LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SUNEER MANZIL PAZHAYA ROAD KALLAMBALAM BALARAMAPURAM P O
Brief Description on Grievance:
കെട്ടിട നമ്പര് ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 59
Updated on 2025-08-12 15:24:43
പരാതിക്കാരൻ ബാലരാമപുരം ഗ്രാമ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിച്ച വാസഗൃഹമാണ്.( പെർമിറ്റ് നമ്പർ A6-BA 161770/2021 തിയതി -30/07/2021) ഈ കെട്ടിടം നിർമ്മിച്ച സ്ഥലം മുൻ ഉടമയിൽ നിന്നും 2021 ൽ വിലക്ക് വാങ്ങിയതാണെന്നും ആ സമയം തനിക്ക് മാത്രമാണ് 'സ്ഥലം വിലക്ക് നൽകിയിരുന്നെന്നും പെർമിറ്റ് എടുത്ത ശേഷം വാസഗൃഹം നിർമ്മിച്ചതെന്നും എന്നാൽ തൻ്റെ വീടിൻ്റെ മുൻവശത്തുള്ള വഴിയിൽ നിന്നും 1.5 മീറ്റർ ദൂരപരിധി പാലിക്കുന്നില്ലായെന്ന് പറഞ്ഞു പഞ്ചായത്ത് നമ്പർ നൽകുന്നില്ലായെന്നുമാണ് പരാതി. പ്രസ്തുത സ്ഥലവുടമ പിന്നീട് മറ്റ് ചിലർക്ക് സ്ഥലം വിറ്റതായും അവിടെ ഒരു കെട്ടിടം പണി പൂർത്തീകരിച്ചതായി കാണുന്നു. പരാതിക്കാരൻ്റെ വീടിന് മുന്നിലുള്ള വഴിയിൽ നിന്നും 1.50 മീറ്റർ ദൂരപരിധിയില്ലാത്തതിനാൽ നമ്പർ അപേക്ഷ നിരസിച്ചതായി സെക്രട്ടറി കത്ത് നൽകിയിരിക്കുന്നു. പഞ്ചായത്തിൻ്റെ കത്തിൽ 2019 ലെ KPBR ആക്ട് ചട്ടം 23 (2) ലംഘിക്കുന്നതായും വഴിയിൽ നിന്നും പാലിക്കേണ്ട 1.50 മീറ്റർ ദൂരപരിധി ക്ക് പകരം 1.25 മീറ്റർ ദൂരപരിധി പാലിക്കുന്നുള്ളൂ. പരാതിക്കാരൻ്റെ വീടിന് മുന്നിലൂടെ കടന്നുപോകുന്ന വഴി 3.5 മീറ്റർ വീതിയാണുള്ളത്. ആയത് പൊതുവഴിയല്ലായെന്നും മുൻ വസ്തു ഉടമയുടെ പേരിലുള്ള സ്ഥലമാണെന്നും ഒരു കുടുംബം മാത്രമാണ് ഈ പാത ഉപയോഗിക്കുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. നിലവിൽ ഒരു കുടുംബം മാത്രം ഉപയോഗിക്കുന്ന സ്ഥലം വഴിയായി പരിഗണിക്കണോ? അതോ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണോയെന്നതാണ് നിർണ്ണയിക്കേണ്ടതാണ്. ഈ വിഷയം സ്ഥലവുടമ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ ഒരു യോഗം കൂടിയ ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 39
Updated on 2025-08-23 13:36:31
അഹമ്മദ് സുനീർ S. R ൻ്റെ വാസഗൃഹത്തിന് ബാലരാമപുരം ഗ്രാമ പഞ്ചായത്ത് നമ്പർ അനുവദിച്ചില്ലായെന്നതാണ് പരാതി. പഞ്ചായത്തിൽ നിന്നും A6-BA (161770/2021) നമ്പർ 30/07/2021 തിയതിയിൽ പെർമിറ്റ് എടുത്ത് നിർമ്മിച്ച കെട്ടിടമാണ്.148.89 0M2 വിസ്തീർണ്ണമുള്ള കെട്ടിടത്തിന് സമീപത്തുള്ള 3.5 മീറ്റർ വീതിയുള്ള വഴിയിൽ നിന്നും 1.50 മീറ്റർ ദൂരപരിധി പാലിച്ചിട്ടില്ലായെന്ന കാരണത്താൽ പഞ്ചായത്ത് നമ്പർ അനുവദിച്ചില്ലായെന്നതാണ് പരാതി. കെട്ടിടം നിലവിൽ 1.25 മീറ്റർ ദൂരപരിധി മാത്രമേ പാലിക്കുന്നുള്ളൂവെന്നും KPBR 2019 ലെ ചട്ടം 23(2) പാലിക്കാത്തതിനാലാണ് നമ്പർ നിഷേധിച്ചതെന്ന് സെക്രട്ടറി അറിയിക്കുകയുണ്ടായി. സമീപത്തുള്ള വഴിക്ക് 3.5 മീറ്റർ വീതിയും 75 മീറ്ററിൽ താഴെ നീളവുമാണുള്ളത്. ഇത് സംബന്ധിച്ച് പരാതിക്കാരനെ നേരിൽ കേട്ടതിൽ, താൻ 2021 ലാണ് 5 സെൻ്റ് സ്ഥലം മുൻ സ്ഥലവുമായ ശ്രീമതി. റഹ്മത്ത് ബീവിയുടെ പക്കൽ നിന്നും വിലക്ക് വാങ്ങിയതെന്നും അപ്പോൾ അവർ തനിക്ക് മാത്രമാണ് സ്ഥലം വിറ്റതെന്നും മറ്റുള്ള സ്ഥലം ഉടമയുടെ പേരിലായിരുന്നുവെന്നും ,പ്ലോട്ട് ഡിവിഷനോ , വഴിയോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ലെന്നും അറിയിക്കുകയുണ്ടായി. എന്നാൽ സാമ്പത്തിക പരാധീനത കാരണം തൻ്റെ വീട് നിർമ്മാണം വൈകിയെന്നും അപ്പോൾ സ്ഥലവുടമ തൻ്റെ പുരയിടം മറ്റുള്ളവർക്ക് വിറ്റതായും അവിടെ സ്വകാര്യ വ്യക്തികൾ വീട് നിർമ്മിച്ചതായും ,ആ വീടിലേക്ക് നമ്പർ നിഷേധിക്കുന്ന തരത്തിലുള്ള പ്രസ്തുത സ്വകാര്യ വഴി ഉണ്ടായതെന്നും പറയുകയുണ്ടായി. പരാതിസ്ഥലം സന്ദർശിച്ചതിൽ ശ്രീ. അഹമ്മദ് സുനീറിൻ്റെ വാസഗൃഹത്തിൻ്റെ കിഴക്ക് ഭാഗത്തുകൂടി 75 മീറ്ററിൽ താഴെ നീളമുള്ള 3.5 മീറ്റർ വീതിയുള്ള വഴി കടന്നുപോകുന്നതായി കാണുന്നു. ഈ വഴിയിൽ നിന്നും 1.25 മീറ്റർ ദൂരപരിയാണ് പരാതിക്കാരൻ്റെ വീട്ടിൽ നിന്നും പാലിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ടി കെട്ടിടത്തിൻ്റെ മുൻവശത്ത് കൂടിയും 3.5 മീറ്റർ വീതിയുള്ള വഴി കടന്നുപോകുന്നുണ്ട്. ആ വഴിയാണ് പരാതിക്കാരൻ്റെ വീട്ടിലേക്കുള്ള ശരിയായ വഴിയെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പരാതിക്കാരനെയും സെക്രട്ടറിയെയും അദാലത്ത് ഉപസമിതി കേൾക്കുകയും സ്ഥല പരിശോധന നടത്തുകയും ബന്ധപ്പെട്ട ആധാരമുൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചതിൽ പരാതിക്കാരനായ ശ്രീ. അഹമ്മദ് സുനീർ സ്ഥലം വാങ്ങുന്ന വേളയിൽ കെട്ടിടത്തിൻ്റെ കിഴക്ക് ഭാഗത്ത് വഴിയില്ലായെന്ന് കാണുന്നു. മാത്രമല്ല, ആധാരം പരിശോധിച്ചതിൽ കെട്ടിടത്തിൻ്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറ് ദിക്കുകളിലെ അതിർത്തി തനത് വസ്തുവാണെന്നും തെക്ക് പ്രൈവറ്റ് റോഡ് ആണെന്നും കാണുന്നു. ആയതനുസരിച്ച് പെർമിറ്റ് അനുവദിക്കുന്ന സമയത്ത് കെട്ടിടത്തിൻ്റെ തെക്ക് വശത്ത് വഴിയില്ലായെന്നും മുൻ സ്ഥലവുടമയുടെ തനത് വസതുവാണെന്നും ബോധ്യപ്പെട്ടു. അതുകൊണ്ട് KPBR ചട്ടം 26 (3) പ്രകാരം വശങ്ങളിൽ ഒരു മീറ്റർ ദൂരപരിധി പാലിച്ചാൽ മതിയാകുന്നതാണ്. പരാതി സ്ഥലത്ത് 1.25 മീറ്റർ ദൂരപരിധിയുണ്ടെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതനുസരിച്ച് ശ്രീ. അഹമ്മദ് സുനീർ - ൻ്റെ വാസഗൃഹത്തിന് നമ്പർ അനുവദിക്കുന്നതിന് ബാലരാമപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.