LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Raveendranathan Ravi Villa, Ganapathiyadan Kunninuthazhe, Chirackal PO, Kannur "
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 58
Updated on 2025-06-02 11:19:07
DOCKET NO. DPKNR 31131000045 ( ചിറക്കൽ ഗ്രാമപഞ്ചായത്ത്) തീരുമാനം 25/2025 ശ്രീ ഗണപതിയാടൻ കുന്നിന് താഴെ രവീന്ദ്രനാഥൻ , രവി വില്ല , ചിറക്കൽ പിഒ എന്നവർ, ചിറക്കൽ ഗ്രാമപഞ്ചായത്തിലെ റീ.സ നമ്പർ 40/14 , വാർഡ് നമ്പർ XVII എന്ന സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് വേണ്ടി BA NO.73/16-17 , A3-7843/16-17 പ്രകാരം ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചിരുന്നു എന്നും എന്നാൽ പ്രസ്തുത കെട്ടിടം നിലവിൽ നൽകിയ പെർമിറ്റിനേക്കാൾ ഏരിയ വർദ്ധിച്ചതിനാൽ ക്രമവൽക്കരണത്തിനായി അപേക്ഷ സമർപ്പിച്ചെങ്കിലും ഒക്യുപ്പെൻസി / കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ല എന്നുമുള്ള പരാതി ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം ബി. രാജേഷ് അവർകൾക്ക് സമർപ്പിച്ചത് സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുക എന്ന നിർദ്ദേശത്തോടെ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. മേൽ പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകനേയും ചിറക്കൽ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയർ , ക്ലാർക്ക് എന്നിവരെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരനെ നേരിൽ കേട്ടതിൽ നിന്നും A3-7843/16-17 തീയ്യതി 17-05-2016 ന് 251.51 ച.മീ വിസ്തീർണ്ണത്തിൽ റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിനായി പെർമിറ്റ് അനുവദിക്കുകയും ആയത് 2022 വരെ പുതുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ടി സ്ഥലവും കെട്ടിടവും എന്റെ മകനായ സന്ദീപ് എന്നവർക്ക് നൽകുകയും സന്ദീപ് എന്നവർ മേൽ വീട് 331.46 ച.മീ വിസ്തീർണ്ണത്തിൽ പൂർത്തീകരിച്ച് വീട്ട് നമ്പർ അനുവദിക്കുന്നതിന് വേണ്ടി റഗുലറൈസേഷൻ കംപ്ലീഷൻ പ്ലാൻ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയർ , ക്ലാർക്ക് എന്നവരെ കേട്ടതിൽ നിന്നും പെർമിറ്റ് അനുവദിച്ച ശ്രീ.ഗണപതിയാടൻ കുന്നിന്താഴെ രവീന്ദ്രനാഥൻ എന്നവരിൽ നിന്നും കംപ്ലീഷൻ അപേക്ഷയൊന്നും ഓഫീസിലോ സങ്കേതം വഴിയോ ലഭിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. മേൽ വസ്തുതകളിൽ നിന്നും പരാതിക്കാരന് അനുവദിച്ച പെർമിറ്റ് പ്രകാരം പരാതിക്കാരന്റെ പേരിൽ പൂർത്തീകരണ പ്ലാൻ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്ന് അറിയിച്ചതിന്റേയും ടി വീടും സ്ഥലവും മകനായ സന്ദീപിന് രേഖാമുലം കൈമാറുകയും മകനായ സന്ദീപിന്റെ പേരിലാണ് റഗുലറൈസേഷൻ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടുള്ളതെന്ന് പരാതിക്കാരൻ അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീ.സന്ദീപ് എന്നവർ സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കുന്നതിന് സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ശ്രീ.സന്ദീപ് . ആർ എന്നവരുടെ ക്രമവൽക്കരണ അപേക്ഷ സംബന്ധിച്ച ഫയൽ സഹിതം അടുത്ത യോഗത്തിൽ ഹാജരാകുന്നതിന് ബന്ധപ്പെട്ട ജീവനക്കാരോട് ആവശ്യപ്പെട്ട്കൊണ്ട് ടി പരാതി അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ച് തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 59
