LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHMI NILAYAM, OTTAPPALAM
Brief Description on Grievance:
BA/336293/2024 പ്രകാരം കിട്ടിയ ബിൽഡിംഗ് അനുമതിയായി ബന്ധപ്പെട്ട് താഴെ ബോധിപ്പിക്കുന്ന പരാതി. 1. എന്റെ അപേക്ഷയുടെ ഒപ്പം സമർപ്പിച്ച പ്ലാൻ നാല് തവണ അസി.എൻജിനിയറുടെ നിർദ്ദേശ പ്രകാരം മാറ്റി വരയ്പ്പിക്കപ്പെട്ടു. 2. നൽകിയ അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ ഉദ്ദേശം 2 വർഷം എടുത്തു. 3. എന്റെ വസ്തുവിലേക്ക് പ്രവേശിക്കാനുള്ള മാർഗം ഇല്ലാ എന്ന് പഞ്ചായത്ത് സെക്രട്ടറിയെ ധരിപ്പിച്ചു(സെക്രട്ടറിയുടെ അറിയിപ്പ് കൈവശമുണ്ട്.). എന്നാൽ, അതിലേക്ക് പ്രവേശന മാർഗം ഉള്ളതാണ്. 4. അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ ഉദ്ദേശം 2 വർഷമെടുത്തതിനാൽ ഒരേ ആവശ്യത്തിനായി അപേക്ഷ ഫീസ് 2 തവണ ഒടുക്കി. 5. തുടർ നടപടികൾക്കായി അപേക്ഷ ജിയോളജി വകുപ്പിനെ സമീപിക്കാൻ പഞ്ചായത്തിൽ നിന്നും നിർദ്ദേശമുണ്ടായി. ജിയോളജി വകുപ്പായി ബന്ധപ്പെട്ടപ്പോൾ 2999 ച.അടി വരെ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാന്നെന്ന അറിയിപ്പ് ജിയോളജി വകുപ്പിൽ നിന്നും ലഭിച്ചു. തൽഫലം എന്നിക്കുണ്ടായ നഷ്ട കഷ്ടങ്ങൾ ഇവിടെ അറിയിക്കുന്നു. 6. മണ്ണെടുക്കുന്നതുമായി സംബന്ധിച്ച് റൊയാലിട്ടി കണക്കാക്കുന്നതിൽ പഞ്ചായത്തിന്ന് വന്ന നോട്ട പിശക് കാരണം 2 തവണയായി ഫീസ് അടച്ചു. സമാനമായ നോട്ട പിശക് പ്ലാൻ സമർപ്പിക്കുമ്പോൾ വസ്തുവിൽ ഉണ്ടായിരുന്ന കിണറും, ഒരു കല്ല് വെട്ട് കുഴിയും ചേർക്കാൻ വിട്ടുപോയിരുന്നു. പഞ്ചായത്തിന്റെ നോട്ട പിശക് കാരണം വന്ന റൊയാലിട്ടിയുടെ ബാക്കി തുക അടക്കുമ്പോൾ റിവൈസ്ഡ് പ്ലാൻ സമർപ്പിക്കാനുള്ള സമ്മതം തരാം എന്ന സെക്രട്ടറിയുടെ ഉറപ്പിന്റെ മുകളിലാണ് ശേഷിച്ച തുക അടച്ചത് (തെളിവ് കൈവശമുണ്ട്.) 7. മണ്ണ് കൂടുതൽ എടുത്തു എന്ന് കാണിച്ച് എന്നിക്ക് പഞ്ചായത്ത് സ്റ്റോപ് മെമ്മോ തന്നു. എത്രയാണ് എടുത്തത് എന്ന് അളവുകൾ എന്നെ ഇതുവരെ ബോധിപ്പിച്ചിട്ടില്ല. 8. തുടർന്ന് ഞാൻ സമർപ്പിച്ച വിവരാവകാശം രേഖകൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ല.
Receipt Number Received from Local Body: