LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOODORA (H) IYYANKODE (PO) NADAPURAM CALICUT-673504
Brief Description on Grievance:
കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 70
Updated on 2025-06-28 10:52:57
ശ്രീ. അഷ്റഫ് മൂടോറ , മൂടോറ (ഹൌസ്) , നാദാപുരം എന്നയാൾ മുതൽ പേർ തങ്ങളുടെ ഉടമസ്ഥതയിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 202/15 , 202/8 , 202/46 എന്നീ റീ സര്‍വ്വെ നമ്പറിലെ 4.23 ആര് സ്ഥലത്ത് മൂന്ന് നില വാണിജ്യ കെട്ടിടം പണിയുന്നതിനുള്ള അനുമതി അപേക്ഷയിൽ, പഞ്ചായത്ത് ചൂണ്ടികാട്ടിയ മൂന്ന് ചട്ട ലംഘനങ്ങളിൽ രണ്ടെണ്ണം നില നിൽക്കാത്തതാണെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത് . പരാതിക്കാരനും , പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി സെക്ഷൻ ക്ലാർക്ക് മനോജ് പി.വി യും ഹാജരായി. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ മേൽ അപേക്ഷയിലെ ന്യൂനതകൾ കാണിച്ച് കൊണ്ട് 23.05.2025 ന് സെക്രട്ടറി നൽകിയ നോട്ടീസിൽ മൂന്ന് KPRR ചട്ട ലംഘനങ്ങളാണ് ചൂണ്ടി കാട്ടിയിട്ടുളളത്. 1. ചട്ടം 29(3) പ്രകാരം ആവശ്യമായ മാലിന്യ നിർമ്മാർജ്ജന സംവിധാനം പ്ലാനിൽ കാണിക്കണം. 2. ചട്ടം 42(1) പ്രകാരം ആവശ്യമായ ഭിന്നശേഷിക്കാർക്കുള്ള റാംമ്പ് കെട്ടിടത്തിന്റെ വശത്ത് നൽകിയത് മെയിൻ എൻട്രന്സിലേക്ക് മാറ്റി നൽകണം. 3. ഓഫ് സ്ട്രീറ്റ് പാർക്കിംങിലേക്ക് നൽകുന്ന Drive way ക്ക് മൂന്ന് മീറ്റർ വീതി ഉണ്ടായിരിക്കണം എന്നിവയാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയ അപാകത. ആയതിൽ രണ്ടാമത്തെ അപാകതയായ ഭിന്നശേഷിക്കാർക്കുള്ള റാംമ്പ് മെയിൻ എൻട്രന്സിലേക്ക് പാർക്കിംങ് ഏരിയയെ ബാധിക്കാത്ത രീതിയില്‍ മാറ്റി സ്ഥാപിക്കുന്നതിന് തയ്യാറാണെന്ന് അപേക്ഷകന് അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. നോട്ടീസിൽ ഒന്നാമത്തെ അപാകതായി കാണിച്ച ചട്ടം 79(3) പ്രകാരം ആവശ്യമായ മാലിന്യ നിർമ്മാജ്ജന സംവിധാനം എന്നത് 300 m2 ന് മുകളിലുള്ള പുതിയ വാസഗൃഹങ്ങൾക്ക് ബാധകമായതിനാൽ ആയത് നിലനിൽക്കുന്നതല്ല എന്ന് സമിതിക്ക ബോധ്യപ്പെട്ടു. മൂന്നാമത്തെ അപാകതയായ Drive way യുടെ വീതി മൂന്ന് മീറ്റർ ലഭ്യമല്ല എന്ന നോട്ടീസിലെ വാദം സമിതി വിശദമായി പരിശോധിച്ചുു. കെട്ടിടത്തിന്റെ മുൻ ഭാഗത്ത് അതായത് പ്ലോട്ടും , പി.ഡബ്യു.ഡി റോഡുമായി ചേരുന്ന വശത്ത് തന്നെയാണ് ആവശ്യമായ 6 കാർ പാർക്കിംങ് സ്പേസ് നൽകിയിട്ടുളളത് എന്നതിൽ തന്നെ ഈ Parking Space ലേക്ക് 3 മീറ്റര്‍ Drive way ലഭ്യമാണ് എന്നത് വ്യക്തമാണ്. പ്ലാനില്‍ 2 മീറ്റര്‍ Drive way എന്നത് കാണിച്ചത് കെട്ടിടത്തിന്റെ പിൻ ഭാഗത്ത് ഏർപ്പെടുത്തിയ TWO WHEELER പാർക്കിംങ് സ്പേസ്ലേക്കാണ് എന്നത് സമിതിക്ക് ബോധ്യപ്പെട്ടു. ടു വീലർ പാർക്കിംങ് സ്പേസിലേക്ക് 2 മീറ്റർ വീതിയുള്ള Drive way യിലൂടെ പ്രവേശിക്കാം എന്നതിനാൽ പരാതിക്കാരന്റെ ഇത് സംബന്ധിച്ച വാദം പരിഗണിക്കാവുന്നതാണെന്ന് സമിതി നിരീക്ഷിച്ചു. മേൽ സാഹചര്യത്തിൽ നോട്ടീസിൽ രണ്ടാമതായി ചൂണ്ടിക്കാണിച്ച അപാകത പരിഹരിച്ച് കൊണ്ടും, കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ടും പ്ലാൻ പുന : സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി കൊണ്ടും ആയത് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി കൊണ്ടും പരാതി തീർപ്പാക്കി തീരുമാനിച്ചു. കൂടാതെ അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.