LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഒയാസിസ്, എരിപുരം നോർത്ത്,പഴയങ്ങാടി, കണ്ണൂർ
Brief Description on Grievance:
.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 66
Updated on 2025-06-16 16:11:21
പയ്യന്നൂർ നഗരസഭക്കെതിരെ ശ്രീ.മുള്ളിക്കോട് പുതിയപുരയിൽ മൊയ്തു എന്നവരുടെ പരാതി. ബഹുമാനപ്പെട്ട ശശി തരൂർ എം പി മുഖേന ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രി.എം ബി രാജേഷ് മുമ്പാകെ ശ്രീ. മുള്ളിക്കോട് പുതിയപുരയിൽ മൊയ്തു എന്നവർ സമർപ്പിച്ച പരാതി അദാലത്തിൽ പരിഗണിച്ചു.തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ 17-01-2025 തീയ്യതിയിൽ KDOTLB/4033/2024/H1 അയച്ച നോട്ടീസ് പ്രകാരം തന്റെ ഉടമ്സ്ഥതയിൽ ഉള്ള കെട്ടിടത്തിന് മുകളിൽ ചോർച്ച തടയുന്നതിനായി ഷീറ്റിട്ട ഏരിയ കണക്കിലെടുത്ത് നികുതി കണക്കാക്കിയത് ഒഴിവാക്കി തരണമെന്നതാണ് ആക്ഷേപം. പയ്യന്നൂർ നഗരസഭ സെക്രട്ടറിയെ കേട്ടതിൽ പരാതിക്കാരന്റെ ഉടമസ്ഥതയിൽ പയ്യന്നൂർ നഗരഭയിലെ 28 ാം വാർഡിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ നികുതി അന്യായമായി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതാണെന്നും പരാതിയിൽ പറയുന്ന നോട്ടീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് മുഖേന ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി സംബന്ധിച്ചാണെന്നും അറിയിച്ചു. പരാതിക്കാരനായ ശ്രീ.മുള്ളിക്കോട് പുതിയ പുരയിൽ മൊയ്തു എന്നവരെ ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ താൻ ഇപ്പോൾ വിദേശത്താണ് ഉള്ളതെന്നും ഇതു സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നത് തന്റെ സഹായിയായ പ്രശാന്തൻ (ഫോൺ നമ്പർ- 9544299399) എന്നവരാണെന്നും വിശദാംശങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടുന്നതിന് നിർദ്ദേശിക്കുകയുണ്ടായി. ശ്രീ.പ്രശാന്തനെ ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ റവന്യൂ വകുപ്പ് മുഖേന ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി കണക്കാക്കിയത് സംബന്ധിച്ച് ആർഡിഒ വിന് നൽകിയ അപ്പീൽ നിരസിച്ചതിനെതിരെയാണ് പരാതി നൽകിയതെന്നും കെട്ടിട നികുതി എന്ന് ധരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കുകയുണ്ടായതാണെന്നും അത് തങ്ങൾക്ക് പറ്റിയ പിഴവാണെന്നും പയ്യന്നൂർ നഗരസഭ തങ്ങളുടെ കെട്ടിടത്തിന് ചുമത്തിയ നികുതി സംബന്ധിച്ച് പരാതികളൊന്നും നിലവിലില്ലെന്നും അറിയിക്കുയുണ്ടായി. നിവലിൽ റവന്യൂ വകുപ്പിൽ ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കി കഴിഞ്ഞതാണെന്നും പരാതികൾ ഇല്ലെന്നത് സംബന്ധിച്ച് പയ്യന്നൂർ നഗരസഭ സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പ് അയച്ചുതരികയും ചെയ്ചിട്ടുണ്ട്. തീരുമാനം. മേൽ വിവരിച്ച സാഹചര്യത്തിൽ നഗരസഭ മുഖേനയല്ലാത്ത ഒരു നികുതി നിർണ്ണയം സംബന്ധിച്ചായതിനാലും നിലവിൽ പരാതി നിലനിൽക്കുന്നില്ലെന്ന് അറിയിച്ചതിന്റേയും അടിസ്ഥാനത്തിൽ പരാതിയിൽ തുടർനടപടികൾ ആവശ്യമില്ലാത്തതാണെ് എന്ന് അദാലത്ത് സമിതി വിലയിരുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 67
Updated on 2025-06-23 14:22:56
No further action
Attachment - Sub District Final Advice Verification: