LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Seenia Vihar, Kalliasseri, Kalliasseri PO
Brief Description on Grievance:
കെട്ടിട നികുതി സ്വീകരിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 66
Updated on 2025-06-16 16:13:56
വിശദമായ സ്ഥലപരിശോധനയും റിക്കാർഡുകളുടെ പരിശോധനയും ആവശ്യമായതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 67
Updated on 2025-06-23 14:16:18
തീരുമാനം മേൽ വിശകലനത്തിന്റേയും രേഖകളുടേയും അടിസ്ഥാനത്തിൽ 1997 ലെ അസ്സസ്സ്മെന്റ് പ്രകാരം IX/163 നമ്പറുള്ള പാര്പ്പിയടാവശ്യത്തിനുള്ള കെട്ടിടം ശ്രീമതി.ചെങ്ങൽ ശാന്തയുടെ ഉടമസ്ഥതയില് നിലവിലുണ്ടായിരുന്നു എന്നും ആയതിന് 2010 വർഷത്തിൽ IX /541 പുതിയ നമ്പർ പതിച്ചിട്ടുള്ളതുമാണ് . 04-08-2011 തീയ്യതിയിൽ പ്രസ്തുത കെട്ടിടത്തിന് അധിക നിർമ്മാണം നടത്തുന്നതിന് പഞ്ചായത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടുള്ളതുമാണ്. എന്നാൽ സഞ്ചയ സോഫ്റ്റ് വെയറിൽ ബേസ് ഡാറ്റാ രേഖപ്പെടുത്തിയ കെട്ടിടത്തിന് യഥാസമയം ഫോറം - 6 രേഖപ്പെടുത്തുകയോ നികുതി നിർണ്ണയം നടത്തുകയോ ചെയ്തിട്ടില്ലാത്തതാണ്. 2011 വർഷത്തിൽ അധിക നിർമ്മാണം നടത്തുന്നതിന് അനുമതി നൽകിയ കെട്ടിടം സഞ്ചയ സേഫ്റ്റ് വെയറിൽ 2010 പ്രബല്യത്തിൽ അപേക്ഷയോ ഫയലോ അന്വേഷണമോ കൂടാതെ ഡിമോളിഷ്ചെയ്തിട്ടുണ്ട്. എന്നാൽ 2014-15 വർഷം ഇതേ കെട്ടിടത്തിന് നികുതി സ്വീകരിച്ചതായും കാണുന്നു. മേൽ വസ്തുതകൾ പരിശോധിച്ചപ്പോൾ നിലവിലുള്ള കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ തെറ്റായി ഡിമോളിഷ് ചെയ്തതതാണെന്ന് ബോധ്യമാകുന്നു. ആകയാൽ പരാതിക്കാരിയുടെ ആവശ്യം ന്യായമാണെന്നും കാണാവുന്നതാണ്. നിലവിൽ സഞ്ചയ സോഫ്റ്റ് വെയർ മാറി കെ-സ്മാർട്ട് ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ കെട്ടിടം സോഫ്റ്റ് വെയറിൽ പുന:സ്ഥാപിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡയറക്ടറുടെ അനുമതിയോടു കൂടി നടപടി സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു. അധിക നിർമ്മാണം നടത്തിയിരുന്നത് 1997 മുതൽ നിലവിലുള്ള കെട്ടിടമായതിനാൽ ക്രമവൽക്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് 2019 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 72 ബാധകമാകുന്നതിനാൽ ആയത് പരിഗണിച്ച് ക്രമവത്ക്കരിച്ച് നല്കേണ്ടതാണെന്ന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice: