LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Ashraf VP Ukkasmotta, Al Hind, Kathirur.PO, Kannur "
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 70
Updated on 2025-06-28 10:51:46
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 2/513/UA നമ്പർ കെട്ടിടത്തിൽ താൻ നടത്തി വരുന്ന സൈക്കിൾ ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്നില്ല എന്നാണ് പരാതി. ഫയലുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ CRZ പരിധിയിൽ KCZMA അനുമതി കൂടാതെയും , അനധികൃതമായി ഷീറ്റ് റൂഫ് നിർമ്മിച്ച് ചട്ടലംഘനങ്ങളോടെയും അധിക നിർമ്മാണം നടത്തുകയും ചെയ്തതിനാലാണ് പഞ്ചായത്ത് UA നമ്പർ ചുമത്തി മൂന്നിരിട്ടി വസ്തു നികുതി ഈടാക്കാനുള്ള ഡിമാന്റ് നോട്ടീസ് നൽകിയത് എന്ന് കാണുന്നു. 28.09.2024 ന് കെട്ടിട ഉടമസ്ഥൻ ആയ സെക്രട്ടറി , അഞ്ചാം പീടിക , മഹല്‍ ജുമാ അത്ത് കമ്മിറ്റി എന്നയാൾക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ കുടിശ്ശിക ഡിമാന്റ് നോട്ടീസ് പ്രകാരം 2021-22 മുതൽ 2024-25 വരെയുള്ള കാലയളവിലേക്ക് 1,97057/- രൂപ നികുതി കുടിശ്ശിക ഇനത്തില്‍ കൊടുക്കുവാൻ ആവശ്യപ്പെട്ടതായി കാണുന്നുണ്ടെങ്കിലും നാളിതുവരെ കെട്ടിട ഉടമസ്ഥൻ വസ്തു നികുതി ഒടുക്കിയതായോ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായോ കാണുന്നില്ല. നികുതി കുടിശ്ശിക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ജൂനിയർ സൂപ്രണ്ട് അറിയിച്ചത്. കൃത്യമായ ചട്ടലംഘനങ്ങൾ നില നിൽക്കുന്നതിനാലാണ് കെട്ടിടത്തിന് UA നമ്പർ നൽകേണ്ടി വന്നതെന്നും , അപേക്ഷകന് ലൈസൻസ് അനുവദിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അടിയന്തിരമായി കെട്ടിട ഉടമസ്ഥനുമായി ബന്ധപ്പെട്ട് കെട്ടിടം ക്രമവൽക്കരിക്കുന്നതിന് KCZMA യുടെ അനുമതി ഉൾപ്പടെ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, ആയത് ലഭിക്കുകയാണെങ്കിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു. അടിയന്തിരമായി നികുതി കുടിശ്ശിക ഈടാക്കുന്നതിനും ക്രമവൽക്കരണം നടത്തുന്നതിനാവശ്യമായ നടപടികൾ കെട്ടിട ഉടമസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിനും, അദാലത്ത് തീരുമാനം അപേക്ഷകനെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.