LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHAMUNDIPARAMBIL HOUSE KARUVANNUR POST NADUVANNUR VIA 673614
Brief Description on Grievance:
ഞാൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 5ാം വാർഡിൽ സ്ഥിരതാമസക്കാരൻ ആണ്.എനിക്ക് ഇ എം എസ് ഭവന പദ്ധതി പ്രകാരം വീട് അനുവദിക്കുകയും അതിൻ്റെ പണിപൂർത്തി ആവുകയും ചെയ്തു എന്നാൽ വീട്ട് നമ്പർനു പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ റോഡിൽ നിന്നും 2 മീറ്റർ വീടിൻ്റെ പിൻഭാഗം ഇറങ്ങി നിൽക്കുന്നു എന്നകാരണത്താൽ വീട്ടു നമ്പർ തടഞുഞു വെച്ചിരിക്കുന്നു. ഒാട്ടോ ഡ്രൈവർ ആയ എനിക്ക് മറ്റ് ആനുകൂല്യങ്ങളോ ലോൺ എടുക്കുവാൻ കഴിയുന്നില്ലയആയതിനാൽ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 58
Updated on 2025-06-06 11:00:20
ശ്രീ ബേബി ചാമുണ്ടി പറമ്പിൽ , നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള വീടിന് നമ്പർ ലഭിച്ചിരുന്നതാണെന്നും എന്നാൽ ഗ്രാമ പഞ്ചായത്ത് രേഖകളിൽ നിലവിൽ നമ്പർ ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നതായും വീടിന് പിറക് വശത്തു കൂടെ കടന്നുപോകുന്ന പൊതുവഴിയിൽ നിന്നും ആവശ്യമായ അകലം കാണിക്കുന്നില്ല എന്ന കാരണമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നതെന്നും ആയതിനാൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. ശ്രീ ബേബി ചാമുണ്ടി പറമ്പിൽ എന്നയാളെ ഫോണിലൂടെ കേട്ടു. ടിയാന് ഇ എം എസ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് ധന സഹായം ലഭിച്ചതാണെന്നും ആയതിന് വേണ്ടി പ്ലാൻ സമർപ്പിച്ചിട്ടുള്ളതാണെന്നും അവസാന ഗഡു ലഭിക്കുന്നതിനായി കെട്ടിട നമ്പർ കരസ്ഥമാക്കിയ ശേഷം പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചതാണെന്നും ടിയാൻ അറിയിച്ചു. എന്നാൽ നമ്പർ അനുവദിച്ചത് സംബന്ധിച്ച് മറ്റു രേഖകളൊന്നും കൈവശമില്ലെന്നും തന്റെ കെട്ടിടത്തിന് 5/482 ഉം തൊട്ടടുത്ത തറവാടു വീടിന് 5/481 നമ്പറും അനുവദിച്ചതാണെന്നും നമ്പർ പതിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. വിഷയം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ശ്രീ ബേബി സി യ്ക്ക് 8/213 എ നമ്പർ ആയി ഓലവീട് നിലവിലുണ്ടായിരുന്നുവെന്നും ആയത് പൊളിച്ചു മാറ്റിയതായും ഓഫീസ് രേഖകൾ പ്രകാരം കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. എന്നാൽ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചതായോ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ statement ഉം പരാതിക്കാരൻ ഫോണിലൂടെ അറിയിച്ചത് സംബന്ധിച്ചും പരിശോധിച്ചതിൽ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് കാണുന്നു. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു. (1)ഇ എം എസ് ഭവന പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനായി ടിയാൻ പ്ലാൻ സമർപ്പിച്ചതായാണ് പറയുന്നത്. കൂടാതെ അവസാന ഗഡു ലഭിക്കുന്നതിനായി കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചതായും പറയുന്നു. സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും ടിയാന് ഇ എം എസ് ഭവന പദ്ധതി ധന സഹായം ലഭിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധന സഹായം നൽകിയ രേഖകൾ പരിശോധിക്കുന്നതിന് നിർദ്ദേശിക്കുന്നു. (2) ടിയാന്റെ വീട് സംബന്ധിച്ച് സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ പരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു.