LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRAKKUNNATH HOUSE CHERUVADI PO KODIYATHUR PO MUKKAM VIA 673661
Brief Description on Grievance:
എന്റെ പേരിൽ പഞ്ചായത്തിൽ നിന്നും അനുവതിച്ച് നൽകിയ ലൈഫ് ഭവന പദ്ധതി പണി എല്ലാം പൂർത്തിയായി ,അവസാന ഘഡുവായ ഒരു ലക്ഷം രൂപ അനുവതിച്ച് കിട്ടിയിട്ടില്ല ,കിട്ടണമെങ്കിൽ എനിക്ക് വീട് നമ്പർ ലഭിക്കണം, റോഡിൽ നിന്നും വീട്ടിലേക്കുള്ള അകലത്തിന് 40 സെ മീ മാത്രം വായത്യാസം കാരണം നമ്പറിന് തടസ്സം നേരിട്ടിരിക്കുകയാണ്,ഞാനും ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം ഇപ്പോൾ ചോർന്നൊലിക്കുന്ന ഒരു ഷെഡ്ഡിലാണ് താമസം,അവിടെ പാമ്പുകളുടെ ശല്യം കാരണം വല്ലാത്ത പേടിയോടെയാണ് ഞങ്ങൾ താമസിച്ച് വരുന്നത് ,മഴ വന്നാൽ അവിടെ താമസിക്കാൻ പറ്റാത്ത അവസ്തയാണ്,അങ്ങിനെ വന്നാൽ 2 കുട്ടികളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരും , ഞങ്ങളുടെ ധയനീയാവസഥ മനസ്സിലാക്കി എത്രയും വേകം ഇതിനൊരു പരിഹാരം കാണിച്ചു തരുവാൻ അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 58
Updated on 2025-06-02 15:38:23
10.06.25 തീയതിയില്‍ ഉപജില്ലാ സമിതി അംഗങ്ങള്‍ നേരിട്ട് സൈറ്റ് പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 59
Updated on 2025-06-10 14:42:01
KPBR 2019 ചട്ടം 52 (Provision For Construction Under Approved Scheme) പ്രകാരം തറ വിസ്തീര്‍ണം 66 ചതുരശ്ര മീറ്ററില്‍ കുവിയാത്ത വാസ ഗൃഹത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് ചട്ടം 54 (Set Back Provision) ലെ വ്യവസ്ഥകള്‍ ബാധകമാണ്. ദേശീയ ഹൈവേകള്‍, സംസ്ഥാന ഹൈവേകള്‍, മറ്റ് റോഡുകള്‍, ജില്ലാ റോഡുകള്‍, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുളള മറ്റ് റോഡുകള്‍, 5 മീറ്ററോ അതില്‍ കൂടുതലോ വീതിയുളള മറ്റ് റോഡുകള്‍ എന്നിവ ഒഴികെയുളള ഏതെങ്കിലും തെരുവിനോട് ചേര്‍ന്നുളള പ്ലോട്ട് അതിരും ചുറ്റുമതില്‍, വേലി, പുറത്തുളള പ്രദര്‍ശന എടുപ്പുകള്‍ എന്നിവ ഒഴികെയുളള കെട്ടിടവും തമ്മിലുളള ഏറ്റവും ചുരുങ്ങിയ അകലം 1.5 മീറ്റര്‍ ആകേണ്ടതാണ് എന്നതാണ് ചട്ടം 54 ല്‍ പറയുന്നത്. ശ്രീ. പ്രകാശന് എന്നവരുടെ വീട് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട വീടാണ്. 66 ചതുരശ്ര മീറ്ററില്‍ താഴെയുളള വിസ്തീര്‍ണമുളള വീടാണ്. ആയതിനാല്‍ റോഡിന്റെ വീതി 5 മീറ്ററില്‍ താഴെയാണ് ഉളളത് എന്ന് ഉറപ്പ് വരുത്തി വീടിന് നമ്പര്‍ അനുവദിച്ച് നല്കാന് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.