LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madathilchirayil, Cherthala.P.O, Alappuzha
Brief Description on Grievance:
self certified Building Permit പ്രകാരം ആരംഭിച്ച കെട്ടിട നിര്മ്മാണം തടസ്സപ്പെടുത്തുന്നതായുളള പരാതി.
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 57
Updated on 2025-06-09 05:38:56
അടുത്ത അദാലത്ത് യോഗത്തിലേക്ക് മാറ്റി വച്ചു
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 58
Updated on 2025-06-11 09:20:43
ശ്രീ ശരത് കുമാർ, മടത്തിച്ചിറയിൽ, ചേർത്തല പി.ഒ.,ആലപ്പുഴ എന്ന അപേക്ഷകൻ ജില്ലാ കളക്ടർക്ക് ഒന 12/2025 /DCALP/ 849/2025 N 3 എന്ന നമ്പറിൽ നൽകിയ പരാതി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭിക്കുകയും പരാതി പരിശോധിച്ച് താഴെപ്പറയുന്ന ഫൈനൽ അഡ്വൈസ് നല്കുകയും ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരസഭയിൽ ഇരുപത്തിയഞ്ചാം വാർഡിൽ താമസിക്കുന്ന അപേക്ഷകൻ തൻറെ പേരിൽ 23-ാം വാർഡിൽ ഉള്ള 6 സെൻറ് വസ്തുവിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത് വീട് നിർമ്മാണംആരംഭിച്ചപ്പോൾ ചിലർ തടസ്സപ്പെടുത്തി എന്നതാണ് പരാതി.അപേക്ഷകന്റെ പേരിൽ 01/06/2023 തീയതിയിലെ BA/1050/0498/2023/SC (അക്നോളജ്മെൻ്റ് നമ്പർ : ACKN/BA1050/0498/2023/SC) സെൽഫ് സർട്ടിഫൈഡ് ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടുണ്ട്. ചേർത്തല നോർത്ത് വില്ലേജിലെ 138 / 6 -1 , 6 -4 എന്നീ സർവ്വേ നമ്പരുകളിൽ ഉൾപ്പെട്ട 244.54 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വസ്തുവിൽ 119.35 സ്ക്വയർ മീറ്റർ ബിൽറ്റ് അപ് ഏരിയയിൽ ഇരുനിലകളിലായി (ഒന്നാം നില 50.6 സ്ക്വ.മീ. തറ നില 68.75 സ്ക്വ.മീ.) വാസഗൃഹം നിർമ്മിക്കുന്നതിന് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് എടുത്തിട്ടുണ്ട്.25 5 2023 തീയതിയിലെ ചേർത്തല കൃഷിഭവനിലെ അഗ്രികൾച്ചർ ഫീൽഡ് ഓഫീസറുടെ KBC16 (70)/2023 -24 സാക്ഷ്യപത്രപ്രകാരംകേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ചേർത്തല നഗരസഭ 2021 ജനുവരി 01-ാം നമ്പറായി ഗസറ്റ് വിജ്ഞാപനം ചെയ്തിട്ടുള്ള ഡാറ്റാ ബാങ്കിൽ ചേർത്തല വടക്ക് വില്ലേജിലെ സർവ്വേ നമ്പർ 138/6 -1 ,138/6 -4 എന്നിവയിൽ ഉൾപ്പെട്ട 2.456 ആർസ് വസ്തു ഉൾപ്പെട്ടിട്ടില്ല. കണ്ടെത്തിയ അപാകതകൾ:- സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് അപേക്ഷകന് ലഭിച്ച ശേഷം അപേക്ഷകൻ തറ പണി പൂർത്തീയാക്കിയ ശേഷം കരുവായിൽ പാടശേഖര സമിതി സെക്രട്ടറിയുടെ പരാതിയിൽ നിലം നികത്തി വാസഗൃഹ നിർമ്മാണം നിർത്തിവക്കുന്നതിന് ആവശ്യപ്പെടുകയും സമീപത്തെ റോഡിന് വടക്കു ഭാഗത്തേ പെയ്ത്ത് വെള്ളം ഒഴുകിപോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കലിങ്ക് മൂടപ്പെട്ട് പോകുന്നതിനും ഇതുമൂലം റോഡിന് വടക്കു ഭാഗത്തുള്ള പുരയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് എന്നും ഓവർസീയർ റിപ്പോർട്ട് ലഭ്യമാക്കി. തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിന് റോഡിന് വടക്കുഭാഗത്ത് നിന്നും പാടത്തിലേക്ക് സ്ഥാപിച്ചിട്ടുള്ള കലിങ്കിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെയ്ത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള പൈപ്പുപോലുള്ള സംവിധാനങ്ങൾ അപേക്ഷകൻ്റെ സ്വന്തം ചിലവിൽ സ്ഥാപിച്ച് വിവരം രേഖാമൂലം നഗരസഭയിൽ അറിയിക്കേണ്ടതാ ണെന്ന് 23/06/2023 തീയതിയിൽ TP 2/7162/2023 -ാം നമ്പരായി അപേക്ഷകന് 7 ദിവസത്തെ നോട്ടീസ് നല്കി. ചേർത്തല നഗരസഭയുടെ 28.02.2025 തീയതിയിലെ 8 (1) നമ്പർ തീരുമാന പ്രകാരം ഡാറ്റാ ബാങ്കിൽ ചേർത്തല വടക്ക് വില്ലേജിലെ സർവ്വേ നമ്പർ 138/6 -1 ,138/6 -4 ഉൾപ്പടെ ചേർത്ത് ചേർത്തല നഗരസഭയുടെ ഡാറ്റാ ബാങ്കിൽ തെറ്റുതിരുത്തൽ വരുത്തി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി കാണുന്നു. എന്നാൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് റദ്ദു ചെയ്തില്ല. പരിഹാര നിർദ്ദേശങ്ങൾ: നഗരസഭ സെൽഫ് സർട്ടിഫൈഡ് പെർമിറ്റിൽ വാസഗൃഹ നിർമ്മാണ അനുമതി നല്കുകയും നിർമ്മാണ പ്രവൃത്തി തുടരുന്നതിന് അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ ചേർത്തല നഗരസഭയുടെ 28.02.2025 തീയതിയിലെ 8 (1) നമ്പർ തീരുമാന പ്രകാരം ഡാറ്റാ ബാങ്കിൽ ചേർത്തല വടക്ക് വില്ലേജിലെ സർവ്വേ നമ്പർ 138/6 -1 ,138/6 -4 ഉൾപ്പടെ ചേർത്ത് വിജ്ഞാപനം ചെയ്യുന്നതിനുള്ള തീരുമാനം ഭേദഗതി ചെയ്ത് അപേക്ഷകൻ്റെ 2.456 ആർസ് വസ്തു മാത്രം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നല്കുന്നതിന് 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ്. അപ്രകാരം അപേക്ഷകൻ്റെ വാസഗൃഹ നിർമ്മാണത്തിനുള്ള തടസ്സം നീക്കുന്നതിന് ഫൈനൽ അഡ്വൈസ് നല്കുന്നു.