LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POORNA PRINTING & PUBLISHING HOUSE, MUTTAPPALAM (PO),SREENIVASAPURAM, VARKALA-PIN-695145
Brief Description on Grievance:
LICENSE
Receipt Number Received from Local Body:
Escalated made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 57
Updated on 2025-05-28 17:06:02
ഉപസമതി അംഗങ്ങളായ ജി. ശ്രീകുമാര്‍, IVO-1, ശ്രീമതി. ആശ. വി, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ശ്രീ നന്ദഗോപാല്‍. എസ്, അസി. ടൌണ്‍ പ്ലാനര്‍, ജില്ലാ ടൌണ്‍ പ്ലാനിംഗ് ഓഫീസ്, തിരുവനന്തപുരം എന്നിവര്‍ പൂര്‍ണ്ണ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൌസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി. കെ സുകുമാരന്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ചെമ്മരുത്തി ഗ്രാമപഞ്ചായത്തിലും ടി സ്ഥാപനത്തിലും സന്ദര്‍ശനം നടത്തി. ചെമ്മരുത്തി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ പരാതിക്കാരന്റേയും പരിസരവാസി- കളുടേയും കിണര്‍ മലിനമാക്കുന്നുവെന്ന് കാണിച്ച് ശ്രീ. രാഹുല്‍ ജിത്ത് എന്നിവര്‍ ബഹു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ HRMP No. 8795/11/12/2024/TVM നമ്പറായി ഹര്‍ജ്ജി ഫയല്‍ ചെയ്തിട്ടുള്ളതും ടി ഹര്ജ്ജിയില്മേല് നാളിതുവരെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതും ടി കേസ് ബഹു. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷന് മുമ്പാകെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്ന് ചെമ്മരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൌസ് എന്ന സ്ഥാപനം പൂര്‍ണ്ണമായ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം ഇല്ലാതെ മാലിന്യങ്ങള്‍ പുറം തള്ളി പ്രദേശത്തെ കുടിവെള്ളം മലിനമാകുന്നുവെന്ന് കാണിച്ച് ശ്രീ. രാഹുല്‍ ജിത്ത് എന്നിവര്‍ ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് മുമ്പാകെ ഒ.പി നം. 05/2025 ആയി പരാതി നല്കിയിട്ടുള്ളതും ആയത് ബഹു. ഓംബുഡ്സ്മാന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൌസ് എന്ന സ്ഥാപനത്തില്‍ അനധികൃത നിര്‍മ്മാണമുണ്ടെന്ന് കാണിച്ച് ശ്രീ. രാഹുല്‍ ജിത്ത് എന്ന വ്യക്തി ചെമ്മരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പരാതി നല്കിയിട്ടുള്ളതും പ്രസ്തുത പരാതിയില്‍ മേല്‍ ചെമ്മരുത്തി ഗ്രാമപഞ്ചായത്ത് സാങ്കേതിക വിഭാഗം അസി. എഞ്ചിനീയര്‍ അന്വേഷണം നടത്തുകയും ടി കെട്ടിടത്തില്‍ അധിക നിര്‍മ്മാണം നടത്തിയിതായി റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതും ആയത് പ്രകാരം അധിക നിര്‍മ്മാണം ക്രമവത്കരിക്കുന്നതിന് പൂര്‍ണ്ണ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൌസ് എന്ന സ്ഥാപനത്തിന് അറിയിപ്പ് നല്കിയിട്ടുള്ളതുമാണ്. എന്നാല്‍ ടി കെട്ടിടം ക്രമവത്കരിക്കുന്നതിന് ടി സ്ഥാപനം നാളിതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ശ്രീ. പി. കെ സുകുമാരന്റെ അപേക്ഷയില്‍ മേല്‍ തീരുമാനം എടുക്കുന്നതിന് ജില്ലാതല അദാലത്ത് സമതിയ്ക്ക് അപേക്ഷ എസ്കലേറ്റ് ചെയ്യുന്നു.
Attachment - Sub District Escalated: