LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekkumparambil Palliyalil, Kodumudi, PIN 676552
Brief Description on Grievance:
A2-BA(197451)/2022 പെര്‍മിറ്റ് പ്രകാരം കെട്ടിടം നിര്‍മ്മിച്ചു. എന്നാല്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിച്്ചിട്ടില്ല. കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 59
Updated on 2025-06-20 22:03:05
18-6-25ലെ അദാലത്ത് സിറ്റിംഗ് തീരുമാനങ്ങൾ-- പരാതി-2. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ശംസുദ്ധീൻ, ഫാത്തിമ ശിഫാനത്ത്, കൊടുമുടി പഞ്ചായത്തിൽനിന്നും ലഭിച്ച പെർമിറ്റ് പ്രകാരം നിർമ്മിച്ച വാണിജ്യ ആവശ്യ കെട്ടിടത്തിന് ഓക്യുപെൻസി സർട്ടിഫിക്കേറ്റും നമ്പറും ലഭിച്ചില്ല എന്നാണ് പരാതി. അദാലത്തിൽ പരാതിക്കാരന് വേണ്ടി ബിൽഡിംഗ് സൂപ്പർവൈസർ ഹാജരായി. പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് അസി. എഞ്ചിനീയറും സെക്ഷൻ ചുമതലയുള്ള സീനിയർ ക്ലാർക്കും പങ്കെടുത്തു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വാർഡ് 4, ഇരിമ്പിളിയം വില്ലേജ് റീ സർവ്വെ നം. 272/1-5, 272/1-12 ൽ പെട്ട 14.97 സെന്റ് സ്ഥലത്ത് ശ്രീ. ഷംസുദ്ദീൻ, ഷിഫാനത്ത് എന്നിവർ പഞ്ചായത്തിൽനിന്നും അനുവദിച്ച പെർമിറ്റ് നം. A2-BA(197451)22 dt 15-6-2022, റിവൈസ്ഡ് പെർമിറ്റ് നം. A2-BA(134680)/2023 തിയ്യതി 12-4-2023 എന്നിവ പ്രകാരം 578.11 m2 വിസ്തൃതിയിൽ 3 മൂന്ന് നിലയിൽ നിർമ്മിച്ച കെട്ടിടം 590.11 M2 വിസ്തൃതിയിൽ പൂർത്തീകരിച്ച് കംപ്ലീഷൻ പ്ലാനും അപേക്ഷയും സമർപ്പിച്ചു വെന്നും എന്നാൽ 15-1-25 ന് 6 അപാകതകൾ ചുണ്ടി കാണിച്ച് നോട്ടീസ് നൽകുകയും ആയതിൽ ഒന്ന് ~ഒഴികെ മറ്റെല്ലാം പരിഹരിച്ച് അപേക്ഷ പുനർസമർപ്പിച്ചു. താലൂക്ക് സവ്വെയറെകൊണ്ട് പ്ലോട്ടിന്റെ അതിര് അളന്ന് തിട്ടപ്പെടുത്തി നൽകണമെന്നാണ് ആറാമത്തെ അപാകതയായി ചുണ്ടികാണിച്ചിരുന്നത്. ആയത് വളരെ കാലതാമസം നേരിടുന്നതാണെന്നും പെർമിറ്റ് നൽകിയ അതേ അകലം പി ഡബ്ളിയു ഡി റോഡിൽനിന്നും പാലിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതെന്നും 3 മീറ്ററിലധികം കെട്ടിടത്തിന്റെ മുൻഭാഗത്ത് വിട്ടാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും വില്ലേജ് ഓഫീസർ നൽകിയ ലൊക്കേഷൻ സ്കെച്ച് ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരന് വേണ്ടി ഹാജരായ ലൈസൻസ്ഡ് ബിൽഡിംഗ് സൂപ്പർവൈസർ അറിയിച്ചു. 15-1-25ലെ നോട്ടീൽ പറയുന്ന ഒന്നാമത്തെ അപാകതകൾ ഒഴികെ മറ്റെല്ലാം പരിഹരിച്ച് അപേക്ഷ പുനസമർപ്പിട്ടുണ്ടെന്നും നേരിയ വ്യത്യാസത്തിൽ നിർമ്മാണം പെർമിറ്റ് പ്രകാരമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും എന്നാൽ പ്ലോട്ടിന്റെ അതിർത്തിയുടെ അളവുകൾ തിട്ടപ്പെടുത്താൻ ബുദ്ധിമുട്ട് ഉള്ളതിനാലും പി ഡബ്ലിയു ഡി റോഡിന് അഭിമുഖമായ സ്ഥലത്ത് മിനിമം അലകം മാത്രമേ സെറ്റ് ബാക്ക് കാണിച്ചിട്ടുള്ളൂ എന്നും ആയതിനാൽ റോഡിൽനിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുവാനാണ് താലൂക്ക് സർവ്വെയറുടെ റവന്യൂ സ്കെച്ച് ആവശ്യപ്പെട്ടത് എന്നും അസി. എഞ്ചിനീയർ അറിയിച്ചു. 12-4-23ന് അനുവദിച്ച റിസൈസ്ഡ് പെർമിറ്റിൽ അപാകതയുള്ളതായി സെക്രട്ടറിയൊ അസി. എഞ്ചിനീയറൊ അറിയിച്ചിട്ടില്ല. അദാലത്ത് കൺവീനറും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറും സെക്രട്ടറിയുടെയും അസി. എഞ്ചിനീയറുടെയും പരാതിക്കാരന്റെയും സാനിധ്യത്തിൽ സൈറ്റ് പരിശോധിച്ചിരുന്നു. പ്ലോട്ടിന്റെ പി ഡബ്ലിയു ഡി റോഡിനോട് ചേന്ന് കിടക്കുന്ന കെട്ടിടത്തിന് മുൻഭാഗം തുറസ്സായി കിടക്കുകയാണ്. നിർമ്മാണാവശ്യാർത്തം നിലവിലുണ്ടായിരുന്ന മതിൽ പൊളിച്ച് മാററിയതിനാൽ റോഡും പ്ലോട്ടും തമ്മിലുള്ള അതിർത്തി കെട്ടിടത്തിന്റെ മുൻഭാഗത്ത് വ്യക്തമല്ല. എന്നാൽ പ്ലോട്ടിന്റെ മുൻപശത്തെ ഇരു ഭാഗത്തെയും പൊളിക്കാത്ത അതിരുകൾ പരിശോധിച്ചതിൽനിന്നും മിനിമം ആവശ്യമായ 3 മീറ്ററിൽ കൂടുൽ തുറസ്സായ സ്ഥലം കെട്ടിടത്തിൽനിന്നും വിട്ടതായി ബോധ്യപ്പെട്ടുകയുണ്ടായി. പ്ലോട്ടിന്റെ റോഡതിര് കെർവ് രൂപത്തിൽ കാണപ്പെട്ടതിനാൽ ഓരോ പോയിന്റും അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. പെർമിറ്റ് പ്ലാനുകളും കംപ്ലീഷൻ പ്ലാനുകളും പരിശോധിച്ചു. ഇരു പ്ലാനുകളിലും കെട്ടിടത്തിന്റെ പിറകിലെ (side 2) സെറ്റ് ബാക്ക് 1.10 മീറ്റർ ആണ്. 12 M2 അധിക നിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ആയത് ഭൂതലനിലയിൽ നാമമാത്രമാണ് (0.41M2) കെട്ടിടത്തിന്റെ അളവുകൾ താഴെചേർത്തത് പ്രകാരമാണ്. Building area details Initial Permitted Area Addition in the existing permitted area Total permitted area as per Permit No.A2-BA(134680)/2023 dt 12-4-2023 Completed Area as per completion plan Excess area constructed Ground Floor 109.47 58.16 167.63 168.04 0.41 First Floor 127.7 64.01 191.71 195.49 3.78 Second Floor 127.7 64.01 191.71 195.49 3.78 Head Room 23.1 3.96 27.06 31.09 4.03 Total 387.97 190.14 578.11 590.11 12 Building Setbacks Front Rear side Side 1 Side 2 As per permitted Plan 3.00 M 16.53 M 1.43 M 1.10 M As per completion Plan 3.02 M 14.46 M 1.43 M 1.10 M മേൽ വസ്തുതകളിൽനിന്നും പരാതിക്കാരൻ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് പഞ്ചായത്തിൽനിന്നും അനുവദിച്ച അംഗീകൃത പ്ലാനും പെർമിറ്റും പ്രകാരമാണെന്നും സംശയത്തിന്റെ പേരിൽ അപേക്ഷകരിൽ നിന്നും അതിക രേഖകൾ ആവശ്യപ്പെട്ട് അപേക്ഷകൾ തീർപ്പാക്കാതെ വൈകിപ്പിക്കുന്നത് സെക്രട്ടറിയുടെയും അസി. എഞ്ചിനീയറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായും അദാലത്ത് സമിതി വിലയിരുത്തി. ആയതിനാൽ പുനസമർപ്പിക്കപ്പെട്ട അപേക്ഷയും പൂർത്തീകരണ പ്ലാനും അനുബന്ധ രേഖകളും പരിശോധിച്ച് 2019ലെ പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഓക്യൂപെൻസി സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിനും കെട്ടിടത്തിന് 2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും, ഉപനികുതിയും, സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം നികുതി നിർണ്ണയിച്ച് ഈടാക്കി കെട്ടിട നമ്പർ അനുവദിക്കുന്നതിനും ഉടമസ്ഥത സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.