LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ABDUL VAJID PK PULIYAKODE NELLIKKAPARAMBA PO MUKKAM 673602
Brief Description on Grievance:
വിഷയം: നൂൽപ്പുഴ പഞ്ചായത്തിൽ 25/03/2025 ദിവസം സമർപ്പിച്ച 1400/2025 എന്ന കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ സൂചന 1 - 25/03/2025 നു ഞങ്ങൾ സമർപ്പിച്ച 1400/2025 എന്ന കെട്ടിട നിർമാണത്തിനുള്ള അപേക്ഷ. സൂചന 2 - 17/05/2025 നു സങ്കേതത്തിൽ വന്ന റിട്ടേൺ ഫോർ റീസബ്മിറ്റ് നോട്ടീസ് . സർ ഞങ്ങളുടെ കൈവശമുള്ള നൂൽപുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാർഡ് നമ്പർ ഒന്ന്, പണയമ്പം, റീ സർവ്വേ നമ്പർ 183/3 , 183/3-2 എന്ന സ്ഥലത്ത് ഞങ്ങൾ 1400/2025 എന്ന അപേക്ഷ കെട്ടിടങ്ങളുടെ നിർമ്മാണ അനുവദിക്കുവേണ്ടി മേൽ വിഷയ പ്രകാരം 25/03/2025 ന് സമർപ്പിച്ചിരുന്നു. പ്രസ്തുത അപേക്ഷയുമായി ബന്ധപെട്ടു ഞങ്ങൾ പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അപേക്ഷ തുടർ നടപടികൾ കൈക്കൊള്ളാൻ സാധിക്കുകയില്ല എന്നും കാരണം ഞങ്ങൾ സമർപ്പിച്ച അപേക്ഷയിലെ കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ സ്ഥലം എൽ എ ആക്ട് പ്രകാരം സിദ്ധിച്ചതാണെന്നും അതിനാൽ പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ സാധിക്കുകയുമില്ല എന്നുമാണ് പറഞ്ഞത്. എന്നാൽ ഞങ്ങളുടെ കൈവശമുള്ള ഭൂമിക്ക് ജന്മം പട്ടയം ഉണ്ടെന്നും പ്രസ്തുത എൽ എ ആക്ട് പ്രകാരം അല്ല ഇത് സിദ്ധിച്ചത് എന്നും ഞങ്ങൾ പഞ്ചായത്തിൽ വ്യക്തമാക്കി അതിനു മറുപടിയായി കൈവശാവകാശ രേഖയിൽ LA ആക്ട് പ്രകാരമാണ് സിദ്ധിച്ചത് എന്നാണ് രേഖപ്പെടുത്തിയത് എന്നും ആയത് വില്ലേജിൽ നിന്നും തിരുത്തി പുനർ സമർപ്പിക്കുന്ന പക്ഷം മാത്രമേ അപേക്ഷ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ എന്നു വാക്കാൽ പഞ്ചായത്തിൽ നിന്നും സെക്ഷൻ ക്ലർക്ക് അറിയിക്കുകയുണ്ടായി. അതുമായി സംബന്ധിച്ച് ഞങ്ങൾ വില്ലേജ് ഓഫീസിൽ സന്ദർശിക്കുകയും പ്രസ്തുത കൈവശാവകാശ രേഖയിൽ വില്ലേജ് ഓഫീസർ തെറ്റായ രീതിയിൽLA ആക്ട് പ്രകാരമാണ് ഭൂമി കൈവശപ്പെടുത്തിയത് എന്ന തെറ്റായ സൂചന കൈവശാവകാശ രേഖയിൽ ശരിയാക്കി തരണമെന്ന് വില്ലേജ് ഓഫീസറോട് അപേക്ഷിക്കുകയും ഉണ്ടായി ആയത് പ്രകാരം ഒരു കമ്പ്ലൈന്റ് വില്ലേജ് ഓഫീസിൽ സമർപ്പിക്കുകയുണ്ടായി. പിന്നീട് വില്ലജ് ഓഫീസിൽ നിന്നും കുറച്ച ദിവസങ്ങൾക് ശേഷം റിമാർക് ഒന്നുമില്ലാതെ സാധാ രീതിയിൽ കൈവശാവകാശ രേഖ ലഭിക്കുകയും ആയത് പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തപ്പോൾ പ്രസ്തുത രേഖയിൽ റിമാർകിൽ ജന്മം പട്ടയം എന്നെഴുതി തന്നാൽ മാത്രമേ ഇത് സ്വീകരിക്കുയുള്ളൂ എന്ന് സെക്രട്ടറി നിർദ്ദേശിച്ചു ആയത് പ്രകാരം ഞങ്ങൾ വീണ്ടും വില്ലജ് ഓഫീസറുമായി സംസാരിക്കുകയും അത് നൽകാം എന്നും പറഞ്ഞു . എന്നാൽ വില്ലേജ് ഓഫീസിൽ നിന്നും പ്രസ്തുത രേഖ ശരിയായി കിട്ടാൻ 30 ദിവസത്തിലധികം സമയമെടുത്തു. അതിനിടയിൽ പ്രസ്തുത അപേക്ഷ നിരസിച്ചു എന്ന റിമാർക്കോടെ സങ്കേതത്തിൽ റിട്ടേൺ വരികയുണ്ടായി . പിന്നീട് ജന്മ പട്ടയം എന്ന റിമാർക്കോടെ കൈവശാവകാശ രേഖ പുതുതായി ലഭിക്കുകയും ചെയ്തു ആയത് സങ്കേതത്തിൽ പുനർ സമർപ്പിക്കുകയും ചെയ്തു എന്നാൽ പഞ്ചായത്തിൽ പ്രസ്തുത രേഖ സമർപ്പിച്ചപ്പോൾ പ്രസ്തുത അപേക്ഷ നിരസിക്കുകയും ഇത് സ്വീകരിക്കാൻ സാധിക്കുകയില്ല എന്നുമാണ് സെക്ഷൻ ക്ലർക്ക് പറഞ്ഞത്. ഞങ്ങളുടേതല്ലാത്ത കാരണത്താൽ ഞങ്ങളുടെ അപേക്ഷ ഒരു തവണ പോലും തിരുത്തി സമർപ്പിക്കാനും ഞങ്ങളുടെ ഭാഗം വിശദീകരിക്കാനോ സാധിക്കാത്ത പക്ഷം ഏകകണ്ഠേന സെക്രട്ടറി ധൃതിയിൽ നിരസിക്കുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തിൽ സെക്രട്ടറിയോട് കാരണം ചോദിച്ചപ്പോൾ ഏപ്രിൽ 30ന് മുമ്പ് എല്ലാ അപേക്ഷയും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തീർപ്പാക്കുന്നതിന് നിർദ്ദേശം ഉണ്ടായിരുന്നു എന്നും ILGMS ഇൽ ഫയൽ ക്ലോസ്ഡ് എന്ന സ്റ്റാറ്റസാണ് ഉള്ളത് എന്നും ആയത് IKM റീഓപ്പൺ ചെയ്തു തരുന്ന മുറക്ക് ഫയലിൽ തുടർനടപടികൾ സ്വീകരിക്കാം എന്നുമാണ് വാക്കാൽ അറിയിച്ചത് .ആയതിനാൽ ങ്ങളുടേത് അല്ലാത്ത ഒരു പ്രശ്നം കൊണ്ട് ഞങ്ങളുടെ ഫയൽ നിരസിച്ചത് പുനഃ പരിശോധിച്ചു ഞങ്ങളുടെ പുതിയ കൈവശരേഖ സ്വീകരിച്ച് ഞങ്ങൾക്ക് നിർമ്മാണ അനുമതി നേടി തരണമെന്ന് അപേക്ഷിക്കുന്നു എന്ന് 1- ഷാഹിദ് Mob. 9048855845 2- ഇസ്മായിൽ ഷബീർ 3- ASIALIF VA Er. Mob. 9567413413
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന് തെക്കെകാട്ടില്, Internal Vigilance Officer
At Meeting No. 60
Updated on 2025-06-18 22:20:52
ഹിയറിംഗ് വേളയിൽ യഥാർത്ഥ അപേക്ഷകനോ അധികാരപ്പെടുത്തിയ ആളോ അല്ല ഹാജരായത്. അപേക്ഷ നിരസിച്ചു തീരുമാനിച്ചു. എന്നിരുന്നാൽപോലും അപേക്ഷകനോട് കെ സ്മാർട്ടിൽ പുതിയ അപേക്ഷ യഥാവിധം സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചു.