LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alfiya C A, Dharma Thuruthu Retreat Pvt. Ltd., 3/248, Earaveli Canal Road, Cochi
Brief Description on Grievance:
Building Permit-
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by Sanjay Prabhu D, Internal Vigilance Officer
At Meeting No. 58
Updated on 2025-06-20 16:04:03
പുത്തൻവേലിക്കര വില്ലേജിൽ സർവ്വെ നമ്പർ 201-1A ഭൂമിയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിനായി പരാതിക്കാരി അംഗമായുള്ള കമ്പനി ഡയറക്ടർ, ധർമ്മതുരുത്ത് റിട്രീറ്റ് പ്രൈവറ്റ് ലിമിറ്റഡ് 3/248 എരവേലി കോളനി, ഫോർട്ട് കൊച്ചി.പി.ഒ, പിൻ 682001 എന്ന വിലാസത്തിൽ നൽകിയ അപേക്ഷ വില്ലേജ് ഓഫീസ് രേഖകൾ പ്രകാരം “നിലം” ആണ് എന്ന കാരണത്താൽ പുത്തൻവേലിക്കര പഞ്ചായത്ത് എം.1160/15, തീയതി 02.03.2015 നമ്പർ കത്ത് പ്രകാരം നിരസിച്ചിട്ടുള്ളതാണ്. ഇതിനെതിരായി അപേക്ഷകൻ ബഹു.ഹൈക്കോടതിയിൽ WP(C)16845 of 2015(E) നമ്പർ കേസ് നൽകി. നിലം ആയി കിടന്നിരുന്ന പ്രസ്തുത ഭൂമി തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം 2008 നിലവിൽ വരുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പുതന്നെ പരിവർത്തനം വരുത്തി ഗാർഡൻ ലാൻഡ് ആക്കിയിരുന്നെങ്കിലും ഡാറ്റ ബാങ്കിൽ നിലമായി ഉൾപ്പെടുത്തിയതിനാൽ കെട്ടിട നിർമ്മാണം അടക്കമുള്ള അനുമതി നൽകുന്നില്ല. ആയതിനാൽ നിലം തരം മാറ്റി ഗാർഡൻ ലാൻഡ് ആക്കി നൽകണമെന്ന പരാതിക്കാരുടെ ആവശ്യം കോടതി പരിശോധിക്കുകയും നിയമപ്രകാരം നിലം തരം മാറ്റുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലെ ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (LLMC) ക്ക് നൽകുന്നതിനും, LLMC കേരള സ്റ്റേറ്റ് റിമോട്ട് സെൻസറിംഗ് ആന്റ് എൻവയോൺമെന്റൽ സെന്ററിന്റെ (KSRSEC) റിപ്പോർട്ടുകൾ പരിശോധിച്ച് 3 മാസത്തിനുള്ളിൽ നിയമാനുസൃതമായ തീരുമാനം എടുത്ത് ഉത്തരവ് ഉണ്ടാകണമെന്നും, LLMC റിപ്പോർട്ട് ലഭിച്ച് ഒരു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ/ആർ.ഡി.ഒ കേരള ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവ് ക്ലോസ് 6 പ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും, ജില്ലാ കളക്ടർ/ ആർ.ഡി.ഒ യുടെ ഉത്തരവ് പ്രകാരം ഭൂമി തരംമാറ്റി ഉത്തരവ് ലഭിച്ചാൽ പരാതിക്കാരന് കെട്ടിട നിർമ്മാണ പെർമിറ്റ്/കെട്ടിട നമ്പർ അനുവദിക്കണമെന്നും കോടതി ഉത്തരവ് ആയിട്ടുള്ളതാണ്. കോടതി ഉത്തരവ് പ്രകാരം സ്ഥലം തരം മാറ്റി പറവൂർ തഹസിൽദാർ (ഭൂരേഖ) 10.11.2022 തീയതിയിൽ D2-26332/2022 നമ്പർ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാൽ 28.11.2017 തീയതിയിലെ കോടതി വിധിയനുസരിച്ച് ഭൂമിയുടെ തരം മാറ്റി ഉത്തരവായത് 10.11.2022 ൽ മാത്രമാണ്. ഈ അഞ്ച് വർഷത്തെ കാലതാമസത്തിനിടയിൽ 2019 ൽ CRZ നിയമത്തിൽ മാറ്റം വരികയും 2019 മുതൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽപ്പെടുന്ന പ്രസ്തുത പ്രദേശം CRZ നിയമം ബാധകമാകുന്ന പ്രദേശമാകുകയും ചെയ്തു. ഇപ്പോൾ പരാതിയിൽ പറയുന്ന സ്ഥലത്ത് തണ്ണീർത്തട നെൽവയൽ സംരക്ഷണം നിയമം 2008 നിയമ പ്രകാരം കെട്ടിട നിർമ്മാണത്തിനുള്ള തടസ്സങ്ങൾ മാറിയെങ്കിലും CRZ Notification 2019 പ്രകാരമുള്ള പുതിയ തടസ്സങ്ങൾ കെട്ടിട നിർമ്മാണത്തിന് വന്നിരിക്കുകയാണ്. ബഹു.ഹൈക്കോടതിയുടെ വിധിന്യായം നടപ്പിൽ വരുന്നതിനുണ്ടായ കാലതാമസ്സമാണ് ഇതിന് കാരണം. ആയതിനാൽ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിക്കാമോ എന്ന സ്പഷ്ടീകരണത്തിനായി എസ്കലേറ്റ് ചെയ്യുന്നു.