LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Lens fed ,Parali unit, palakkad
Brief Description on Grievance:
Lens Fed Office കെട്ടിട നിര്മ്മാ ണ പെര്മിംറ്റിനായി അപേക്ഷ സമര്പ്പി ച്ചതില്‍ പ്രസ്തുത സ്ഥലം Plot development ചെയ്തിട്ടുള്ളതാണെന്ന് അന്യേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയതിന്റെ് അടിസ്ഥാനത്തില്‍ സെക്രട്ടറി പരിശോധിച്ചപ്പോള്‍ Land development Permit എടുത്തിട്ടില്ലാത്തതും ആധാരപ്രകാരം 2010 സമയത്ത് ടി സ്ഥലം ഡവലപ്പ് ചെയ്തതതാണെന്നും അറിയാന്‍ കഴിഞ്ഞു. ആയതിനാല്‍ ടി സ്ഥലത്തുള്ള നിര്‍മ്മാണ അനുമതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബഹു. അദാലത്ത് തീരുമാനം ലഭ്യമാക്കുന്നതിനായി സമര്‍പ്പിക്കുന്നു.
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 58
Updated on 2025-07-04 15:26:03
കോട്ടായി II വില്ലേജ് റീ സര്‍വ്വേ നമ്പര്‍ 5/73ല്‍ 0.0106 ഹെക്ടര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 46.14ചതുരശ്ര മീറ്റര്‍ വിസതൃതയില് വാസഗൃഹ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിന് ശ്രീ.രാജേഷ്.യു ,പ്രസിഡന്റ് ,ലെന്‍സ്ഫെഡ്, പറളി യൂണിറ്റ് സമര്‍പ്പിച്ച അപേക്ഷയില്‍ കോട്ടായി ഗ്രാമ പഞ്ചായത്ത് സാങ്കേതിക വിഭാഗം സ്ഥലരപരിശോധന നടത്തി ന്യൂനതകള്‍ അറിയിച്ചിട്ടുള്ളത് കോട്ടായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 29.03.2025 തീയതിയിലെ 400795/BPRL01/GENERAL/2025/1345/(1) നമ്പര്‍ കത്ത് പ്രകാരം അപേക്ഷകന് അറിയിച്ചിട്ടുള്ളത് അദാലത്ത് സമിതി പരിശോധിച്ചു. അദാലത്ത് വേളയില്‍ അപേക്ഷകന് നേരില്‍ കേട്ടതില്‍ ടി പ്ലോട്ട് 2009.,2010 കാലത്തുതന്നെ അതായത് ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ളതാണെന്നും ആയതിനാല്‍ തന്നെ നിലവില്‍ ടി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷയില്‍ പ്ലോട്ട് ഡിവിഷന് അനുമതി ആവശ്യമാണെന്നത് പിരശോധിക്കേണ്ടതാണെന്നും ടിയാന് അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ടി പ്ലോട്ട് ടിയാന് പറഞ്ഞ കാലയളവില്‍ പ്ലോട്ട് ഡിവിഷന് ചെയ്തതിന്റേതായ യാതൊരു രേഖകളും അദാലത്ത് വേളയില്‍ ഹാജരാക്കിയിട്ടില്ലാത്തതാണ് അദാലത്ത് നിര്‍ദ്ദേശം - ടി വിഷയം അദാലത്ത് കമ്മിറ്റി വിശദമായി പരിശോധിച്ചു. അപേക്ഷകന് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിരിക്കുന്ന പ്ലോട്ട് അദാലത്ത് കമ്മിറ്റിയുടെ സ്ഥലപരിശോധനയില്‍ പ്ലോട്ട് ഡിവിഷന് അനുമതി ആവശ്യമുള്ളതായാണ് കാണുുന്നത്. എന്നാല്‍ ടി പ്ലോട്ട് ഡിവിഷനില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്ലോട്ടുകളും വളരെക്കാലം മുമ്പേ പ്ലോട്ട് ഉടമ കൈമാറ്റം ചെയ്തതായും ആയത് പിന്നീട് മൂന്നോ നാലോ കൈമാറ്റം നടന്നതായും നിലവില്‍ ലഭ്യമായ ആധാരങ്ങള്‍ പരിശോധിച്ചതില്‍ മനസ്സിലായിട്ടുള്ളതാണ്. ആയതിനാല്‍ മുന്‍ ഉടമസ്ഥനില്‍ നിന്നും പ്ലോട്ട് ഡിവിഷന് പെര്മിഷന്അനുമതിക്കുള്ള അപേക്ഷ ലഭ്യമാക്കുന്നത് പ്രായോഗ്യമല്ലായെന്ന് കാണുന്നു. 2011 ന് മുമ്പ് പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ള സംഗതികളില്‍ നിലവില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതുമാണ്. ആയതിനാല്‍ ടി വിഷയം സംബന്ധിച്ച് ഉന്നത തലങ്ങളില്‍ നിന്നും വ്യക്തത ആവശ്യമുണ്ടെന്ന് കാണുന്നു. ആയതിനാല്‍ ടി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് ഉപജില്ലാ സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 39
Updated on 2025-08-15 10:11:53
അപേക്ഷകനെയും പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരെയും സമിതി നേരിൽ കേട്ടു. കോട്ടായി II വില്ലേജ് റീ സര്വ്വേദ നമ്പര്‍ 5/73ല്‍ 0.0106 ഹെക്ടര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 46.14ചതുരശ്ര മീറ്റര്‍ വിസതൃതയില് വാസഗൃഹ കെട്ടിടം നിര്മ്മി ക്കുന്നതിനായി, പ്ലോട്ട് സബ്ഡിവിഷൻ നടത്തിയതും ഡെവലപ്മെന്റ് പ്ലാൻ/ലേ ഔട്ട് അപ്പ്രൂവൽ ഇല്ലാത്തതുമായ സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പെര്മിംറ്റിന് അപേക്ഷ സമര്പ്പിച്ചിട്ടുള്ളതായിട്ടാണ് കാണുന്നത്. ടി പ്ലോട്ട് 2009.,2010 കാലത്തുതന്നെ അതായത് ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്മ്മാ ണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ളതാണെന്നും ആയതിനാല്‍ തന്നെ നിലവില്‍ ടി കെട്ടിട നിര്മ്മാോണ പെര്‍മിറ്റ് അപേക്ഷയില്‍ പ്ലോട്ട് ഡിവിഷന് അനുമതി ആവശ്യമാണെന്നത് പരിശോധിക്കേണ്ടതാണെന്നും അപേക്ഷകൻ അറിയിച്ചു. ടി പ്ലോട്ട് 2011 ന് മുമ്പായി തന്നെ പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ളതും , ടി പ്ലോട്ട് ഡിവിഷനില്‍ ഉള്പ്പെമട്ട ഭൂരിഭാഗം പ്ലോട്ടുകളും വളരെക്കാലം മുമ്പേ തന്നെ പ്ലോട്ട് ഉടമ കൈമാറ്റം ചെയ്തതായും ആയത് പിന്നീട് മൂന്നോ നാലോ കൈമാറ്റം നടന്നതായും ആയതിനാൽ തന്നെ മുൻ ഉടമസ്ഥനില്‍ നിന്നും പ്ലോട്ട് ഡിവിഷന് അനുമതിക്കുള്ള അപേക്ഷ ലഭ്യമാക്കുന്നത് പ്രായോഗ്യമല്ലാത്തതിനാലും ടി വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്ന് അപേക്ഷകൻ അറിയിച്ചു. 2011 ന് മുമ്പ് പ്ലോട്ട് ഡിവിഷന് നടത്തിയിട്ടുള്ള സംഗതികളില്‍ നിലവില്‍ സര്ക്കാിര് മാര്ഗ്ഗംനിര്ദ്ദേ ശങ്ങള്‍ ഇല്ലാത്തതാണ്. സമാന വിഷയം സിമിതി മുമ്പ് പരിഗണിച്ചിട്ടുള്ളതും പ്ലോട്ട് സബ്ഡിവിഷൻ നടത്തിയ സ്ഥലത്ത് കെട്ടിടം നിർമ്മാണ പെർമിറ്റ്/കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ അനുവദിക്കൽ എന്നിവ സംബന്ധിച്ച് സ്പഷ്ടീകരണം/ പൊതുതീരുമാനത്തിനായി സർക്കരിന് സമർപ്പിച്ചിട്ടുള്ളതുമാണ്. സർക്കാർ പരിഗണനയിലള്ള വിഷയമായതിനാൽ ആയതിൻമേൽ നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയത് സർക്കാരിന്റെ മുഖ്യശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ലെന്സ്ഫെ ഡ് സംഘടന മുഖേന നടപടികൾ സ്വീകരിക്കുന്നതിന് ലെൻസ്ഫെഡ് അധികൃതർക്കും സമിതി നിർദ്ദേശം നൽകി.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-08-25 14:33:01