LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാറക്കൽ വീട് ചങ്ങനാശ്ശേരി അരമനപ്പടി
Brief Description on Grievance:
കെട്ടിടം റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 58
Updated on 2025-06-30 14:54:37
26/77 എന്ന കെട്ടിടത്തിൻറെ നഗരസഭാ രേഖകളിലെ കെട്ടിട വിവരണം അപേക്ഷകൻറെ പ്രമാണത്തിലെ കെട്ടിട വിവരണം എന്നിവയും സാക്ഷി മൊഴികളും പരിശോധിക്കുന്നതിനും കേരള മുനിസിപ്പൽ ആക്ട് 72,380 A എന്നിവയ്ക്ക് അനുസൃതമായ കാര്യങ്ങൾ കൂടി പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KTM1 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 59
Updated on 2025-11-01 15:37:13
ഇടക്കാല നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് 01.11.25 ലെ അദാലത് പരിഗണിച്ചു. ടി കെട്ടിടം 2000 മാർച്ച് 31 നു മുൻപ് നിലവിലുണ്ടായിരുന്നു എന്നതിൻറെ രേഖകൾ ഹാജരാകുന്നതിന് കക്ഷിക്ക് നഗരസഭാ അറിയിപ്പ് നൽകിയിരുന്നു . ഇതുപ്രകാരം ടിയാൻ 29.01.2021 ൽ നഗരസഭാ റെവെന്യു വിഭാഗത്തിൽ നിന്നും നൽകിയ സാക്ഷ്യപത്രം ഹാജരാക്കിയിട്ടുണ്ട് . അതുപ്രകാരം ടി കെട്ടിടം 1983 നു മുൻപ് നികുതി നിര്ണയിച്ചിട്ടുള്ളതാണ് 2020-21 wef പ്രകാരം XXVI /77 നമ്പർ കെട്ടിടം XXVI /UA 16(2) എന്നീ കെട്ടിട നമ്പറുകൾ സിബി തോമസ്, സജി തോമസ് എന്നിവരുടെ ഉടമസ്ഥതയിലേക്കു നികുതി നിശ്ചയിച്ചിട്ടുള്ളതാണ് .KMBR ചട്ടം 72 പ്രകാരം 2000 മാർച്ച് 31 നു മുൻപ് നിലവിലുള്ള കെട്ടിടങ്ങൾക്കു ഉപചട്ടം (2) മുതൽ (10) വരെയുള്ളവക്ക് വിധേയമായി അതിൻറെ ഒന്നാം നിലക്ക് അല്ലങ്കിൽ രണ്ടാം നിലക്ക് അല്ലങ്കിൽ രണ്ടിനും വിപുലീകരണം അല്ലങ്കിൽ മാറ്റം വരുത്തൽ അല്ലങ്കിൽ കൂട്ടിച്ചേർക്കലോ അല്ലങ്കിൽ മേൽക്കൂര പരിവർത്തനമോ അല്ലങ്കിൽ സ്ഥാപിക്കലോ ഷട്ടർ അല്ലങ്കിൽ കതകുകൾ സ്ഥാപിക്കലോ അനുവദിക്കാവുന്നതാണ്. ഉപചട്ടം 5 പ്രകാരം എല്ലാ പ്ലോട്ടുകളുടെയും അതിരിൽ നിന്ന് ശരാശരി 60 cm തുറസ്സായ സ്ഥലം ആവശ്യമാണ്. ആയതു ലഭ്യമല്ല. മുനിസിപ്പാലിറ്റിയുടെ പഴയ അസ്സെസ്സ്മെൻറ് രജിസ്റ്റർ പ്രകാരം ടി കെട്ടിടം വാസഗൃഹമായിരുന്നു . നിലവിൽ commercial occupancy ആയാണ് പ്രവർത്തിക്കുന്നത് . നിലവിൽ ടി കെട്ടിടം unauthorised ആണ് occupancy change വരുത്തിയത് regularise ചെയ്തിട്ടില്ല. ചട്ടം 72 ൻറെ ആനുകൂല്യം പ്രസ്തുത കെട്ടിടത്തിന് ബാധകമല്ല എന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു . 2016 ൽ കെട്ടിടം വാങ്ങിയ കാലയളവ് മുതൽ നികുതി അടച്ചുവരുന്നതായി അപേക്ഷകൻ അറിയിച്ചു. 2024 ലെ അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം ഇത് പരിഗണിക്കാമോ എന്ന് പരിശോധിച്ചതിൽ കേരള മുനിസിപ്പൽ ആക്ട് 383 A യുടെ ലഘനം ഉള്ളതായും മാസ്റ്റർ പ്ലാൻ പ്രകാരം ടി സ്ഥലത്തു റോഡ് വൈഡനിങ് ഉള്ളതായും അതിനാൽ അപ്രകാരം ക്രമവൽക്കരിക്കാൻ കഴിയില്ല എന്ന് അസ്സി എഞ്ചിനീയർ അറിയിച്ചു . അപേക്ഷ പരിഗണിച്ചതിൽ KM Act, KMBR എന്നിവ പ്രകാരമുള്ള ചട്ട ലംഘനങ്ങൾ നിലനിൽക്കുന്നതിനാൽ ടി അനധികൃത നിർമ്മാണം ക്രമവൽക്കരിക്കാൻ കഴിയില്ല എന്ന് കാണുന്നു. ആയതിനാൽ പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി .