LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERINCHERIL HOUSE VELLIYARA P O PLANKAMON AYROOR, PATHANAMTHITTA KERALA -689612
Brief Description on Grievance:
മല്ലപ്പള്ളി താലൂക്കില്‍ പെരുമ്പെട്ടി വില്ലേജലെ കൊറ്റനാട് പഞ്ചായത്തിലെ 13-വാര്‍ഡില്‍ ബ്ലോക്ക് നമ്പര്‍ 34-ല്‍ റീസര്‍വ്വേ 69/5 -ല്‍ പെര്ഡമിറ്റ് നമ്പര്‍ A2-BA (212595) 2022 184.75 sq.m പ്രകാരം നിര്‍മ്മിച്ച കൊമേഴ്സ്യല്‍ കെട്ടിടത്തിന്റെ നമ്പര്‍ ലഭിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിരുന്നു. അവര്‍ പരിശോധിച്ചതിനുശേഷം ചില പോരാ?്മകള് പറഞ്ഞു അത് പരിഹരിച്ചു.അതിനു ശേഷം അതേ പോരായ്മകള്‍ പറഞ്ഞ് നമ്പര്‍ നിഷേധിക്കുകയാണ്. അവര്‍ വന്ന് പരിശോധിക്കുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാതെയാണ് ഈ കെട്ടിടത്തിന്റെ നമ്പര്‍ നിഷേധിക്കുന്നത്. ആയതിനാല്‍ ഈ വിഷയത്തില്‍ കെട്ടിടത്തിന് നമ്പര്‍ ഇട്ടു തരാനുള്ള ഒരു നടപടി കൊകൊണ്ട് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 58
Updated on 2025-08-12 12:12:07
തദ്ദേശസ്വംഭരണ വകുപ്പ് , പത്തനംതിട്ട ജില്ല ഉപജില്ലാ അദാലത്ത് സമിതി -1 മുമ്പാകെ ശ്രീമതി രേഖ ജി , പെരിഞ്ചേരിൽ വീട്, വെള്ളിറ, പ്ലാങ്കമൺ, അയിരൂർ എന്നയാൾ സമർപ്പിച്ച പരാതി ഉപജില്ലാ അദാലത്ത് സമിതി പരിശോധിക്കുകയുണ്ടായി. കൊറ്റനാട് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ചാലാപ്പളളി ജംഗ്ഷനിൽ ഒരു വാണിജ്യാവശ്യത്തിനുളള കെട്ടിടം നിർമ്മിക്കുന്നതിന് A2/BA(212595/2022) നമ്പരായി കെട്ടിട നീർമ്മാണ പെർമിറ്റ് നൽകുകയും കെട്ടിട നിർമ്മാണം പൂർത്തിയാക്കി കെട്ടിട ഉടമ കെട്ടിട നമ്പർ ഇടുന്നതിന് അപേക്ഷ നൽകുകയുണ്ടായി. തുടർന്ന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സൈറ്റ് പരിശോധിക്കുകയും കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനം കണ്ടെത്തുകയുണ്ടായി. ഉപജില്ലാ അദാലത്ത് സമിതി കൺവീനറും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, കൊറ്റനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, സെക്രട്ടറി എന്നിവർ സംയുക്തമായി കെട്ടിട നിർമ്മാണം പരിശോധിക്കുകയുണ്ടായി. നിരവധി ചട്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. . കെട്ടി നിർമ്മാണത്തിൽ ചുവടെ കൊടുത്തിട്ടുളള പ്രകാരം മാറ്റം വരുത്തിയതിനുശേഷം കെട്ടിട ഉടമ പുതുക്കിയ പ്ലാൻ കെട്ടിട നമ്പരിനായി സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം ക്രമവൽക്കരിച്ച് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും സെക്രട്ടറി നൽകേണ്ടതാണ്. 1. ഒന്നും രണ്ടും നിലകളിലെ PWD റോഡിനഭിമുഖമായുളള കാന്റി ലിവർ പൊളിച്ചുമാറ്റണം. 2. വാണിജ്യാവശ്യത്തിനുളള കെട്ടിടത്തിനാവശ്യമായ സ്റ്റെയർ കേസിലെ പടികളുടെ നീളം വാണിജ്യാവശ്യത്തിനുളള കെട്ടിടങ്ങൾക്ക് വേണ്ട 1.20 മീറ്റർ ഇല്ലാത്തതിനാൽ ഒന്നാമത്തെ നില വാണിജ്യാവശ്യത്തിനുളള ഒക്കുപ്പെൻസിയിൽ നിന്നും മാറ്റി റസിഡൻഷ്യൽ ഒക്കുപ്പൻസിയാക്കിമാറ്റണം. കൂടാതെ ഒന്നാമത്തെ നിലയിലെ ഷട്ടറുകൾ ഒഴിവാക്കണം. 3. ഒന്നാമത്തെ നിലയിലെ വരാന്ത ക്ലോസ് ചെയ്യണം 4. താഴത്തെ നിലയിൽ റാമ്പ് നിർമ്മിക്കണം