LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Divya KV Kallivalappil Veedu, Cherukudangadu.PO, Paruthur, Pallippuram - 679305"
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Escalated made by PKD1 Sub District
Updated by ABHISHEK KURUPPU, Internal Vigilance Officer
At Meeting No. 58
Updated on 2025-07-23 14:08:25
ടി പരാതി ഉപജില്ലാ സമിതിയിൽ പരിഹരിക്കാൻ കഴിയാത്തതിനാൽ ആയത് ജില്ലാ സമിതിയിലേക്ക് ശുപാര്ശ ചെയ്യുന്നതിന് തിരുമാനിച്ചു.
Interim Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-09-11 17:08:04
കുമാരി ദിവ്യ കെ.വി യുടെ മാതാവ് ശ്രീമതി പത്മിനി, കള്ളിവളപ്പിൽ, പരുതൂർ എന്നവരുടെ ഉടമസ്ഥതയിലുള്ളതും പരുതൂർ വില്ലേജിൽ സർവ്വെ നമ്പർ 622/9-1 ൽപ്പെടുന്നതുമായ 3.68 ആർസ് വസ്തുവിൽ നിർമ്മിച്ച 205.61 ചതുരശ്ര മീറ്റർ വലിപ്പമുള്ള വീടിന് നമ്പർ ലഭിക്കാത്തതുമായി ബന്ധപ്പെട്ടുള്ള പരാതി സമിതി പരിശോധിച്ചു. പരതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മറ്റ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവരെ കേട്ടതിൽ താഴെ പറയുന്ന കാര്യങ്ങൾ അറിയിച്ചു. 1.ഹാജരാക്കിയ ആധാരത്തിൽ സ്ഥലത്തിന്റെ വടക്കും പടിഞ്ഞാറും വെള്ളച്ചാൽ എന്ന് കാണുന്നു. എന്നാൽ സ്ഥല പരിശോധനയിൽ സ്ഥലത്തിന്റെ് വടക്ക് ഭാഗം റോഡ് കൊണ്ട് ക്രീറ്റ് ചെയ്തിട്ടുള്ളതായി കാണുന്നു. പടിഞ്ഞാറ് ഭാഗം വഴിയായ് രൂപാന്തരപ്പെട്ടിട്ടുള്ളതായി കാണുന്നു. പരുതൂർ വില്ലേജ് ഓഫീസറുടെ 06/06/2025 ലെ 48/2025 നമ്പർ ലൊക്കേഷൻ സ്കെച്ച് പ്രകാരം പടിഞ്ഞാറ് ഇടവഴിയെന്നും വടക്ക് റോഡ് എന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ് 2. പെർമ്മിറ്റ് പ്രകാരം കെട്ടിടത്തിന്റെ പടിഞ്ഞാറേ അതിരിൽ 2.12 മീറ്റർ, 2.04 മീറ്റർ എന്നി 'സെറ്റ്ബാക്ക് രേഖപ്പെടുത്തി കാണുന്നുണ്ട്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം പെർമ്മിറ്റ് പ്ലാനിൽ നിന്നും വ്യതിചലിച്ച് പടിഞ്ഞാറ് വശത്ത് 1.20 മീറ്റർ മാത്രമാണ് അകലം പാലിച്ച് കാണുന്നത്. 3. പടിഞ്ഞാറ് വശത്ത് വെള്ളച്ചാൽ ആയിരുന്നെങ്കിൽ നിലവിലുള്ള സെറ്റ് ബാക്ക് പ്രകാരം കെട്ടിട നമ്പർ അനുവദിക്കാവുന്നതാണ്. എന്നാൽ പാടത്തേയ്ക്കും കുളത്തിലേയ്ക്കും ഉള്ള വഴിയായതിനാൽ 2 മീറ്റർ സെറ്റ് ബാക്ക് വേണ്ടിവരുമെന്ന് കാണുന്നു. എന്നാൽ ആയത് CUL- DE - SAC ഗണത്തിൽ പെടുന്നത് ആണെങ്കിൽപോലും ചുരുങ്ങിയത് 1.50 മീറ്റർ സെറ്റ് ബാക്ക് ആവശ്യമായി വരുന്നു. അപേക്ഷക സമർപ്പിച്ച ബിൽഡിങ്ങ് പെർമ്മിറ്റ് അപേക്ഷയിൽ ആവശ്യമായ സെറ്റ് ബാക്ക് ഉണ്ടെങ്കിലും Completion plan ലും സൈറ്റിലും ഇടവഴിയ്ക്ക് ആവശ്യമായ സെറ്റ് ബാക്ക് ഇല്ല. പരാതികക്ഷിക്ക് അദാലത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അറിയിക്കുകയും നേരിൽ വസ്തുതകൾ ബോധിപ്പിക്കുന്നതിന് അവസരം നൽകണമെന്ന് അപേക്ഷിക്കുക ചെയ്ത സാഹചര്യത്തിൽ ടിയാളെ കൂടി കേട്ടതിനുശേഷം അന്തിമ തീരുമാനം കൈകൊള്ളുന്നതിന് സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 44
Updated on 2025-09-25 12:20:29
കുമാരി ദിവ്യ കെ.വി യുടെ മാതാവ് ശ്രീമതി പത്മിനി, കള്ളിവളപ്പിൽ, പരുതൂർ എന്നവരുടെ ഉടമസ്ഥതയിലുള്ളതും പരുതൂർ വില്ലേജിൽ സർവ്വെ നമ്പർ 622/9-1 ൽപ്പെടുന്നതുമായ 3.68 ആർസ് വസ്തുവിൽ നിർമ്മിച്ച 205.61 ചതുരശ്ര മീറ്റർ വലിപ്പമുള്ള വീടിന് കെട്ടിട നമ്പർ ലഭിക്കാത്തതുമായി ബന്ധപ്പെട്ടുള്ള ടി പരാതി 21/08/2025 തീയതിയിലെ ജില്ലാതല സ്ഥിരം അദാലത്ത് സമിതി പരിഗണിച്ചതിൽ ടിയാളുടെ ആവശ്യപ്രകാരം നേരിൽ വിവരങ്ങൾ ബോധിപ്പിക്കുന്നതിന് അവസരം നൽകുന്നതിന് തീരുമാനിച്ചിരുന്നു. 08/09/2025 തീയതി ഉച്ചയ്ക്ക് ശേഷം 2.30 ന് കുമാരി ദിവ്യ കെ വി എന്നവർക്ക് ബോധിപ്പിക്കാനുള്ള വിവരങ്ങൾ, ശ്രീ.ആനന്ദ് എസ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ(സമിതി കൺവീനർ), ശ്രീമതി.ദീപ വി പി, ജില്ലാടൌൺ പ്ലാനർ(സമിതി അംഗം)എന്നിവർ നേരിൽ കേൾക്കുകയുണ്ടായി. പരാതികക്ഷിയുടെയും പരുതൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും വാദങ്ങൾ പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ സമിതി തീരുമാനം ചുവടെ ചേർക്കുന്നു. അംഗീകൃത പെർമിറ്റ് പ്ലാൻ പ്രകാരം പ്ലോട്ടിന്റെ പടിഞ്ഞാറ് വശത്ത് വെള്ളച്ചാൽ & കുറുപ്പത്ത് പള്ളിയാൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത സാഹചര്യത്തിൽ അതിരിൽ നിന്നും കെട്ടിടത്തിലേക്ക് ഒരു മീറ്റർ അകലം പാലിച്ചാൽ മതിയെന്നിരിക്കെ, ചട്ടലംഘനമില്ലാത്ത രീതിയിൽ നിർമ്മാണം നടന്ന സാഹചര്യത്തിൽ ഇടവഴി നിലവിൽ വന്നതിൻ്റെ പേരിൽ ഇടവഴിക്ക് ആവശ്യമായ സെറ്റ് ബാക്ക് നിഷ്കർഷിക്കുന്നത് പ്രയോഗികമല്ല എന്ന് കാണുന്നു. മേൽ സാഹചര്യത്തിൽ കെപിബിആർ 2019 ൻ്റെ മറ്റെല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ചട്ടം 92 ന് വിധേയമായി നിർമ്മാണം ക്രമവത്കരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.