LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adivaram Petroleum Adivaram, Thamarassery Kerala
Brief Description on Grievance:
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പെട്രോൾ പമ്പ് Renovation വേണ്ടി അപേക്ഷ കൊടുത്തിട്ട് ഒരു വർഷത്തിൽ അധികമായി. പല കാരണങ്ങളായി ഇത് വരെയും ഈ ഫയലിൽ ഒരു തീരുമാനം ആയിട്ടില്ല. ഓരോ തവണയും വ്യത്യസ്തമായ രേഖകളും ആവശ്യങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. പെർമിഷൻ വൈകുന്നത് മൂലം കമ്പനി നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ആയത് വിഷയത്തിൽ ഒരു ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 59
Updated on 2025-06-28 12:04:19
അദാലത്ത് സമിതി മുമ്പാകെ പരാതിക്കാരനും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി (ഇന്‍ ചാര്‍ജ്) ശ്രീ. അജിത്ത് കുമാര്‍ എന്നവരും ഹാജരായി. ശ്രീ. ഫലലു എം കെ. അടിവാരം പെട്രോളിയം, അടിവാരം, താമരശ്ശേരി എന്നവരുടെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പിന്റെ കൂട്ടി ചേര്‍ക്കല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടും പെര്‍മിറ്റ് അനുവദിക്കുന്നില്ല എന്നതാണ് പരാതി. പരാതിയും, ഫയലുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. ബന്ധപ്പെട്ട അപേക്ഷയില്‍ സ്ഥല പരിശോന നടത്തിയ LID & EW വിഭാഗം അസി.എന്‍ജിനിയര്‍ നിലവില്‍ പെട്രോള്‍ പമ്പ് നിലനില്‍ക്കുന്ന പ്ലോട്ടില്‍ ആണ് നിര്‍മ്മാണം ഉദ്ദേശിക്കുന്നതെന്നും, ജില്ലാ ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അപ്രൂവല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ ലേ ഔട്ട് അപ്രൂവല്‍ ലഭ്യമാക്കുന്നതിനും, ടി പ്ലോട്ടില്‍ നാഷനല്‍ ഹൈവേയിലേക്ക് നേരിട്ട് പ്രവേശനം മാര്ഗ്ഗമുണ്ടെങ്കില് നാഷനല്‍ ഹൈവേ ആക്സസ് പെര്മിഷന് ഹാജരാക്കുന്നതിനും സെക്രട്ടറി പരാതിക്കാരന് രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടുളളതുമാണ്. ഫയല്‍ പരിശോധനയില്‍ പ്രസ്തുത നിര്‍മ്മാണം നടത്തുന്നതിന് ജില്ലാ ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അപ്രൂവല്‍ ആവശ്യമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. നഗരാസൂത്രകയുടെ 17.06.2025 തീയതിയിലെ LSGD/JD/KKD4289/2025 -HI നമ്പര്‍ കത്ത് പ്രകാരം ലേ ഔട്ട് അപ്രൂവല്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 13 ന്യൂനതകള്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രസ്തുത കത്ത് അപേക്ഷകന് അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്ലോട്ടില്‍ നാഷനല്‍ ഹൈവേയിലേക്ക് നേരിട്ട് പ്രവേശനം മാര്ഗ്ഗമുണ്ടെങ്കില് നാഷനല്‍ ഹൈവേ ആക്സസ് പെര്മിഷന് ഹാജരാക്കി , നഗരാസൂത്രകയുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളും പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കുന്ന മുറക്ക് നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിച്ച് വ്യകത്മായ അഭിപ്രായ കുറിപ്പോട് കൂടി കാലതാമസം കൂടാതെ ഫയല്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് ഫ്രണ്ട് ഓഫീസ് മുഖേന പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചത് 16.11.2024 തീയതിയിലാണ്. പ്രസ്തുത അപേക്ഷ സെക്ഷന്‍ ക്ലാര്‍ക്ക് 18.11.2024 തീയതിയില്‍ തന്നെ അന്വേഷണത്തിനായി അസി.എന്‍ജിനിയര്‍ക്ക് കൈമാറിയതായി കാണുന്നു. എന്നാല്‍ പ്രസ്തുത ഫയലില്‍ അന്വേഷണ റിപ്പോര്‍ട്ട് അസി.എന്‍ജിനിയര്‍ സമര്‍പ്പിച്ചിരിക്കുന്നത് 07.03.2025 തീയതിയിലാണ്.ഏകദേശം മൂന്ന് മാസവും, ഇരുപത് ദിവസവും അസി. എന്‍ജിനിയര്‍ അന്വേഷണത്തിനായി എടുത്തിട്ടുണ്ട്. ഫയല്‍ വൈകാനുണ്ടായ കാരണ സഹിതം വിശദമായ റിപ്പോര്‍ട്ട് അസി.എന്‍ജിനിയര്‍ (അഷ്റഫ്, കല്ലടയില്‍, പെന്‍ നം. 438144) ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഖേന ഈ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.