LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാണമ്മേൽ, എലിക്കുന്ന്, ചെറുപറമ്പ്. പി. ഒ, തൂവക്കുന്ന്.
Brief Description on Grievance:
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നത്-സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 58
Updated on 2025-06-04 12:52:51
DOCKET NO. BPKNR 41159000030 ( കുന്നോത്ത് പറമ്പ ഗ്രാമപഞ്ചായത്ത്) തീരുമാനം 94/5-2025 തീയ്യതി. 30-05-2025 ശ്രീ.അനിൽ കുമാർ.കെ എന്നവർ കൊളവെല്ലൂർ ദേശത്ത് റി.സ. നമ്പർ.105/107 പ്പെട്ട സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനുവേണ്ടി കുന്നോത്തുപറമ്പ പഞ്ചായത്തിൽ അപേക്ഷ നല്‍കിയെങ്കിലും പുതുതായി എടുത്ത വീടിന്റെ തൊട്ടടുത്ത് ശ്രീനാരായണ ഗുരുവിന്റെ ചതയത്തിന്റെ ആവശ്യത്തിനുള്ള സാധനങ്ങൾ വെക്കുന്നതിനുവേണ്ടിയുള്ള ചെറിയ കെട്ടിടം ഉണ്ടെന്നും ഈ ചെറിയ കെട്ടിടത്തിന് കക്കൂസ് രണ്ടെണ്ണം എടുത്താൽ മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന പരാതി ബഹു: ജില്ലാകലക്ടർക്ക് സമർപ്പിച്ചത് അദാലത്ത് പോർട്ടലിൽ ജോയന്റ് ഡയരക്ടർ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. ടി.വിഷയവുമായി ബന്ധപ്പെട്ട് പരാതി അപേക്ഷകൻ, മുന്‍പ് ഡോക്കറ്റ് നമ്പർ BPKNR41159000024 പ്രകാരം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്തിൽ സമർപ്പിക്കുകയും, നിർമ്മിച്ച വീടിന് ചട്ടം.3(1)(d) proviso 3 ഒഴികെയുള്ള ചട്ടലംഘനങ്ങൾ ഇല്ലാത്തതിനാലും നിലവിലുള്ള ഷോപ്പ് 39 വർഷത്തിന് മുന്നെ നിർമ്മിച്ചതാണെന്നും അക്കാലത്ത് കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ അപേക്ഷകന്റെ മുൻതലമുറയിലുള്ളവർ സ്വീകരിച്ചിട്ടില്ല എന്നും കെട്ടിടം പൊതു ആവശ്യത്തിനായി ചതയക്കമ്മറ്റി ഉപയോഗിച്ചു വരുന്നതാണെന്നും പരാതിക്കാരന്റെ പ്രതിനിധി നേരിൽ കേട്ടസമയത്ത് ബോധിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി പരിഗണിക്കുന്നതിന് ജില്ലാതല സമിതിയിലേക്ക് Escalate ചെയ്യുകയും അപേക്ഷ തീർപ്പാക്കുന്നതിനുവേണ്ടി ജില്ലാതല സമിതി സംസ്ഥാനതല സമിതിയിലേക്ക് Escalate ചെയ്യുകയും സംസ്ഥാന തല സമിതി ‘2024 ലെ അനധികൃത നിമ്മാണങ്ങളുടെ ക്രമവത്ക്കരണ ചട്ടപ്രകാരം ചെറിയ കെട്ടിടം ക്രമവത്ക്കരിച്ച ശേഷം വാസഗൃഹം Chapter-XX പ്രകാരം ക്രമവത്ക്കരിച്ച് നല്‍കുക’ എന്ന് തീരുമാനമെടുക്കുകയും ഈ തീരുമാനം 22-12-2024 ലെ 401075/GGGR08/General/2024/4733/(1) കത്ത് പ്രകാരം കുന്നോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി തീരുമാനപ്രകാരം ക്രമവല്‍ക്കരണ അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമര്പ്പി ച്ചിട്ടില്ല എന്ന് ഗ്രാമപഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട് ഇപ്പോൾ നല്കിയ പരാതി സംബന്ധിച്ച് അപേക്ഷകന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോള്‍ ,ടി ചെറിയ കെട്ടിടവും (ഷോപ്പ് ) ആയത് ഉള്‍പ്പെടുന്ന സ്ഥലവും അപേക്ഷകന് മകന്റെ പേരില്‍ ആധാരം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് അപേക്ഷകന്റെ പിതാവ് അറിയിച്ചിട്ടുണ്ട് അപേക്ഷകനായ ശ്രീ അനില്‍കുമാര്‍ .കെ എന്നവരുടെ വീട് നില്ക്കുന്ന പ്ലോട്ടിൽ ഉണ്ടായിരുന്ന ചെറിയ കെട്ടിടം (ഷോപ്പ്) കൈമാറിയ സാഹചര്യത്തിൽ വാസഗൃഹം ക്രമവല്‍ക്കരിക്കുന്നതിനു വേണ്ടി , KPBR 2019 ചട്ടങ്ങള്‍ പ്രകാരം ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ടി അപേക്ഷകനെ അറിയിക്കുന്നതിനും ക്രമവല്‍ക്കരണ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് ഓക്യുപെന്‍സി/കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കൊണ്ടും തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 59
Updated on 2025-06-18 17:02:20
മേല്‍ തീരുമാനപ്രകാരം ക്രമവല്‍ക്കരണ അപേക്ഷ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്ക് ഫോണ്‍ മുഖേന അറിയിച്ചു