Updated on 2025-06-20 17:06:22
13-06-2025 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അനക്സ് കാര്യാലയത്തിൽ വെച്ച് ചേർന്ന സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ലാ അദാലത്ത് സമിതി - 3 ന്റെ യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും. ഹാജർ 1) പ്രകാശൻ.കെ വി , ഐവിഒ 2) സൻമ ജിഷ്ണുദാസ് , ഡെപ്യൂട്ടി ടൌൺ പ്ലാനർ , കണ്ണൂർ 3) പ്രിയ ആർ നായർ , എഇ , ചിറക്കൽ ഗ്രാമപഞ്ചായത്ത് 4) സമീം ടി കെ , ക്ലാർക്ക് , ചിറക്കൽ ഗ്രാമപഞ്ചായത്ത് 5) ജിഷിൽ. സി , എൽബിഎസ് DOCKET NO. DPKNR 31131000045 ( ചിറക്കൽ ഗ്രാമപഞ്ചായത്ത്) തീരുമാനം 27/2025 ശ്രീ.ഗണപതിയാടൻ കുന്നിന് താഴെ രവീന്ദ്രനാഥൻ , രവി വില്ല , ചിറക്കൽ പിഒ എന്നവർ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ റീ.സ. നമ്പർ 40/14 , വാർഡ് നമ്പർ XVII എന്ന സ്ഥലത്ത് (251.51 ച.മീ വിസ്തീർണ്ണം) വീട് നിർമ്മിക്കുന്നതിന് വേണ്ടി പെർമിറ്റ് അനുവദിച്ചിരുന്നു എന്നും പെർമിറ്റിനേക്കാൾ ഏരിയ വർദ്ധിച്ചതിനാൽ ക്രമവൽക്കരണത്തിനായി അപേക്ഷ സമർപ്പിച്ചുവെങ്കിലും കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ല എന്ന പരാതി 30-05-2025 ലെ ഉപജില്ലാ സ്ഥിരം അദാലത്ത് സമിതി പരിഗണിച്ചിരുന്നു. അപേക്ഷകനേയും ചിറക്കൽ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനിയർ , ക്ലാർക്ക് എന്നിവരെ നേരിൽ കേൾക്കുകയും ചെയ്തതിൽ പരാതിക്കാരൻ നേരത്തെ പെർമിറ്റ് അനുവദിച്ച പ്ലോട്ടിന്റെ ഒരു ഭാഗവും കെട്ടിടവും മകനായ സന്ദീപ്.ആർ, രവി വില്ല , ചിറക്കൽ എന്നവർക്ക് കൈമാറിയതായും സന്ദീപ് എന്നവർ മേൽ പറഞ്ഞ വീട് 331.46 ച.മീ വിസ്തീർണ്ണത്തിൽ പൂർത്തീകരിക്കുകയും റഗുലറൈസ് ചെയ്ത് ഒക്യുപെൻസി അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തതിനാലും പരാതിക്കാരന്റെ അപേക്ഷ ഒന്നും തന്നെ ഗ്രാമപഞ്ചായത്തിൽ പരിഗണനയിലില്ല എന്നതും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതി അടുത്ത കമ്മറ്റിയിലേക്ക് മാറ്റിവെച്ച് തീരുമാനിച്ചിരുന്നു. ശ്രീ.സന്ദീപ്.ആർ. എന്നവർ 331.46 ച.മീ വിസ്തീർണ്ണത്തിൽ വീട് നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് 2022 ൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും സ്ഥലപരിശോധന നടത്തിയതിൽ ന്യൂനതകൾ പരിഹരിക്കുന്നതിന് അറിയിപ്പ് നല്കിയിരുന്നുവെങ്കിലും ഒരു ന്യൂനത മാത്രം പരിഹരിച്ച് മറുപടി നല്കുകയാണ് ഉണ്ടായതെന്നും ബാക്കി ന്യൂനതകൾ പരിഹരിച്ചാൽ മാത്രമേ കെട്ടിടം റഗുലറൈസ് ചെയ്ത് നമ്പർ അനുവദിക്കുന്നതിന് സാധിക്കുകയുള്ളൂ എന്ന് സമിതി നിരീക്ഷിച്ചു. ആയതിനാൽ താഴെ പറയുന്ന അപാകതകൾ പരിഹരിച്ച് റഗുലറൈസേഷൻ പ്ലാൻ പുനർ സമർപ്പിക്കുന്ന മുറക്ക് കെട്ടിടം റഗുലറൈസ് ചെയ്ത് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. 1) KPBR RULE 76 പ്രകാരമുള്ള മഴവെള്ള സംഭരണ സംവിധാനം ഏർപ്പെടുത്തുക. 2) RULE 79 പ്രകാരമുള്ള മാലിന്യ സംസ്ക്കരണ സംവിധാനം ഏർപ്പെടുത്തുക. 3) KPR ആക്ട് 220 (B), KPBR 2019- RULE (26) എന്നിവ പ്രകാരം ആവശ്യമായ കെട്ടിടത്തിന്റെ മുൻവശത്തെ തുറന്ന സ്ഥലം ലഭ്യമാകുന്ന തരത്തിൽ കെട്ടിടത്തിന് ആവശ്യമായ ഭേദഗതി വരുത്തുക 4) സൈഡ് യാർഡിൽ 1 മീറ്റർ ലഭിക്കുന്ന ഭാഗത്ത് weather shade 60 cm വരുന്ന രീതിയിൽ ആവശ്യമായ ഭേദഗതി വരുത്തുക.