LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puliyakode House Nellikksparamba Mukkom
Brief Description on Grievance:
വിഷയം : കിഴക്കോത്ത് പഞ്ചായത്തിലെ റീ സർവ്വേ 109/53 ലെ 5564/2024 നമ്പർ കെട്ടിട നിർമ്മാണ അനുമതിക്കുള്ള ഞങ്ങളുടെ അപേക്ഷ . സൂചന 1- 27/01/2025 നു പഞ്ചായത്തിൽ നിന്ന് ലഭിച്ച 400982/BPMC01/GPO/2024/5564/1 നമ്പർ കത്ത് സൂചന 2 - 03/05/2025 നു ലഭിച്ച നിരസിച്ചു എന്ന് പറഞ്ഞ മൊബൈൽ സന്ദേശം . Sir, ഞങ്ങൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ കൈവശം വരുന്ന സ്ഥലത്തിൽ മേൽ വിഷയ പ്രകാരമുള്ള ഒരു കെട്ടിട നിർമ്മാണ അനുമതിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു . ആയതിൽ ഒന്നാം ഘട്ടത്തിൽ അസിസ്റ്റൻഡ് എഞ്ചിനീയർ സ്ഥലം പരിശോദിച്ചു ന്യൂനതകൾ അറിയിച്ചൊരു കത്ത് (സൂചന 1) തരുകയും ചെയ്തു . ആയതിൽ ഒന്നാമതായി പറഞ്ഞത് 29(4) , 29(8) പ്രകാരം പാർക്കിംഗ് പ്ലാൻ മാറ്റി സമർപ്പിക്കാൻ വേണ്ടി ആവശ്യപ്പെട്ടു എന്നാൽ ഞങ്ങൾ സമർപ്പിച്ച പ്ലാനിൽ പ്രസ്തുത നിയമം പാലിച്ചിട്ടുണ്ടായിരുന്നു എന്നാൽ അതിനെ കുറിച്ചു വിഷധീകരണം ചോദിച്ചപ്പോൾ ചിലപ്പോൾ റോഡിനു വൈഡനിംഗ് ഉണ്ടാകാമെന്നും ഉണ്ടെകിൽ പ്രസ്തുത നിയമത്തിനു പ്രശ്നം വരാമെന്നും പറഞ്ഞു. രണ്ടാമതായി പറഞ്ഞത് ചട്ടം 26(4) setback നൽകിയില്ല എന്നായിരുന്നു എന്നാൽ ചട്ടം 2 പ്രകാരം കെട്ടിടത്തിന്റെ ഉയരം നിർദിഷ്ട്ട ഗ്രൗണ്ട് ലെവലുകളുടെ ആവറേജ് ഉയരമാണെന്നു വ്യക്തമാക്കുന്നു എന്നാൽ പഞ്ചായത്ത് എഞ്ചിനീയർ പറഞ്ഞത് ഇപ്പോഴത്തെ ലെവലിൽ നിന്നാണ് ഉയരം എടുക്കുന്നത് എന്നാണ് ആയതിനാൽ തിരുത്തി സമർപ്പിച്ച പ്ലാനിൽ ഇപ്പോഴത്തെ ലെവലിൽ നിന്ന് 10 m തായെ കെട്ടിട ഉയരം ആക്കിയിട്ടാണ് നൽകിയത് . മൂന്നാമതായി പറഞ്ഞത് റോഡിനു വൈഡനിങ്ങിനു സാധ്യത ഉണ്ടെന്നും ആയതു കൊണ്ട് PWD NOC സമർപ്പിക്കാൻ വേണ്ടി പറഞ്ഞു . പ്രസ്തുത NOC ക്ക് അപേക്ഷ സമർപ്പിക്കുകയും ഇക്കഴിഞ്ഞ മാസമാണ് അത് ലഭിച്ചത് ആയതിൽ 25 cm മുൻ വശത്തുള്ള അതിരിൽ നിന്നും പകുതി ഭാഗത്തിന് വൈഡനിങ്ങിനു വേണ്ടി വിട്ടു കൊടുക്കേണ്ടി വരുമെന്നു മനസ്സിലായത് ആയതിനാൽ പ്രസ്തുത പ്ലാനിൽ വൈഡനിങ് ലൈൻ കാണിക്കുകയും ആയതിൽ നിന്നുമുള്ള 10 m തായേ ഉള്ള കെട്ടിടത്തിന് വേണ്ടിയുള്ള setback നൽകുകയും ചെയ്തു . എന്നിട്ടാണ് പുനർസമർപ്പിച്ചിട്ടുള്ളത് . എന്നിട്ടും ന്യൂനതകൾ ഒന്നും തിരുത്തിട്ടിയിട്ടില്ല എന്ന് പറഞ്ഞു സൂചന 2 പ്രകാരം അപേക്ഷ നിരസിക്കുകയുണ്ടായി . ഇതിൽ വ്യക്തത വരുത്തി അനുമതി നേടി തരണം എന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 57
Updated on 2025-06-28 12:05:06
അദാലത്ത് സമിതി മുമ്പാകെ പരാതിക്കാരനും, ഗ്രാമ പഞ്ചായത്തിന് വേണ്ടി അസി.എന്‍ജിനിയര്‍ ശ്രീമതി.റസീന എന്‍ പി എന്നിവരും ഹാജരായി. പരാതിക്കാരന് കെട്ടിട നിര്മ്മാണനുമതിക്ക് വേണ്ടി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടും, പഞ്ചായത്ത് ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ പുനസമര്പ്പിച്ചിട്ടും വീണ്ടും ന്യൂനതകള്‍ കാണിച്ച് പ്ലാന്‍ നിരസിച്ചു എന്നതാണ് പരാതി. പരാതിയും, ഫയലുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. കെട്ടിട നിര്മ്മാണനുമതിക്കുളള അപേക്ഷയില്‍ KPBR ചട്ടം 29(4), 29(8), 26(4) എന്നീ അപാകതകള്‍ നിലനില്‍ക്കുന്നതായും, റോഡ് 10 മീറ്റര്‍ വീതി കൂട്ടുന്നതിനാലാല് PWD NOC യും ആവശ്യമായതിനാല്‍ ആയത് പരിഹരിക്കുന്നതിനും ആവശ്യപ്പെട്ടതില്‍ PWD NOC മാത്രം ഹാജരാക്കിയിട്ടുളളൂ. മറ്റ് അപാകതകള്‍ പരിഹരിച്ചിട്ടില്ല എന്നതുമാണ് അസി.എന്‍ജിനിയറുടെ റിപ്പോര്‍ട്ട്. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ ചട്ടം 29(4), 29(8), 26(4) എന്നീ അപാകതകള്‍ പ്ലാനില്‍ നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടു. മേൽ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ടും പ്ലാൻ പുന : സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി കൊണ്ടും ആയത് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി കൊണ്ടും പരാതി തീർപ്പാക്കി തീരുമാനിച്ചു. കൂടാതെ അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.