LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K V HOUSE NEAR SHADULI PALLI P O KOTTALI MOB NO 9895146909
Brief Description on Grievance:
ഞാന്‍ കണ്ണൂര്‍ കോര്പ്പറേഷന് പുഴാതി സോണല്‍ വാര്‍ഡ് നമ്പര്‍ 12 ല്‍ 36 നമ്പര്‍ വീട് നിര്‍മ്മിച്ചിരുന്നു.പ്രസ്തുത വീടിന്റെ മുകള്‍ ഭാഗത്ത് കൂട്ടിയെടുക്കുന്നതിന് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.ആയത് പ്രകാരം 642/2018 തീയ്യതി 28/02/2021 പ്രകാരം പെര്‍മിറ്റ് അനുവദിച്ചിരുന്നു.27/02/2026 വരെ പെര്‍മിറ്റിന് കാലാവധിയുണ്ട് .ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട് .വീടിന് പെര്‍മിറ്റ് എടുക്കുന്ന സമയത്ത് വീടന് മുന്‍വശം ചെറിയ ഇടവഴിയായിരുന്നു എന്നാല്‍ അതിന് ശേഷം അത് കോര്പ്പറേഷന് വികസിപ്പിച്ചു ഇന്റര്‍ലോക്ക് ചെയ്തു. മുുമ്പ് വീടിന്റെ മുന്‍വശം ശരാശരി 1.50 മീറ്റര്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ 80 സെന്റി മീറ്റര്‍ മാത്രമെ കിട്ടുന്നുള്ളു ,ആയതിനാല്‍ കംപ്ലീഷന്‍ പ്ലാന്‍ നിയമപരമായി ഓണ്‍ലൈനില്‍ തയ്യാറാക്കാന്‍ സാധിക്കുനന്നില്ല .ആയതിനാല്‍ സാങ്കേതികത്വം ഓഴിവാക്കി കംപ്ലീഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് അനുമതി നല്കണമെനന്നും ഒക്യുപന്‍സി അനുവദിക്കണമെന്നും അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 41
Updated on 2025-07-29 15:27:55
കണ്ണൂര്‍ കോര്‍പ്പറേഷനിലെ പുഴാതി സോണലിൽ വാര്‍ഡ് നമ്പര്‍ 12 ല്‍ 36 നമ്പര്‍ വീടിന്റെ മുകള്‍ ഭാഗത്ത് കൂട്ടിയെടുക്കുന്നതിന് 28/02/2021 തീയ്യതി 642/2018 നമ്പറായി പെര്‍മിറ്റ് അനുവദിച്ചിരുന്നുവെന്നും 27/02/2026 വരെ കാലാവധിയുള്ള പെര്‍മിറ്റ് പ്രകാരം പണി പൂര്‍ത്തിയായിട്ടുണ്ടെന്നും പെര്‍മിറ്റ് എടുക്കുന്ന സമയത്ത് വീടന് മുന്‍വശം ചെറിയ ഇടവഴിയായിരുന്നത് കോര്പ്പറേഷന് വികസിപ്പിച്ചു ഇന്റര്‍ലോക്ക് ചെയ്ത സാഹചര്യത്തിൽ മുുമ്പ് വീടിന്റെ മുന്‍വശം ശരാശരി 1.50 മീറ്റര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 80 സെന്റി മീറ്റര്‍ മാത്രമെ കിട്ടുന്നുള്ളു എന്നതിനാൽ കംപ്ലീഷന്‍ പ്ലാന്‍ നിയമപരമായി ഓണ്‍ലൈനില്‍ തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്നും ആയതിനാല്‍ സാങ്കേതികത്വം ഓഴിവാക്കി കംപ്ലീഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് അനുമതി നല്‍കണമെന്നുമാണ് ശ്രീമതി സഫിയത്ത് കെ വി എന്നവർ പരാതിയിൽ ആവിശ്യപ്പെട്ടിട്ടുള്ളത്. അദാലത്ത് സമിതി യോഗത്തിൽ പരാതിക്കാരിയും കോർപ്പറേഷൻ പ്രതിനിധികളും ഹാജരായി. ചട്ട പ്രകാരമാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളതെന്നും എന്നാൽ പെർമിറ്റിൽ നിന്നും വ്യതിചലിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് എന്നും അധിക നിർമ്മാണം നടത്തിയത് കാരണമാണ് ചട്ട ലംഘനം ഉണ്ടായിട്ടുള്ളതെന്നും കോർപ്പറേഷനെ പ്രതിനിധീകരിച്ച് ഹാജരായ ഇഞ്ചിനീയർ യോഗത്തെ അറിയിച്ചു. തീരുമാനം - ഇരു കക്ഷികളേയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും വഴി വികസിപ്പിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്തത് പ്രകാരം മുമ്പ് നിലവിലുണ്ടായിരുന്ന വഴിയുടെ വീതിയും അതിരും പരിശോധിച്ച് ആയത് പ്രകാരം നടത്തിയ നിർമ്മാണം നിയമ വിധേയമാണോ എന്ന് പരിശോധിച്ച് അടുത്ത യോഗം മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് കണ്ണൂര്‍ കോര്പ്പറേഷൻ അസിസ്റ്റൻ്റ് ഇഞ്ചിനീയർക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 42
Updated on 2025-08-02 10:05:52
അദാലത്ത് സമിതി മുൻ യോഗത്തിൽ ഇരു കക്ഷികളേയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണം ആരംഭിക്കുന്ന സമയത്തെ വഴിയുടെ വീതിയും അതിരും പരിശോധിച്ച് ആയത് പ്രകാരം നടത്തിയ നിർമ്മാണം നിയമ വിധേയമാക്കാവുന്നതാണോ എന്ന് റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നല്‍കിയത് പ്രകാരം കണ്ണൂര്‍ കോര്‍പ്പറേഷനിലെ പുഴാതി സോണൽ അസിസ്റ്റന്റ് എഞ്ചിനീയർ പരിശോധന വിവരം അദാലത്ത് സമിതി യോഗം മുമ്പാകെ വിശദീകരിച്ചു. ആധാരത്തിൽ ഇടവഴി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതിൽ നിന്നും വഴി വികസിപ്പിച്ചതായി മനസ്സാലാകുന്നുവെങ്കിലും റീ സർവ്വെക്ക് വേണ്ടി മാർക്ക് ചെയ്ത അതിരളവ് അനുസരിച്ച് ആധാര പ്രകാരമുള്ള സ്ഥലം സൈറ്റിൽ ലഭ്യമാണെന്നതിനാൽ സ്ഥലം വഴി വികസിപ്പിക്കുന്നതിനായി വിട്ടു നല്‍കിയെന്ന് കണക്കാക്കാൻ സാധിച്ചില്ലെന്ന് അസിസറ്റൻ്റ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. അനുവദിച്ച പെർമിറ്റ് ഫയൽ പരിശോധിച്ചതിൽ പ്ലാനിൽ രേഖപ്പെടുത്തിയ വീതിയാണ് വഴിക്ക് ഇപ്പോഴുമുള്ളതെന്ന് കാണുന്നു എന്നതിൽ നിന്നും പെർമിറ്റ് അനുവദിച്ചതിന് ശേഷമല്ല വഴി വികസിപ്പിച്ചതെന്ന് കാണുന്നു. മേൽ സാഹചര്യത്തിൽ നിലവിലെ ചട്ട പ്രകാരം വഴിയോട് ചേർന്ന അതിരിൽ നിന്നും നിലനിർത്തേണ്ട സെറ്റ് ബാക്ക് അളവ് നിലനിർത്തിയിട്ടില്ലെന്നതിനാൽ കെട്ടിടം നിയമവിധേയമാണെന്ന് കണക്കാക്കാവുന്നതല്ലെന്നും, ആയതിനാൽ കംപ്ലീഷൻ അപേക്ഷ സമർപ്പിക്കുന്നതിന് ഇളവ് അനുവദിച്ച് നല്‍കുന്നതിന് സാധ്യമാവുകയില്ലെന്നും അദാലത്ത് സമിതി വിലയിരുത്തി. തീരുമാനം - നടത്തിയ നിർമ്മാണം കെട്ടിട നിർമ്മാണ ചട്ട പ്രകാരം നിയമ വിധേയമാക്കാവുന്നതല്ല എന്നതിനാൽ അനധികൃത നിർമ്മാണങ്ങൾ ക്രമവല്ക്കരിക്കൽ ചട്ടങ്ങൾ പ്രകാരം കെട്ടിട നിർമ്മാണം ക്രമവല്‍ക്കരിച്ച് കിട്ടേണ്ടതിലേക്ക് അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് പരാതിക്കാരിക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു