LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"K A Subair, Kalariparambil House, Vaniyakkadu, Mannam PO, North Paravur, Ernakulam Min. Industries "
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 58
Updated on 2025-06-07 10:05:25
നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ നിർമ്മിച്ചിട്ടുള്ള വാണിജ്യ കെട്ടിട സമുച്ചയത്തിലെ (ആദം പ്ലാസ) സെക്കന്റ് ഫ്ലോറിൽ നിർമ്മിച്ചിട്ടുള്ള മുറികൾക്ക് (കംപ്ലീഷൻ പ്ലാൻ പ്രകാരം 129.25 ച.മീ) കെട്ടിട നമ്പർ ലഭിച്ചിട്ടില്ലായെന്നാണ് പരാതി. പരാതിക്കാരനായ ശ്രീ. കെ എ ഇക്ബാൽ, നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി മിനിമോൾ എന്നിവർ നേരിട്ട് ഹാജരായിരുന്നു. ഫയൽ പരിശോധിച്ചതിൽ നിന്നും ശ്രീമതി ബീന തോമസ്, മൂക്കണഞ്ചേരി, വളയൻചിറങ്ങര എന്ന പേരിൽ BA. 225/94 Dated 10.10.1994 പ്രകാരം 1994-ൽ 2429.65 ച.മീ വിസ്തീർണ്ണത്തിൽ 3 നിലകളുള്ള (GF + FF + SF) വാണിജ്യ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് പെർമിറ്റ് നൽകിയിട്ടുള്ളതായി കാണുന്നു. ഒറിജിനൽ പെർമിറ്റ് ഫയൽ ലഭ്യമല്ല. തുടർന്ന് പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള കെട്ടിട ഭാഗം 2 അവകാശ കൈമാറ്റങ്ങൾ നടത്തിയിരുന്നുവെങ്കിലും ബിൽഡിംഗ് പെർമിറ്റ് നിയമാനുസൃതം ട്രാൻസ്ഫർ നടത്തിയതായി കാണുന്നില്ല. ബിൽഡിംഗ് പെർമിറ്റിന്റെ പരമാവധി കാലയളവായ 9 വർഷം 2003-ൽ അവസാനിച്ചു. തുടർന്ന് 30.07.2007 തിയ്യതിയിൽ തൽസമയം അവകാശം നിലനിന്നിരുന്ന ശ്രീ. ഗോപാലകൃഷ്ണനിൽ നിന്നും 7841/1/2007 നമ്പർ ആധാര പ്രകാരം GF, FF എന്നിവ പൂർത്തീകരിച്ച കെട്ടിടത്തിലെ സെക്കന്റ് ഫ്ലോറിൽ വടക്കേ നിരയിലെ 1182 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പണിപൂർത്തീകരിക്കാത്ത കെട്ടിട ഭാഗം പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ. കെ എ ഇക്ബാൽ, ശ്രീ. കെ എ സൂബൈർ എന്നിവർക്ക് സിദ്ധിച്ചിട്ടുള്ളതായി ആധാര പ്രകാരം കാണുന്നു. തുടർന്ന് നിർമ്മാണം പൂർത്തീകരിച്ച ശേഷം ശ്രീ. കെ എ ഇക്ബാൽ, ശ്രീ. കെ എ സൂബൈർ എന്നിവർ കെട്ടിട നമ്പർ ലഭിക്കുന്നതിനായി 2018-ൽ TP 6860/18 നമ്പർ ആയി പൂർത്തീകരണ പ്ലാൻ സമർപ്പിച്ചു. പെർമിറ്റ് കാലാവധി അവസാനിച്ചതിനാൽ നിലവിൽ നിർമ്മിച്ചിട്ടുള്ള ഭാഗം ക്രമവൽക്കരിക്കുന്നതിന് മാത്രമേ കഴിയുകയുള്ളുവെന്നും, റോഡ് വൈഡനിംഗ് ഉള്ള ഭാഗത്ത് പാർക്കിംങ് കാണിച്ചിരിക്കുന്നുവെന്നും, ടൂ വീലർ പാർക്കിംങ് കാണിച്ചിട്ടില്ലായെന്നും, വൈഡനിംഗിനു ശേഷം റോഡിൽ നിന്നും സെറ്റ് ബാക്ക് ലഭ്യമല്ലായെന്നും മുൻസിപ്പൽ ഓഫീസിൽ നിന്നും അപേക്ഷകർക്ക് അറിയിപ്പ് നൽകിയിട്ടുള്ളതായി കാണുന്നു. മേൽ വിഷയം അദാലത്ത് ഉപസമിതി വിശദമായി പരിശോധിച്ചു. ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണത്തിനായി 1994-ൽ പെർർമിറ്റ് ലഭിച്ചതിന് ശേഷം വിവിധ കൈമാറ്റങ്ങൾ നടത്തിയെങ്കിലും പെർമിറ്റ് നിയമാനുസൃതം ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി കാണുന്നില്ല. കൂടാതെ പെർമിറ്റിന്റെ പരമാവധി കാലയളവായ 9 വർഷം 2003-ൽ അവസാനിച്ചു. തുടർന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് ശ്രീ. കെ എ ഇക്ബാൽ, ശ്രീ. കെ എ സുബൈർ എന്നിവർ പൂർത്തീകരണ പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. സാധുവായ പെർമിറ്റ് നിലവിലില്ലാത്തതിനാൽ കെട്ടിടത്തിന്റെ സെക്കന്റ് ഫ്ലോറിലുള്ള പ്രസ്തുത ഭാഗം ക്രമവൽക്കരിക്കേണ്ടതാണെന്ന് അദാലത്ത് ഉപസമിതി വിലയിരുത്തി. എന്നാൽ കെട്ടിടത്തിന്റെ സെക്കന്റ് ഫ്ലോറിലുള്ള ഒരു ചെറിയ ഭാഗത്തിന്റെ ഉടമസ്ഥാവകാശം മാത്രമാണ് അപേക്ഷകരുടെ ഉടമസ്ഥതയിലുള്ളത് എന്നതിനാൽ ക്രമവൽക്കരണത്തിനായി പ്ലാൻ നൽകുന്നത് സംബന്ധിച്ചും മാസ്റ്റർ പ്ലാൻ ബാധകമാക്കുന്നത് സംബന്ധിച്ചുമുള്ള സാങ്കേതിക പ്രശ്നനങ്ങള്‍ക്കും വ്യക്തത വരുത്തുന്നതിനായി വിദഗ്ദ സമിതിയുടെ പരിശോധന ആവശ്യമായതിനാൽ പരാതി അപേക്ഷകരുടെ ആവശ്യപ്രകാരം ജില്ലാ സമിതിക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated: