എന്തെങ്കിലും അനുമതി ലഭ്യമായിട്ടുണ്ടെങ്കിൽ ആയത് അടിയന്തരമായി ഹാജരാക്കേണ്ടതും ഇനിയൊരു അറിയിപ്പ് ലഭ്യമാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്നും അറിയിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ശ്രീ എ കെ ഉമ്മർ കുട്ടി.S/o മണ്ടേന് കണ്ടി കുഞ്ഞിപ്പാത്തു, എൻ കെ ഹൗസ് പാലിശ്ശേരി , തലശ്ശേരി എന്നിവർക്ക് നോട്ടീസ് നൽകിയതായി കാണുന്നു . നോട്ടീസിന് ഇതുവരെ മറുപടി നൽകിയതായി കാണുന്നില്ല. രേഖകൾ പരിശോധിച്ചതിൽ നിന്നും ടി വീട് നിലവിൽ മണ്ടേന് കണ്ടി കുഞ്ഞിപ്പാത്തു എന്നവരുടെ പേരിലാണ് ഉള്ളത്. ടീ വീടിന് 2025 ല് 34 വർഷം പഴക്കമുള്ളതായും കാണുന്നു. കുഞ്ഞിപ്പാത്തു മരണപ്പെട്ട പോയതിനാൽ അവകാശികളായ ശ്രീ എ കെ ഉമ്മർകുട്ടി മുതൽ പേരിലാണ് നിലവിൽ വീടിന് നികുതി അടച്ചുവരുന്നത്. അദാലത്ത് സമിതി, മുനിസിപ്പൽ എൻജിനീയർ, അപേക്ഷകയുടെ പ്രതിനിധി ഉൾപ്പെടെ സ്ഥലം സന്ദർശിച്ചതിൽ പഴയ വീടിന്റെ മേൽക്കൂര മൊത്തമായി പൊളിച്ചുമാറ്റിയ നിലയിലും ചുമരുകൾ 80 ശതമാനത്തോളം പൊളിച്ചുമാറ്റിയ നിലയിലും ആണ് കാണപ്പെട്ടത്. കൂടാതെ പുതിയ നിർമ്മാണം ലിന്റൽ ലെവൽ വരെ നടത്തിയതായും സൺഷെയ്ഡ് കോൺക്രീറ്റ് ചെയ്തതായും കാണുന്നു. ആയതിനാൽ ടി നിർമ്മാണം പുതിയ നിർമ്മാണമായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. കൂടാതെ ടി നിർമ്മാണം ജയിലിന്റെ മതിലിൽനിന്നും 2.15 മീറ്റർ അകലത്തിലാണ് നിർമ്മിച്ചത് എന്നും കണ്ടെത്തി. കേരള സർക്കാർ ആഭ്യന്തര (ബി )വകുപ്പിന്റെ 04/09/2024 ലെ ബി 222/ 2024/ ആഭ്യന്തരം സർക്കുലർ പ്രകാരം സെൻട്രൽ ജയിലിന്റെ മതിലിൽ നിന്നും 150 മീറ്റർ അകലവും ജില്ലാ ജയിലിന്റെ മതിലിൽ 100 മീറ്റർ അകലവും സ്പെഷൽ സബ് ജയിലുകളുടെ മതിലിൽനിന്ന് 50 മീറ്റർ അകലവും പാലിച്ചു മാത്രമേ നിർമ്മാണ പ്രവർത്തി നടത്താവു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച 2016 ലെ മോഡൽ പ്രിസൺ മാനുവലില് നിഷ്കർഷിച്ചിട്ടുണ്ട് എന്നും ജയിലുകൾക്ക് സമീപമുള്ള നിർമ്മാണ പ്രവർത്തികൾക്ക് വ്യവസ്ഥകൾ രൂപീകരിക്കുന്നത് സംബന്ധിച്ച വിഷയം നിലവിൽ സർക്കാറിന്റെ പരിശോധനയിലാണ് അതിൽ അന്തിമ തീരുമാനമാകുന്നതുവരെ മേൽപ്പറഞ്ഞ സർക്കുലറിലേയും പ്രിസൺ മാനുവലിലേയും വ്യവസ്ഥകൾ പ്രകാരം ജില്ലാ കലക്ടർമാർ നിരാക്ഷപ പത്രം നൽകിയാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട് . കൂടാതെ KMBR 2019 ചട്ടം 2(1)(CS) പ്രകാരം ജയിൽ കോമ്പൌണ്ട് സെക്യൂരിറ്റി സോണിൽ വരുന്നു. ആയതിൽ സംസ്ഥാന സർക്കാറിന്റെ അഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ സംരംക്ഷിത മേഖലയായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കാർ സൈറ്റിൽ വിജ്ഞാപനം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും പ്രദേശം എന്നർത്ഥമാകുന്നു എന്നും ഇത്തരം നിർമ്മാണങ്ങൾക്ക് ചുറ്റുമുള്ളതും സർക്കാറിന്റെ അഭിപ്രായത്തിൽ പ്രത്യേക സുരക്ഷ അവശ്യമുള്ളതും നിർമ്മാണങ്ങൾക്ക് ചുറ്റുമുള്ള ഭൂമി വികസനങ്ങൾക്ക് നിയന്ത്രണങ്ങൾ അല്ലെങ്കിൽ വിലക്കുകൾ അത്യാവിശ്യമുള്ളതുമായ ഏതെങ്കിലും ഒരു പ്രദേശം സംരംക്ഷിത മേഖലയായി രേഖരപ്പെടുത്താവുന്നതാണ് എന്നും പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ ചട്ടം 5(4) പ്രകാരം സെക്യൂരിറ്റി സോണിൽ വരുന്ന കെട്ടിടങ്ങൾക്ക് ജില്ലാ കലക്ടറുടെ NOC/അനുമതി ലഭ്യമാക്കേണ്ടതാണ് എന്നും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതിനാൽ മേൽ സർക്കുലർ പ്രകാരം മേൽ നിർമ്മാണത്തിന് ജില്ലാ കലക്ടറുടെ എൻഒസി ആവശ്യമാണെന്ന് സമിതി വിലയിരുത്തി കൂടാതെ ടി നിർമ്മാണം CRZ പരിധിയിൽ വരുന്നതിനാൽ KCZMA യുടെ അനുമതിയും ടി നിർമ്മാണത്തിന് ആവശ്യമാണെന്നും കാണുന്നു. ആയതിനാൽ ചട്ടപ്രകാരം അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അനുമതി ലഭ്യമായതിനു ശേഷം മാത്രമേ മേൽ നിർമ്മാണത്തിന് അനുമതി നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് സമിതി നിരീക്ഷിച്ചു. ഈ വിവരം അപേക്ഷകയെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 61
Updated on 2025-07-04 18:29:30
IMPLEMENTED ( സെക്രട്ടറി അപേക്ഷകക്ക് അയച്ച കത്ത് അറ്റാച്ച് ചെയ്യുന്നു